Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: മത്സരത്തിനിടെ കോവിഡ് പോസിറ്റീവായാല്‍ എന്ത് ചെയ്യും? നടപടികള്‍ അറിയാം

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിന്റെ ആവേശ കാഴ്ചകള്‍ ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. അത്‌ലറ്റുകള്‍ വിവിധ സംഘങ്ങളായി എത്തിക്കൊണ്ടിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കിയാണ് ഒളിംപിക്‌സ് നടത്തുന്നത്. എന്നാല്‍ ഒളിംപിക് വില്ലേജിലടക്കം ഓരോ ദിവസവും കോവിഡ് കേസുകള്‍ ഉയരുന്നത് സംഘാടകര്‍ക്കും താരങ്ങള്‍ക്കും ആശങ്കയുണ്ടാക്കുന്നു. ഡെല്‍റ്റാ പ്ലസ് വകഭേദം ഇറ്റലിയില്‍ വ്യാപിക്കുന്നതിനിടെയാണ് ഒളിംപിക്‌സ് നടത്തുന്നത്.

ടോക്കിയോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡിനെ ചെറുത്ത് ഒളിംപിക്‌സ് മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മത്സരത്തിനിടെ കോവിഡ് പോസിറ്റീവായാല്‍ എന്ത് ചെയ്യും?അതിന്റെ നടപടിക്രമങ്ങള്‍ എങ്ങനെ? പരിശോധിക്കാം.

tokyoolympics2021

അത്‌ലറ്റിക്‌സില്‍ ഏതെങ്കിലും താരത്തിന് മത്സരത്തിനിടെ കോവിഡ് പോസിറ്റീവായാല്‍ ആ താരത്തെ മാറ്റിനിര്‍ത്തും. തൊട്ടു താഴെ സ്ഥാനത്തെത്തിയ താരമാവും അടുത്ത റൗണ്ടില്‍ പ്രവേശിക്കുക. ക്വാര്‍ട്ടര്‍,സെമി,ഫൈനല്‍ പോരാട്ടങ്ങളിലെല്ലാം കോവിഡ് ഏതെങ്കിലും താരത്തിന് തിരിച്ചടി നല്‍കുമോയെന്ന് കണ്ടറിയാം. ബാഡ്മിന്റണില്‍ ഒരു താരത്തിന് പോസിറ്റീവായാല്‍ എതിരാളിയെ വിജയിയായി പ്രഖ്യാപിക്കും.അയാള്‍ അടുത്ത റൗണ്ടില്‍ പ്രവേശിക്കുകയും ചെയ്യും.

ഗുസ്തിയില്‍ താരത്തിന് പോസിറ്റീവായാല്‍ താരത്തെ ഒഴിവാക്കുകയും എതിരാളിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും. ഫൈനലിലും സെമി ഫൈനലിലും ഇതേ നടപടിക്രമം തന്നെയാവും സ്വീകരിക്കുക.ടെന്നിസിലും ബോക്‌സിങ്ങിലുമെല്ലാം ഇതേ നടപടി തന്നെയാണ് സ്വീകരിക്കുകന്നത്. ഫൈനലിന് മുമ്പ് എതിരാളിക്ക് കോവിഡ് ബാധിച്ചാല്‍ കോവിഡ് ബാധിക്കാത്ത എതിര്‍ താരത്തെ വിജയിയായി പ്രഖ്യാപിക്കുകയാവും ചെയ്യുക.

റഗ്ബി,ഹോക്കി,ഫുട്‌ബോള്‍ തുടങ്ങിയ ടീം മത്സരങ്ങളില്‍ ഫൈനലിന് മുമ്പ് ഒരു ടീമിന് കോവിഡ് പോസിറ്റീവായാല്‍ അവര്‍ പുറത്താക്കിയ എതിരാളികള്‍ ഫൈനലിലേക്ക് യോഗ്യത നേടും. കോവിഡ് പോസിറ്റീവായാല്‍ 14 ദിവസത്തെ ക്വാറന്റെയ്‌നാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഒളിംപിക്‌സിനായി ടോക്കിയോയില്‍ എത്തുന്നവര്‍ മൂന്ന് ദിവസത്തെ ക്വാറന്റെയ്‌ന് ശേഷം പരിശോധനക്ക് വിധേയരായി നെഗറ്റീവായാല്‍ മാത്രമെ മത്സരത്തില്‍ പങ്കെടുക്കാനാവൂ.

ഇന്ത്യന്‍ സംഘം ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ടോക്കിയോയിലെത്തുന്നത്. മേരി കോം,നീരജ് ചോപ്ര,സാനിയ മിര്‍സ,പി വി സിന്ധു തുടങ്ങിയവരെല്ലാം സജീവ മെഡല്‍ പ്രതീക്ഷയുള്ളവരാണ്. മേരി കോമും പി വി സിന്ധുവും രണ്ടാം ഒളിംപിക്‌സ് മെഡലാണ് ഇത്തവണ സ്വപ്‌നം കാണുന്നത്. കോവിഡ് ബാധ ഏല്‍ക്കാതെ നോക്കുകയെന്നത് താരങ്ങളെ സംബന്ധിച്ചും കടുത്ത വെല്ലുവിളിയാണ്.

Story first published: Tuesday, July 20, 2021, 14:22 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+