Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് നീട്ടിവെയ്ക്കപ്പെടുമെന്ന് അത്‌ലറ്റിക്‌സ് മേധാവി

ഒളിമ്പിക്‌സിനെ കുറിച്ചുള്ള അനിശ്ചിതത്വം തുടരവെ വിഷയത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ലോക അത്‌ലറ്റിക്‌സ് മേധാവി സെബാസ്റ്റിയന്‍ കോയി. ടോക്യോ ഒളിമ്പിക്‌സ് നീട്ടിവെയ്ക്കപ്പെടാം, വ്യാഴാഴ്ച്ച ഇദ്ദേഹം സൂചിപ്പിച്ചു. ഈ വര്‍ഷം ഒളിമ്പിക്‌സ് വൈകി നടക്കാനാണ് സാധ്യത. എന്നാല്‍ ഒളിമ്പിക്‌സ് എന്നത്തേക്ക് നടത്താന്‍ കഴിയുമെന്ന് പറയാറായിട്ടില്ലെന്ന് കോയി കൂട്ടിച്ചേര്‍ത്തു.

ഒളിമ്പിക്‌സ് നീട്ടിവെയ്ക്കപ്പെടുമെന്ന് അത്‌ലറ്റിക്‌സ് മേധാവി

നിലവില്‍ കൊറോണ ഭീതി കാരണം ഒളിമ്പിക്‌സ് യോഗ്യതാ മത്സരങ്ങളെല്ലാം നീട്ടിവെച്ചിരിക്കുകയാണ്. വൈറസ് ബാധ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കായിക താരങ്ങള്‍ക്കും ആശങ്കയുണ്ട്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കായിക മാമാങ്കമാണ് ഒളിമ്പിക്‌സ്. എന്തുവിധേനയും ഒളിമ്പിക്‌സ് നടത്താനുള്ള പിടിവാശിയിലാണ് ജപ്പാന്‍.

നിശ്ചയിച്ച പ്രകാരം ജൂലായ് 24 മുതല്‍ ഒളിമ്പിക്‌സിന് ടോക്യോ വേദിയാകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൊറോണയ്ക്ക് മേല്‍ മാനവരാശി കുറിക്കുന്ന ജയത്തിന്റെ പ്രതീകമായി ഒളിമ്പിക്‌സ് കൊണ്ടാടുമെന്നാണ് ആബെയുടെ പക്ഷം. എന്നാല്‍ ടോക്യോ ഒളിമ്പിക്‌സിന്റെ സംഘാടക സമിതിയിലുള്ള സെബാസ്റ്റ്യന്‍ കോയിയുടെ നിരീക്ഷണം മറ്റൊന്നാണ്.

'ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിമ്പിക്‌സ് നീട്ടാനാണ് സാധ്യത കൂടുതല്‍. സെപ്തംബറിലോ ഒക്ടോബറിലോ ഒളിമ്പിക്‌സ് നടക്കാം. എന്നാല്‍ തീയതി കൃത്യമായി ഉറപ്പിക്കാറായിട്ടില്ല', ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സെബാസ്റ്റ്യന്‍ കോയി പറഞ്ഞു. ഇതേസമയം, 2021 വരെ ഒളിമ്പിക്‌സ്് നീട്ടിയാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവുമെന്നും കോയി സൂചിപ്പിച്ചു.

കാരണം ഒളിമ്പിക്‌സിന് ശേഷമുള്ള വര്‍ഷം നോക്കിയാണ് അതത് ഫെഡറേഷനുകള്‍ ലോക ചാംപ്യന്‍ഷിപ്പുകള്‍ നടത്തുന്നത്. ഒരു വര്‍ഷം വൈകിയാണ് ഒളിമ്പിക്‌സ് നടക്കുന്നതെങ്കില്‍ ലോക ചാംപ്യന്‍ഷിപ്പുകളുടെയെല്ലാം താളംതെറ്റും. നേരത്തെ, ഒളിമ്പിക്‌സ് ഒരു വര്‍ഷം വൈകി നടത്തിയാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.

നിലവില്‍ കൊറോണ ഭീതി മൂലം ലോകമെങ്ങുമുള്ള കായിക മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. യൂറോപ്യന്‍ നാടുകളില്‍ ഫുട്‌ബോള്‍ ലീഗുകളെല്ലാം താത്കാലികമായി അവസാനിപ്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലാ ലിഗ, സീരീ എ, യുവേഫ ചാംപ്യന്‍സ് ലീഗ്, യൂറോ കപ്പ് എന്നിവയെല്ലാം അനിശ്ചിതകാലത്തേക്കാണ് അതത് സംഘടനകള്‍ നീട്ടിയത്.

ഈ വര്‍ഷം നടക്കേണ്ട കോപ്പ അമേരിക്കയും അടുത്തവര്‍ഷത്തേക്ക് മാറ്റി. ഇന്ത്യയിലും ചിത്രം വ്യത്യസ്തമല്ല. രാജ്യത്തെ കായിക മത്സരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ അനിശ്ചിതത്വം. ഏപ്രില്‍ 15 -ന് ഐപിഎല്‍ നടത്തണമോയെന്ന കാര്യം തീരുമാനിക്കാമെന്ന് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു വ്യാഴാഴ്ച്ച പറഞ്ഞു.

Story first published: Thursday, March 19, 2020, 21:17 [IST]
Other articles published on Mar 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+