Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ഡെയ്ല്‍ സ്റ്റെയ്ന്‍; ടി20 ടീമില്‍ മടങ്ങിയെത്തി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ടി20 ടീമില്‍ മടങ്ങിയെത്തി. പരിക്കിന്റെ പിടിയിലായിരുന്ന താരം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലാണ് ഇടംപിടിച്ചത്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ സ്റ്റെയ്‌നിന് ഇടം നല്‍കിയത് ഈ വര്‍ഷം ഒടുവില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടാണ്. ലോകകപ്പ് ആകുമ്പോഴേക്കും സ്ഥിരതയുള്ള ടീമിനെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 മാര്‍ച്ചിനുശേഷം സ്റ്റെയ്ന്‍ രാജ്യത്തിനുവേണ്ടി കളിച്ചിട്ടില്ല. ചുമലിനേറ്റ പരിക്കുകാരണം വിശ്രമത്തിലായിരുന്ന താരം ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനുവേണ്ടി കളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലും മടങ്ങിയെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനിറങ്ങിയ സ്റ്റെയ്‌നിന് പരിക്കിനെ തുടര്‍ന്ന് തിരിച്ചുപോകേണ്ടിവന്നിരുന്നു.

dalesteyn

ഫാഫ് ഡു പ്ലസിസിനും, കാഗിസോ റബാഡയും വിശ്രമം നല്‍കിയിട്ടുണ്ട്. അതേസമയം, എബി ഡി വില്ലിയേഴ്‌സ് തിരിച്ചുവരുമെന്ന് കരുതിയിരുന്നെങ്കിലും സെലക്ടര്‍മാര്‍ തീരുമാനമെടുത്തിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ബാറ്റ്‌സ്മാന്‍ പിറ്റി വാന്‍ ബില്‍ജോണ്‍, സീമര്‍ സിസാന്ദ മംഗള തുടങ്ങിയവര്‍ക്ക് ആദ്യമായി ദേശീയ ടീമിലേക്ക് വിളിയെത്തി. അടുത്തകാലത്തായി മോശം പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്ക പരിമിത ഓവര്‍ ക്രിക്കറ്റില്‍ മടങ്ങിവരാനുള്ള ഒരുക്കത്തിലാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ സൗത്ത് ആഫ്രിക്ക ജയിച്ചിരുന്നു.

Story first published: Saturday, February 8, 2020, 16:52 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+