വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് ക്യാപ്റ്റന്റെ ആ തീരുമാനം പിഴച്ചെന്ന് സച്ചിന്‍; പ്രധാനമന്ത്രി പറഞ്ഞിട്ടും കേട്ടില്ല

Pakistan Fans Blames Sarfaraz Ahmed For Pakistan Defeat Against India | Oneindia Malayalam

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് തോല്‍വിയുടെ ആഘാതത്തിലാണ് പാക്കിസ്ഥാന്‍. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ജയം ഇന്ത്യയ്‌ക്കെതിരെ ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലില്‍ കളിക്കിറങ്ങിയ പാക് ടീമിനെ ഒരവസരത്തിലും ജയപ്രതീക്ഷയുണര്‍ത്താന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം.

<br>ഫിഫ വനിതാ ലോകകപ്പ്: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് അമേരിക്ക, സ്വീഡന്‍, ജപ്പാന്‍
ഫിഫ വനിതാ ലോകകപ്പ്: പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ച് അമേരിക്ക, സ്വീഡന്‍, ജപ്പാന്‍

തോല്‍വിക്ക് ഒട്ടേറെ കാരണങ്ങള്‍ നിരത്താനുണ്ടെങ്കിലും ക്യാപ്റ്റന്റെ പിഴവുകളാണ് തോല്‍വിക്കിടയാക്കിയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തതുമുതല്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന് ടീമിനെ മുന്നില്‍നിന്നും നയിക്കാന്‍ കഴിഞ്ഞില്ലെന്നുവരെ വിമര്‍ശകര്‍ ആരോപിക്കുന്നു. മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും സര്‍ഫ്രാസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.


സര്‍ഫ്രാസിന്റെ തിരുമാനങ്ങള്‍ പിഴച്ചു

സര്‍ഫ്രാസിന്റെ തിരുമാനങ്ങള്‍ പിഴച്ചു

സര്‍ഫ്രാസിന്റെ തീരുമാനങ്ങളെല്ലാം പിഴച്ചുവെച്ച് സച്ചിന്‍ പറഞ്ഞു. സര്‍ഫ്രാസിന് എങ്ങിനെ ബൗളര്‍മാരെ പന്തെറിയിക്കണമെന്നോ ഫീല്‍ഡ് വിന്യസിക്കണമെന്നോ നിശ്ചയമുണ്ടായിരുന്നില്ലെന്ന് സച്ചിന്‍ പറയുന്നു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ പാക് ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം സ്ഥാപിച്ചപ്പോള്‍ സര്‍ഫ്രാസ് ഇടപെട്ടില്ലെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി.

ഫീല്‍ഡ് വിന്യാസം പാളി

ഫീല്‍ഡ് വിന്യാസം പാളി

വഹാബ് പന്തെറിയുമ്പോള്‍ ഷോട്ട് മിഡ് വിക്കറ്റില്‍ ഒരു ഫീല്‍ഡറെ വിന്യസിച്ചതായി കണ്ടു. പന്ത് മൂവ് ചെയ്യുന്നില്ലെന്ന് കണ്ടാല്‍ ഓവര്‍ ദി വിക്കറ്റില്‍ കൂടുതല്‍ നേരം പന്തെറിയാന്‍ ശ്രമിക്കരുത്. വഹാബ് റൗണ്ട് ദി വിക്കറ്റില്‍ പന്തെറിയാന്‍ വൈകി. ഷദാബ് പന്തെറിയുമ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡറെ നിര്‍ത്തിയതായും കണ്ടു. ഇതും ക്യാപ്റ്റന്റെ പരാജയമാണ്. പാക് താരങ്ങള്‍ പന്തെറിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റുപോലും നഷ്ടപ്പെടുത്തില്ലെന്ന തോന്നലുണ്ടായെന്നും സച്ചിന്‍ വ്യക്തമാക്കി.

ഇമ്രാന്‍ ഖാന്റെ ഉപദേശം തള്ളിക്കളഞ്ഞു

ഇമ്രാന്‍ ഖാന്റെ ഉപദേശം തള്ളിക്കളഞ്ഞു

ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള സര്‍ഫ്രാസിന്റെ തീരുമാനവും തെറ്റായിരുന്നു. മുന്‍ പാക് ക്യാപ്റ്റനും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ കളിക്കു മുന്‍പുതന്നെ ടോസ് നേടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കുന്നതാണ് ഉചിതമെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ ഇത് മുഖവിലയ്‌ക്കെടുത്തില്ല. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത ഇന്ത്യ വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു.

ഇന്ത്യയുടെ ആധികാരിക വിജയം

ഇന്ത്യയുടെ ആധികാരിക വിജയം

140 റണ്‍സെടുത്ത രോഹിത്തിന്റെ മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ഒരവസരത്തിലും ഇന്ത്യയ്‌ക്കൊപ്പമെത്താനായില്ല. ഇടയ്ക്ക് മഴ വില്ലനായതോടെ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ നിശ്ചിത 40 ഓവറില്‍ പാകിസ്ഥാന് ആറുവിക്കറ്റിന് 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കെഎല്‍ രാഹുല്‍ 78 പന്തില്‍ 57 റണ്‍സെടുത്ത് മികച്ച പ്രകടനമാണ് നടത്തിയത്. 65 പന്തില്‍ 77 റണ്‍സെടുത്ത കോലി ഇന്ത്യന്‍ ഇന്നിംഗ്സ് 300 കടത്തി.

Story first published: Monday, June 17, 2019, 11:29 [IST]
Other articles published on Jun 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X