വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വ്യാപനം തുടരുന്നു; ഒളിംപിക്‌സ് നടത്താന്‍ പുതിയ പദ്ധതികളുമായി സംഘാടകര്‍

ടോക്കിയോ: കൊറോണ വൈറസിന്റെ വ്യാപനം നിയന്തണാധീകമായി തുടരുകയാണ്. ലോകത്തിന്റെ എല്ലാ മേഘലയെയും നിശ്ചലമാക്കിക്കൊണ്ടാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. കായിക മേഘലയിലെ എല്ലാ മത്സരങ്ങളും നേരത്തെ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊറോണ മഹാമാരിയായി തുടരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സും മാറ്റിവെക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നാല്‍ ഒളിംപിക്‌സ് മാറ്റിവെക്കേണ്ടി വന്നാല്‍ വന്‍ സാമ്പത്തിക നഷ്ടമാവും നേരിടേണ്ടി വരിക. ആയതിനാല്‍ മാറ്റങ്ങളോടെ എങ്ങനെ ഒളിംപിക്‌സ് നടത്താമെന്ന ആലോചനയിലാണ് സംഘാടകരുള്ളത്. പ്രധാനമായും മൂന്ന് രീതില്‍ ഒളിംപിക്‌സ് നടത്താനാണ് സംഘാടകര്‍ ആലോചിക്കുന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുകയാണ് ഇതില്‍ ഒന്നാമത്തേത്. ജപ്പാനില്‍ കൊറോണ അത്ര ശക്തമായ ബാധിച്ചിട്ടില്ലാത്തതിനാല്‍ ഇത് പദ്ധതിപ്രകാരം സാധ്യമാണ്.

എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കേണ്ടത്. ഇവര്‍ക്ക് ജപ്പാനിലേക്ക് യാത്ര ചെയ്ത് എത്തുക എളുപ്പമല്ല. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ പദ്ധതിയോട് രാജ്യങ്ങള്‍ സഹകരിക്കാനിടയില്ല. മറ്റൊരു പദ്ധതി രണ്ടോ മൂന്നോ മാസം കൂടി ഒളിംപിക്‌സ് നീട്ടിവെക്കാനാണ്. എന്നാല്‍ കൊറോണ നിയന്ത്രിക്കാന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ ഇതിനെയും രാജ്യങ്ങള്‍ പിന്തുണയ്ക്കാന്‍ സാധ്യത കുറവാണ്. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്താനും സാധിക്കാത്ത സാഹചര്യത്തില്‍ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ വേണ്ട മുന്നൊരുക്കം നടത്തി ഒളിംപിക്‌സില്‍ പങ്കെടുക്കുക എളുപ്പമാകില്ല. മൂന്നാമതായി രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടിവെക്കുക എന്നതാണ്. ഇതിനോട് രാജ്യങ്ങള്‍ സഹകരിക്കാനാണ് സാധ്യത. ഈ സമയത്തിനുള്ളില്‍ കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

olympics

ഇതിന് ശേഷം ഫേസ്ബുക്ക് ഉപയോഗിച്ചിട്ടില്ല ? ഭാര്യ ഹാക്ക് ചെയ്ത സംഭവം വെളിപ്പെടുത്തി ഭുവി
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിനുവേണ്ടി നേരത്തെ മുതല്‍ ജപ്പാന്‍ മുന്നൊരുക്കം തുടങ്ങിയതാണ്. ഏകദേശം 1200 കോടിയോളം ഇതിനോടകം ജപ്പാന്‍ മുടക്കിക്കഴിഞ്ഞു. നിരവധി സ്‌പോണ്‍സര്‍മാരും ഇതിന്റെ ഭാഗമായതിനാല്‍ ഒളിംപിക്‌സ് മാറ്റിവെക്കേണ്ടി വന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധി സംഘാടകര്‍ക്ക് നേരിടേണ്ടി വരും. ചരിത്രത്തില്‍ നേരത്തെ രണ്ട് തവണ ഒളിംപിക്‌സ് മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. 1940ല്‍ രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്നും 1980ല്‍ ബഹിഷ്‌കരണത്തെത്തുടര്‍ന്നും ഒളിംപിക്‌സ് നടന്നിരുന്നില്ല. 40 വര്‍ഷം കൂടുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലുമൊരു വിധത്തില്‍ ഒളിംപിക്‌സ് മുടങ്ങുന്നുവെന്നതാണ് കൗതുകകരമായ വസ്തുത. നിലവിലെ സാഹചര്യം ഇനിയും തുടര്‍ന്നാല്‍ ഈ വര്‍ഷം നടക്കേണ്ട ക്രിക്കറ്റ് ലോകകപ്പും മാറ്റിവെക്കാനാണ് സാധ്യത. നിലവില്‍ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും ഇതിനോടകം റദ്ദാക്കിക്കഴിഞ്ഞു. ഫുട്‌ബോള്‍ ലീഗ് മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനോടകം പതിനായിരത്തിന് മുകളില്‍ ആളുകളാണ് കൊറോണ ബാധിച്ച് മരിച്ചത്.

Story first published: Sunday, March 22, 2020, 18:03 [IST]
Other articles published on Mar 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X