For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നാണ് ആ ചരിത്ര ദിനം; ഒരു നൈറ്റ് വാച്ച്മാന്റെ ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് 14 വയസ്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് ജെയ്‌സണ്‍ ഗില്ലസ്പി. തന്റെ ഉയരക്കൂടുതലിനെ ബൗളിങ്ങില്‍ നന്നായി പ്രയോജനപ്പെടുത്തിയ അദ്ദേഹം ബാറ്റുകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിട്ട് 14 വര്‍ഷം പിന്നിടുകയാണ്. 2006 ഏപ്രില്‍ 9നായിരുന്നു അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഒരു നൈറ്റ് വാച്ച്മാന്‍ ഇരട്ട സെഞ്ച്വറി നേടിയത്. 2006ല്‍ ബംഗ്ലാദേശിനെതിരെയാണ് ഗില്ലസ്പിയുടെ മാജിക്കല്‍ ഇന്നിങ്‌സ്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ഗില്ലെസ്പിയുടെ റെക്കോഡ് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 197 റണ്‍സിന് കൂടാരം കയറി. മൂന്ന് വിക്കറ്റുമായി ഗില്ലസ്പി ബൗളിങ്ങില്‍ ശോഭിച്ചു. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് ആദ്യ ദിനം അവസാനിക്കുന്നതിന് മുമ്പ് ഓപ്പണര്‍ മാത്യു ഹെയ്ഡനെ നഷ്ടമായി. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ഗില്ലസ്പിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് പിന്നീട് കണ്ടത്. 425 പന്തുകള്‍ നേരിട്ട മനോഹരമായ ഇന്നിങ്‌സില്‍ പുറത്താകാതെ 201 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 26 ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടും.

joinedgillespie

ടെസ്റ്റ് ചരിത്രത്തില്‍ ഈ പ്രകടനത്തിന് മുമ്പോ പിമ്പോ ഒരു നൈറ്റ് വാച്ച്മാനും ഇത്രയും മനോഹരമായ പ്രകടനം പുറത്തെടുത്തിട്ടില്ല. ഫില്‍ ജാക്‌സിനൊപ്പം 53 റണ്‍സും ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനൊപ്പം 90 റണ്‍സും മൈക്കിള്‍ ഹസിക്കൊപ്പം 320 റണ്‍സിന്റെ കൂട്ടുകെണ്ടും അദ്ദേഹം ഉണ്ടാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച പ്രകടനമായി ഇതിനെ വിശേഷിപ്പിക്കാം. മറ്റ് പല നൈറ്റ് വാച്ച്മാന്‍മാരും സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഇരട്ട സെഞ്ച്വറിയെന്ന ചരിത്ര നേട്ടം ഗില്ലസ്പിക്ക് മാത്രം അവകാശപ്പെട്ടതാണ്.

മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 581 റണ്‍സിന് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതി നോക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 304 റണ്‍സിന് പുറത്തായി. ഇതോടെ ഇന്നിങ്‌സിനും 80 റണ്‍സിനും ജയം ഓസ്‌ട്രേലിയക്ക്.രണ്ടാം ഇന്നിങ്‌സില്‍ നാല് ഓവര്‍ മാത്രമാണ് ഗില്ലസ്പി പന്തെറിഞ്ഞത്. ഷെയ്ന്‍ വോണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. രണ്ട് മത്സര പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയപ്പോള്‍ പരമ്പരയിലെയും കളിയിലെയും താരമായത് ഗില്ലെസ്പിയായിരുന്നു.

ഓസട്രേലിയക്കുവേണ്ടി 71 മത്സരത്തില്‍ നിന്ന് 259 വിക്കറ്റും 97 ഏകദിനത്തില്‍ നിന്ന് 142 വിക്കറ്റും ഒരു ടി20യില്‍ നിന്ന് ഒരു വിക്കറ്റും ഗില്ലസ്പി വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ പരിളീലകനെന്ന നിലയില്‍ ഗില്ലെസ്പി പ്രവര്‍ത്തിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനാകാനുള്ള ആഗ്രഹവും കഴിഞ്ഞിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലത്ത് ടീമിന്റെ നിര്‍ണ്ണായക താരങ്ങളിലൊരാളായിരുന്നു ഗില്ലെസ്പി.

Story first published: Sunday, April 19, 2020, 17:40 [IST]
Other articles published on Apr 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+