പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ തമ്മില്‍ അടിപിടി; കടുത്ത നടപടിക്ക് ഐസിസി
ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മൈതാനത്തിന് പുറത്ത് ആരാധകര്‍ തമ്മില്‍ അടിപിടി. കടുത്ത രാഷ്ട്രീയവൈര്യം നിലനില്‍ക്കുന്ന രാജ്യങ്ങളാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും. രാഷ്ട്രീയവൈര്യം കളിക്ക് പുറത്തേക്ക് നീണ്ടപ്പോള്‍ ആരാധകര്‍ തമ്മില്‍ അടിപിടിക്കും കാരണമായി. മത്സരത്തില്‍ പാക്കിസ്ഥാന്‍ അവസാന ഓവറില്‍ ജയിച്ചിരുന്നു.
ഇരു രാജ്യത്തെയും ആരാധകര്‍ തമ്മില്‍ സ്റ്റേഡിയത്തിന് പുറത്ത് അടിപിടി കൂടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുന്നതുമായ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോര്‍ട്ട്. ചില ആരാധകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പ്രശ്‌നം അവസാനിക്കാന്‍ സഹായിച്ചു.

സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ബലൂചിസ്ഥാന്‍ അനുകൂല ബലൂണുകള്‍ പ്രദേശത്ത് ഉയര്‍ന്നും വിവാദമായി. പാക് അധീനതയിലുള്ള ബലൂചിസ്ഥാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനമുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ നേരത്തെ ആരോപിക്കുന്നതാണ്. തര്‍ക്കപ്രദേശമായ ബലൂചിസ്ഥാന്‍ ലോകകപ്പില്‍ ചര്‍ച്ചയായത് ഐസിസി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications