Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക് താരം മുഹമ്മദ് ഹഫീസിന് പന്തെറിയാന്‍ വിലക്ക്

ലണ്ടന്‍: പാക്കിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് ഹഫീസിനെ പന്തെറിയുന്നതില്‍നിന്നും വിലക്കി. കൈമടിക്കിയെറിയുന്നതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആണ് ഹഫീസിനെ വിലക്കിയത്. ഇതോടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് കീഴില്‍ വരുന്ന മത്സരങ്ങളില്‍ പന്തെറിയാന്‍ ഹഫീസിന് കഴിയില്ല. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ടൂര്‍ണമെന്റില്‍ മിഡില്‍സെക്‌സിനുവേണ്ടിയാണ് ഹഫീസ് കളിക്കുന്നത്.

സോമര്‍സെറ്റിനെതിരെ ഓഗസ്ത് 30ന് നടന്ന മത്സരത്തിലാണ് ഹഫീസിന്റെ പന്തേറില്‍ സംശയമുണര്‍ന്നത്. ഫീല്‍ഡ് അമ്പയര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അനുവദനീയമായതിലും കുടുതല്‍ ഹഫീസ് കൈമടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ബൗളിങ് റിവ്യൂ ഗ്രൂപ്പ് ഇക്കാര്യത്തില്‍ അപ്പീല്‍ പരിഗണിച്ചതിനുശേഷമാണ് വിലക്ക് വന്നത്. മിഡില്‍സെക്‌സിനുവേണ്ടി നാല് മത്സരങ്ങള്‍ ഹഫീസ് കളിച്ചിരുന്നു.

pak bowler Mohammed banned from bowling in ECB meets

ബൗളിങ് ആക്ഷന്‍ തെറ്റാണെന്ന കാര്യം ഇസിബി അറിയിച്ചതായി ഹഫീസ് വ്യക്തമാക്കി. ഐസിസി പാനലിന് കീഴില്‍ സ്വതന്ത്രമായ പരിശോധന നടത്താന്‍ തയ്യാറാണെന്നും താരം അറിയിച്ചു. 2015ലും താരത്തിന്റെ ബൗളിങ്ങിന് വിലക്കുണ്ടായിരുന്നു. 2018ലാണ് താരത്തെ വീണ്ടും പന്തെറിയാന്‍ അനുവദിച്ചത്. അതേസമയം, ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ ഹഫീസിന്റെ പന്തേറ് നിയമവിരുദ്ധമാണെന്ന് പിന്നീട് ആരോപിച്ചിരുന്നു.

Story first published: Wednesday, December 25, 2019, 15:08 [IST]
Other articles published on Dec 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+