Olympics 2021: ഇന്ത്യന്‍ താരങ്ങള്‍ റെക്കോഡ് പ്രകടനം നടത്തുമോ? മുന്‍ മെഡല്‍ ജേതാക്കള്‍ പ്രതികരിക്കുന്നു
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. 23ന് ആരംഭിക്കുന്ന ഒളിംപിക്‌സില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീം വളരെ പ്രതീക്ഷയോടെയാണ് ടോക്കിയോയിലിറങ്ങുന്നത്. മെഡല്‍ പ്രതീക്ഷയുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നതാണ് ശ്രദ്ധേയം. പി വി സിന്ധു,മേരി കോം,നീരജ് ചോപ്ര,സാനിയ മിര്‍സ തുടങ്ങിയവരെല്ലാം ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്.
ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ ചരിത്ര പ്രകടനം നടത്തുമോ? ഇന്ത്യയുടെ മുന്‍ മെഡല്‍ ജേതാക്കളായ പ്രമുഖ താരങ്ങള്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. 'ഇത്രയും മികച്ചൊരു ടീമുമായി ഇതിന് മുമ്പ് ഇന്ത്യ ഒളിംപിക്‌സിന് പോയിട്ടില്ല. 2012ല്‍ ലണ്ടനില്‍ നേടിയ ആറ് മെഡലുകളെക്കാള്‍ നേടുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് ഇത്തവണ ഇറങ്ങുന്നത്'-ഇന്ത്യയുടെ ഏക വ്യക്തിഗത സ്വര്‍ണ്ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര അഭിപ്രായപ്പെട്ടു.

'അവര്‍ പറക്കാനുള്ള ചിറകുകള്‍ നല്‍കൂ അവര്‍ അത്ഭുത നിമിഷങ്ങള്‍ സൃഷ്ടിക്കുന്നത് കാണാം. ഇത്തവണ മികച്ച ടീമുണ്ട്. നമ്മുടെ പല താരങ്ങളും ലോക റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളവരാണ്. ഇത് മുന്‍തൂക്കം നല്‍കുകയും എതിരാളികള്‍ക്ക് സമ്മര്‍ദ്ദം നല്‍കുകയും ചെയ്യും' -2012ലെ ഒളിംപിക്‌സിലെ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ഗഗന്‍ സാരങ്ക് അഭിപ്രായപ്പെട്ടു.
യുവതാരങ്ങള്‍ നിരവധി പേരാണ് ഒളിംപിക്‌സ് യോഗ്യത നേടിയെടുത്തത്. ഇത് മുന്‍ ഒളിംപിക്‌സുകളിലെ യുവതാരങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നാണ് മുന്‍ ഇന്ത്യന്‍ ഹോക്കി താരമായ ജഗ്ഭീര്‍ സിങ് പറഞ്ഞത്. 'ഇത്തവണ ഒമ്പത് ഇന്ത്യന്‍ താരങ്ങളാണ് ബോക്‌സിങ്ങില്‍ മത്സരിക്കുന്നത്. ഇത് എക്കാലെത്തെയും മികച്ചതാണ്. ഇത് മെഡല്‍ സാധ്യത ഉയര്‍ത്തുന്നു. മെഡലുകള്‍കൊണ്ട് അവര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കട്ടെ. പരിചയസമ്പന്നയായ മേരി കോമിന് ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു'-2008ലെ ഒളിംപിക്‌സില്‍ ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ വിജേന്ദര്‍ സിങ് പറഞ്ഞു.
'ലോകത്തിലെത്തന്നെ മികച്ച ഷൂട്ടിങ് ടീമാണ് ഇന്ത്യക്കൊപ്പമുള്ളത്. എന്റെ മനസില്‍ തോന്നിയതുപോലെ തന്നെ അവര്‍ ഒളിംപിക്‌സില്‍ പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും മികച്ച പ്രകടനം നടത്തി രാജ്യത്തിന്റെ തല താഴ്ത്താന്‍ അവര്‍ അനുവദിക്കില്ലെന്ന് ഉറപ്പുണ്ട്'-മുന്‍ ഇന്ത്യന്‍ ഷൂട്ടിങ് താരവും നിലവിലെ പിസ്റ്റല്‍ വിഭാഗത്തിന്റെ പരിശീലകനുമായ സമരേഷ് ജങ്ക് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications