വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരങ്ങള്‍ പരിശീലനം മുടക്കാതിരിക്കാന്‍ ധോണിയുടെ മാസ് തന്ത്രം; പഴയ ഓര്‍മകള്‍ പങ്കുവെച്ച് പാഡി ആപ്റ്റണ്

പ്രാക്ടീസിന് വൈകിയെത്തിയാല്‍ ധോണിയുടെ ശിക്ഷ കടുക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനകത്തും പുറത്തും എം.എസ് ധോണി എന്നും നായകനാണ്. ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞിട്ടും കളത്തിലെ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ധോണിയെത്തന്നെയാണ് പലപ്പോഴും വിരാട് കോലിയും ആശ്രയിക്കാറ്. എതിരാളികളുടെ ചിന്തകള്‍ക്കപ്പുറം തന്ത്രം മെനയുന്ന ധോണി ക്യാപ്റ്റനായിരിക്കെ ടീമിനെ അച്ചടക്കത്തോടെ കൊണ്ടുപോകാന്‍ ഉപയോഗിച്ച തന്ത്രങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മെന്റല്‍ ട്രയിനറാണ് പൗഡി ആപ്റ്റണ്‍.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന് ഏകദിന മത്സരത്തില്‍ വിലക്ക്ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോയിന്‍ മോര്‍ഗന് ഏകദിന മത്സരത്തില്‍ വിലക്ക്

'അനില്‍ കുംബ്ലെ ടെസ്റ്റ് നായകനും ധോണി ഏകദിന നായകനായും ഇരിക്കുന്ന സമയത്താണ് ഞാന്‍ ഇന്ത്യന്‍ ടീമിലെത്തുന്നത്.ടീമിനെ അച്ചടക്കത്തോടെ കൊണ്ടുപോകാന്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. ടീമിന്റെ മീറ്റിങും പരിശീലവും ഒരു സമയത്താക്കി താരങ്ങള്‍ വൈകി പരിശീലനത്തിനെത്തുന്നത് തടയുകയായിരുന്നു ലക്ഷ്യം. എല്ലാത്താരങ്ങളുടെയും അഭിപ്രായം ചോദിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. കൃത്യസമയത്ത് എത്താത്തവര്‍ക്ക് മറ്റൊരു അവസരം നല്‍കില്ലെന്നും തീരുമാനിച്ചു. ഇതിനൊപ്പം കുംബ്ലെ മറ്റൊരു തീരുമാനം കൂടി താരങ്ങളെ അറിയിച്ചു. വൈകി എത്തുന്നവര്‍ക്ക് 10,000 രൂപ പിഴ ഈടാക്കും. ധോണി ഇത് ചെറിയ വ്യത്യാസങ്ങളോടെ പ്രാവര്‍ത്തികമാക്കി. ആരെങ്കിലും വൈകി വന്നാല്‍ ടീമിലെ എല്ലാവരും 10,000 രൂപ നല്‍കണമെന്നായിരുന്നു ധോണിയുടെ തീരുമാനം. ഇത് ഫലം ചെയ്യുകയും ചെയ്തു'-ആപ്റ്റണ്‍ പറഞ്ഞു.

paddyupton

മത്സരത്തിന്റെ ഗതിക്കനുസരിച്ച് അവസരോചിത തീരുമാനങ്ങളെടുക്കാന്‍ ധോണിക്ക് പ്രത്യേക മികവുണ്ട്. സഹ കളിക്കാരെ അച്ചടക്കം പഠിപ്പിക്കുന്ന കാര്യത്തില്‍ കോലിക്ക് ധോണിയെ കണ്ടു പഠിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാഡി ആപ്റ്റണിന്റെ പുസ്തകമായ ദി ബെയര്‍ഫൂട്ട് കോച്ച് എന്ന പുസ്തകത്തിന്റെ പ്രചരണാര്‍ഥം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാണ് അദ്ദേഹം. പാകിസ്താന്‍ സൂപ്പര്‍ ലീഗ്,ബിഗ് ബാഷ് ലീഗ് എന്നിവയിലും ആപ്റ്റണ്‍ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story first published: Thursday, May 16, 2019, 8:45 [IST]
Other articles published on May 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X