വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണന്‍ മത്സരിച്ചത് പരിക്കുമായി

ടോക്കിയോ: ബോക്‌സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വികാസ് കൃഷ്ണന്‍ ടോക്കിയോ ഒളിംപിക്‌സില്‍ മത്സരിച്ചത് പരിക്കുമായെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച നടന്ന പുരുഷ വിഭാഗം വെല്‍റ്റര്‍വെയ്റ്റ് 69 കിലോഗ്രാം ബോക്‌സിങില്‍ വികാസ് കൃഷ്ണന്‍ ജപ്പാന്റെ ക്വിന്‍സി മെന്‍സാ ഒകസാവയോട് തോറ്റ് പുറത്തായിരുന്നു. ഞരമ്പിനേറ്റ പരിക്കുമായാണ് വികാസ് കൃഷ്ണന്‍ ജപ്പാന്‍ താരത്തിനെതിരെ മത്സരിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഇറ്റലിയിലെ പരിശീലനത്തിനിടെയാണ് വികാസിന് പരിക്കേറ്റത്. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച മാത്രമാണ് 29 കാരനായ താരം കുത്തിവെയ്പ്പ് നടത്തിയത്. 2019 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ വികാസില്‍ നിന്ന് ടോക്കിയോയില്‍ ഇന്ത്യ മെഡല്‍ നേട്ടം പ്രതീക്ഷിച്ചിരുന്നു. അതേ വര്‍ഷം തന്നെ ലോക ചാംപ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലെത്താനും താരത്തിന് കഴിഞ്ഞിരുന്നു.

vikaskrishan

ഇതെല്ലാം ടോക്കിയോയില്‍ വികാസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുള്ള താരമാക്കി മാറ്റിയിരുന്നു. എന്നാല്‍, ആദ്യ മത്സരത്തില്‍ തന്നെ താരം പുറത്തായത് ബോക്‌സിങില്‍ ഇന്ത്യന്‍ പ്രതീക്ഷേറ്റ ആദ്യ തിരിച്ചടിയായി മാറി. അതും ടോക്കിയോ ഒളിംപിക്‌സിലേക്ക് വണ്ടിക്കയറാനായി വികാസ് ഇടിച്ചിട്ട ആതിഥേയ രാജ്യക്കാരനായ ഒക്കാസവയില്‍ നിന്നേറ്റ തോല്‍വിയോടെ തന്നെയായി. ആദ്യ രണ്ട് റൗണ്ടുകളിലും ജപ്പാന്‍ താരത്തിന് അഞ്ച് വിധികര്‍ത്താക്കളും 10 പോയന്റ് വീതം നല്‍കിയപ്പോള്‍ വികാസിന് ഒമ്പത് പോയന്റാണ് ലഭിച്ചത്.

olympics 2021: ടേബിള്‍ ടെന്നീസില്‍ മാനിക ബത്ര പ്രീക്വാര്‍ട്ടറില്‍, ഉക്രൈന്‍ താരത്തെ വീഴ്ത്തിolympics 2021: ടേബിള്‍ ടെന്നീസില്‍ മാനിക ബത്ര പ്രീക്വാര്‍ട്ടറില്‍, ഉക്രൈന്‍ താരത്തെ വീഴ്ത്തി

ഇതോടെ നിര്‍ണായക മൂന്നാം റൗണ്ടില്‍ വികാസ് കൃഷ്ണന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലെ ജയസാധ്യതയുണ്ടായിരുന്നുള്ളു. മൂന്നാം റൗണ്ടിലും മികവ് കാട്ടാനാവാതെ വന്നതോടെ വികാസ് കൃഷ്ണന് ആദ്യ റൗണ്ടില്‍ തന്നെ കാലിടറുകയായിരുന്നു. മത്സരത്തിനിടെ എതിരാളിയുടെ ഇടിയേറ്റ് വികാസ് കൃഷ്ണന്റെ കണ്ണിന് താഴെ പരിക്കേറ്റ് ചോരയൊലിക്കുകയും ചെയ്തിരുന്നു. വികാസ് കൃഷ്ണന്റെ മൂന്നാം ഒളിംപിക്‌സായിരുന്നു ടോക്കിയോയിലേത്.

Story first published: Sunday, July 25, 2021, 15:44 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X