Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍, മൂന്ന് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു

ടോക്കിയോ: നീണ്ട നാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ ഒളിംപിക്സ് ആവേശം 23ന് ആരംഭിക്കാനിരിക്കെ ആശങ്ക ഉയര്‍ത്തി കോവിഡ്. കഴിഞ്ഞ ദിവസം വിദേശ ഒഫീഷ്യലിന് കോവിഡ് പോസിറ്റീവായതിന് പിന്നാലെ ഇന്ന് മൂന്ന് താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരിക്കുകയാണ്. ഒളിംപിക്സ് വില്ലേജിലെ രണ്ട് താരങ്ങള്‍ക്കും ഒളിംപിക് ഹോട്ടലിലെ ഒരാള്‍ക്കുമാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടിട്ടുണ്ട്.

ഇവരെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഏത് രാജ്യത്ത് നിന്നുള്ള താരങ്ങള്‍ക്കാണ് കോവിഡ് പോസിറ്റീവായതെന്ന് സ്ഥിരീകരിച്ചിട്ടില്ല. 15000ലധികം പേരുടെ പങ്കാളിത്തമുള്ള ഒളിംപിക്സില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

tokyoolympics2021

ഇതിനോടകം തന്നെ ഒളിംപിക്സില്‍ പങ്കെടുക്കുന്ന അത്ലറ്റുകള്‍ ടോക്കിയോയിലെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് താരങ്ങള്‍ ടോക്കിയോയിലേക്കെത്തുന്നതിനാല്‍ ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒളിംപിക്സ് അവസാനിക്കുന്നതുവരെ അടിയന്തരാവസ്ഥ തുടരും. സ്വദേശികളായ ആര്‍ക്കും ഒളിംപിക്സ് കാണാനോ ഇതിന്റെ പരിസരങ്ങളിലോ പ്രവേശന അനുമതിയില്ല. കാണികളെ പൂര്‍ണ്ണമായും ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയത്തിലാവും ഒളിംപിക്സ് നടക്കുക.

ടോക്കിയോയില്‍ ഡെല്‍റ്റ് പ്ലസ് കോവിഡ് വകഭേദം വ്യാപിക്കുന്നുണ്ട്. ടോക്കിയോയില്‍ നിന്ന് തിരിച്ചെത്തുന്ന അത്ലറ്റുകളുടെ കാര്യത്തിലും ആശങ്കയുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും മൂന്നാം തരങ്കം പ്രതീക്ഷിച്ചിരിക്കെ ഒളിംപിക്സില്‍ സുരക്ഷാ വീഴ്ച സംഭവിച്ചാല്‍ ഡെല്‍റ്റ് പ്ലസ് വകഭേദത്തിന്റെ വലിയ വ്യാപനത്തിന് അത് കാരണമായേക്കും.

ഒളിംപിക്സിനോട് അനുബന്ധിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. ഒളിംപിക് വില്ലേജിലും കോവിഡ് പടര്‍ന്നാലും ഒളിംപിക്സിനെ ബാധിക്കാത്ത വിധം അതിനെ നിയന്ത്രിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡിന്റെ പ്രതികൂല സാഹചര്യത്തിലും ഇന്ത്യയില്‍ നിന്ന് 228 അംഗ ടീമാണ് ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ പോകുന്നത്. സൈന നെഹ് വാള്‍,കിഡംബി ശ്രീകാന്ത് തുടങ്ങി ചില സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ടെങ്കിലും ഗംഭീര താരങ്ങളാണ് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 85 മെഡല്‍ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. പി വി സിന്ധു,മേരി കോം തുടങ്ങിയ പ്രമുഖരെല്ലാം ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടാം ഒളിംപിക്സ് മെഡല്‍ പ്രതീക്ഷയിലാണ് സിന്ധു ടോക്കിയോയില്‍ ഇറങ്ങുന്നത്.

Story first published: Sunday, July 18, 2021, 11:31 [IST]
Other articles published on Jul 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+