For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഗുസ്തിയിലും ഇന്ത്യക്ക് തിരിച്ചടി, സോനം മാലിക് മംഗോളിയന്‍ താരത്തോട് തോറ്റു

By Vaisakhan MK

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. വനിതകളുടെ പോരാട്ടത്തില്‍ സോനം മാലിക് ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടിരിക്കുകയാണ്. മംഗോളിയയുടെ ബോലോര്‍തുയ കുറേലക്കുവിനോടാണ് താരം പരാജയപ്പെട്ടത്. മത്സരം തുല്യതയിലായതിനെ തുടര്‍ന്ന് അവസാന നീക്കത്തിലെ പോയിന്റ് പരിഗണിച്ചാണ് മംഗോളിയന്‍ താരത്തെ ജേതാവായി പ്രഖ്യാപിച്ചത്. സോനം മികച്ച മത്സരം തന്നെയാണ് കാഴ്ച്ചവെച്ചത്. 62 കിലോ കാറ്റഗറിയിലാണ് സോനം മത്സരിച്ചത്. അതേസമയം പൂര്‍ണമായും പുറത്തായെന്ന് പറയാനാവില്ല. റെപഷാഗെ മത്സരമുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

1

സോനം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുത്തിരുന്നു. രണ്ട് പുഷ് ഔട്ട് പോയിന്റുകളും താരം സ്വന്തമാക്കി. എന്നാല്‍ ബോലോര്‍തുയ മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം അവസാനിക്കാന്‍ 35 സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെയാണ് താരത്തിന്റെ മികച്ചൊരു നീക്കം മത്സരത്തിന്റെ ഗതി തന്നെ മാറ്റിയത്. കളി അവസാനിക്കുമ്പോള്‍ രണ്ട് പോയിന്റോടെ തുല്യതയിലായിരുന്നെങ്കിലും, അവസാന ആ പോയിന്റില്‍ മംഗോളിയന്‍ താരം മത്സരം സ്വന്തമാക്കുകയായിരുന്നു. അതേസമയം ചടുലമായ നീക്കങ്ങളൊന്നും മത്സരത്തില്‍ ഒരു താരത്തിനും അവകാശപ്പെടാനുണ്ടായിരുന്നില്ല.

ആദ്യത്തെ ഒന്നര മിനുട്ട് ഇരുതാരങ്ങളും യാതൊരു നീക്കവും നടത്തിയില്ല. സ്റ്റാന്‍ഡിംഗ് പൊസിഷനില്‍ നിന്ന് മാത്രമുള്ള പ്രതിരോധമായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിലേക്ക് ആദ്യ നീക്കവുമായി വന്നത് മംഗോളിയന്‍ താരമാണ്. എന്നാല്‍ സോനം ആദ്യ പുഷ് ഔട്ട് പോയിന്റ് നേടിയാണ് മത്സരത്തില്‍ ലീഡെടുത്തത്. ആദ്യ മൂന്ന് മിനുട്ടില്‍ ഇത് നിലനിര്‍ത്താനും സോനത്തിന് സാധിച്ചു. സോനം മുന്നോട്ടുള്ള കുതിപ്പ് ഉറപ്പിച്ച നിമിഷമായിരുന്നു ഇത് വൈകാതെ തന്നെ സ്‌കോര്‍ രണ്ടായി ഉയര്‍ന്നു. ഗംഭീരമായ നീക്കമായിരുന്നു ഇത്.

മംഗോളിയന്‍ താരത്തെ നല്ല നീക്കങ്ങളൊന്നും നടത്താന്‍ സോനം അനുവദിച്ചില്ല. എന്നാല്‍ ചെറിയ പിഴവില്‍ പിടിച്ചാണ് ബോലോര്‍തുയ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ടേക്ക് ഡൗണ്‍ പോയിന്റ് നേടിയതും അങ്ങനെയായിരുന്നു. മത്സരത്തിന്റെ ഗതി നിര്‍ണയിച്ചതും ഇത് തന്നെയാണ്. രണ്ട് തവണ കേഡറ്റ് ലോക ചാമ്പ്യനായ താരമാണ് സോനം. 2017, 2019 വര്‍ഷങ്ങളിലായിരുന്നു ഈ നേട്ടം. ഏഷ്യന്‍ ക്വാളിഫയറില്‍ ഫൈനല്‍ പ്രവേശനം നേടിയാണ് സോനം ഒളിമ്പിക് യോഗ്യത നേടിയത്. അതേസമയം മംഗോളിയന്‍ താരം ഫൈനലില്‍ കടന്നാല്‍ സോനത്തിന് റെപഷാഗെ റൗണ്ടില്‍ കളിക്കാന്‍ സാധിക്കും.

ചിത്രം: ട്വിറ്റര്‍

Story first published: Tuesday, August 3, 2021, 10:19 [IST]
Other articles published on Aug 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+