Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോവിഡ് പരിശോധന: പാകിസ്താന്‍-ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ ഫലം നെഗറ്റീവ്

ലണ്ടന്‍: ഇടവേളയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി പാകിസ്താനിലെത്തിയ ക്രിക്കറ്റ് താരങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് വീണ്ടും വഴിതുറക്കുന്നത്. ഇംഗ്ലണ്ട്, പാകിസ്താന്‍ താരങ്ങളുടെയും മറ്റ് സ്റ്റാഫുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 20 താരങ്ങളും 11 സ്റ്റാഫുകളുമടങ്ങുന്ന സംഘമാണ് ഇംഗ്ലണ്ടിലേക്ക് പോയത്. ഓഗസ്റ്റില്‍ നടക്കുന്ന ടെസ്റ്റ്, ടി20 പരമ്പരയ്ക്കുവേണ്ടിയാണ് പാക് ടീം ഇംഗ്ലണ്ടിലേക്ക് പോയത്.

ഇംഗ്ലണ്ടില്‍ രണ്ടാഴ്ച പാക് ടീം ക്വാറന്റൈയില്‍ കഴിയണം. തുടര്‍ന്ന് പരിശോധന നടത്തും. രോഗമില്ലെന്ന് വ്യക്തമായാല്‍ പരമ്പര നടക്കും. പാകിസ്താന്‍ പരമ്പരയ്ക്ക് മുമ്പായ് അടുത്തയാഴ്ച വെസ്റ്റ് ഇന്‍ഡീസുമായി ഇംഗ്ലണ്ട് ടെസ്റ്റ് സീരിയസ് കളിക്കും. ഇതിനായി നേരത്തെ തന്നെ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. ഈ പരമ്പര ഭംഗിയായി നടന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വീണ്ടും സജീവമാകും. നേരത്തെ മാര്‍ച്ച് 10ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരുന്നു. കോവിഡ് 19 വ്യാപനം ശക്തമായതിനെത്തുടര്‍ന്നായിരുന്നു നടപടി.

engpaktestcovid19

കഴിഞ്ഞ ദിവസം പാകിസ്താന്‍ താരങ്ങളുടെ പരിശോധനാ ഫലം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. പിസിബിയുടെ ആദ്യ പരിശോധനയില്‍ ചില താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും രണ്ടാ പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മുഹമ്മദ് ഹഫീസിനൊപ്പം വഹാബ് റിയാസ്, മൊഹമ്മദ് ഹസ്‌നെയ്ന്‍, ഷദാബ് ഖാന്‍,ഫഖര്‍ സമാന്‍, മൊഹമ്മദ് റിസ്വാന്‍ എന്നിവരുടെ കോവിഡ് ഫലമാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ നേരത്തെ ഇംഗ്ലണ്ടിലേക്ക് യാത്ര നടത്താന്‍ സാധിക്കാത്ത 10 താരങ്ങള്‍കൂടി പാക് ടീമിനൊപ്പം ചേരും. മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിക്കും കഴിഞ്ഞിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. രോഗ വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

രോഗം ഭേദമാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിലവിലെ ടീമില്‍ വലിയ അഴിച്ചുപണിയാണ് ലോക്ഡൗണ്‍ കാലത്ത് പാകിസ്താന്‍ നടത്തിയത്. അസര്‍ അലി നയിക്കുന്ന ടീമില്‍ വലിയ യുവനിര തന്നെയുണ്ട്. മുന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിനെ നായകസ്ഥാനത്ത് നിന്ന് നീക്കുകയും സെന്‍ഡ്രല്‍ കരാറില്‍ നിന്ന് ഒഴിവാക്കുകയും ചെയ്‌തെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിനുള്ളില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

നേരത്തെ കോവിഡിനെത്തുടര്‍ന്ന് ഇന്ത്യ ജൂണിലും ജൂലൈയിലുമായി നടക്കേണ്ടിയിരുന്ന ശ്രീലങ്ക, സിംബാബ്‌വെ പര്യടനം റദ്ദാക്കിയിരുന്നു. ഐപിഎല്ലിന്റെ നടത്തിപ്പും ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഐപിഎല്‍ ഏതെങ്കിലും വിധേന നടത്താന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് ബിസിസിഐ ശക്തമായി ആലോചിക്കുന്നുണ്ട്. ഐപിഎല്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ ബിസിസിഐക്കത് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.

Story first published: Wednesday, July 1, 2020, 12:27 [IST]
Other articles published on Jul 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+