ഓട്ടിസ് ഗിബ്‌സണെ ഫാസ്റ്റ് ബൗളിങ് കോച്ചായി നിയമിച്ച് ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ഫാസ്റ്റ് ബൗളിങ് പരിശീലകനായി ഒട്ടിസ് ഗിബ്‌സനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ഓട്ടിസ് ഗിബ്‌സണ്‍ 2019 ഓഗ്‌സ്‌റ്റോടെ കരാര്‍ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയോട് യാത്ര പറഞ്ഞു. തുടര്‍ന്ന് ഇടവേളയെടുത്ത ശേഷമാണ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.
ഡിസംബറില്‍ കാലാവധി അവസാനിച്ച ചാള്‍ ലാങ്‌വെല്‍ഡറ്റിന് പകരക്കാരനായാണ് ഓട്ടിസ് ഗിബ്‌സന്റെ വരവ്. വെസ്റ്റ് ഇന്‍ഡീസിന്റെ കോച്ചായും ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ പരിചയസമ്പന്നനായ ഗിബ്‌സണിന്റെ സാന്നിധ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കരുത്താകുമെന്നാണ് പ്രതീക്ഷ. ബംഗ്ലാദേശ് ക്രിക്കറ്റിനെ അടുത്തറിയാനുള്ള അവസരംകൂടിയാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാം ഉഡിന്‍ ചൗധരി പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര മുതലാവും ഗിബ്‌സണ്‍ ചുമതലയേല്‍ക്കുക. ടീമിനൊപ്പം അദ്ദേഹം പാകിസ്താനിലേക്ക് യാത്ര ചെയ്യും. ബംഗ്ലാദേശിന്റെ പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് ബംഗ്ലാദേശിന്റെ പല പ്രമുഖ പരിശീലകരും വിട്ടുനില്‍ക്കുകയാണ്. മുഷ്ഫിഖര്‍ റഹിമും പാകിസ്താന്‍ പര്യടനത്തില്‍ പങ്കെടുക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications