Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ റെക്കോര്‍ഡ് തകര്‍ക്കും; ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് മുന്‍ പാക് താരം

ദുബായ്: വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് മുന്‍ പാക് താരം മോയിന്‍ ഖാന്‍. ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്നേവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ നാണക്കേട് പാക്കിസ്ഥാനെ കുറച്ചൊന്നുമല്ല അലട്ടുന്നത്. എന്നാല്‍, ഇത്തവണ ആ റെക്കോര്‍ഡ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ തിരുത്തുമെന്നാണ് മോയിന്‍ ഖാന്‍ പറയുന്നത്.

ഇപ്പോഴത്തെ പാക്കിസ്ഥാന്‍ മികച്ച ഒരുപിടി താരങ്ങളാല്‍ സമ്പന്നമാണെന്ന് താരം വിലയിരുത്തി. ഇത്തവണ എന്തായാലും പാക്കിസ്ഥാന്‍ ജയിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. കഴിവും വിജയതൃഷ്ണയുമുള്ള ടീമിനെ സര്‍ഫ്രാസ് നല്ല രീതിയില്‍ നയിക്കുകയും ചെയ്യുന്നു. മികച്ച കളി കാഴ്ചവെച്ചാല്‍ പാക്കിസ്ഥാന്‍ ഇക്കുറി ജയം സ്വന്തമാക്കുമെന്നും മോയിന്‍ ഖാന്‍ പറഞ്ഞു.

moinkhan

പാക്കിസ്ഥാനുവേണ്ടി ഒട്ടേറെ മത്സരങ്ങള്‍ കളിച്ച താരം 1992, 1999 ലോകകപ്പുകളില്‍ പാക്കിസ്ഥാന്‍ ടീമില്‍ അംഗമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് മോയിന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിലെ സാഹചര്യം പാക്കിസ്ഥാന് അനുകൂലമാണ്. മികച്ച ബൗളര്‍മാരും നമുക്കുണ്ട്. അതുകൊണ്ടുതന്നെ ജയം അസാധ്യമല്ലെന്നും മുന്‍ താരം വ്യക്തമാക്കി.

ആറു തവണ ഇതുവരെ പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയെങ്കിലും പാക്കിസ്ഥാന് ഇന്നേവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ജൂണ്‍ 16നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെ രണ്ടുതവണ പരാജയപ്പെട്ട പാക്കിസ്ഥാന്‍ ലോകകപ്പില്‍ കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ്.

Story first published: Wednesday, February 13, 2019, 12:02 [IST]
Other articles published on Feb 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+