വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: പിവി സിന്ധുവും മേരി കോമും വ്യാഴാഴ്ച്ച ഇറങ്ങുന്നു, ഇന്ത്യയ്ക്ക് പ്രതീക്ഷ

ടോക്കിയോ: ഒളിമ്പിക്‌സിന്റെ ഏഴാം ദിനം (വ്യാഴം) ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു മത്സരിക്കും. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്‌ളിച്ച്‌ഫെല്‍ട്ടുമായാണ് സിന്ധുവിന്റെ അടുത്ത അങ്കം.

സിന്ധുവിന് പുറമെ മേരി കോമും ബോക്‌സിലിറങ്ങും. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇങ്ക്രിത് ലോറനാ വലന്‍സിയ വിക്ടോറിയയുമായാണ് മേരി കോമിന്റെ മത്സരം. പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് നാളെ മത്സരമുണ്ട്. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയുമായാണ് ഇന്ത്യയുടെ അടുത്ത പൂള്‍ എ മത്സരം. വ്യാഴാഴ്ച്ച ഇന്ത്യ പങ്കെടുക്കുന്ന ഒളിമ്പിക്‌സ് മത്സരങ്ങളുടെ വിവരങ്ങള്‍ ചുവടെ അറിയാം.

Olympics 2021: PV Sindhu, Mary Kom To Represent Indian On Thursday; Full Schedule

തുഴച്ചില്‍

രാവിലെ 5.30: പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സ് ഫൈനല്‍ ബി (അര്‍ജുന്‍ ലാല്‍ ജഠ് - അരവിന്ദ് സിങ്)

ഷൂട്ടിങ്

രാവിലെ 5.30: വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ പ്രിസിഷന്‍ യോഗ്യതാ മത്സരം (റാഹി സര്‍നോബത്ത്, മനു ഭാക്കര്‍)

ഹോക്കി

രാവിലെ 6.00: പുരുഷന്മാരുടെ പൂള്‍ എ മത്സരം (ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍)

അശ്വാഭ്യാസം

രാവിലെ 6.00: ഇവന്റിങ് ഫസ്റ്റ് ഹോഴ്‌സ് ഇന്‍സ്‌പെക്ഷന്‍ (ഫൗവാദ് മിര്‍സ)

ബാഡ്മിന്റണ്‍

രാവിലെ 6.15: വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് റൗണ്ട് 16 മത്സരം (പിവി സിന്ധു vs മിയ ബ്‌ളിച്ച്‌ഫെല്‍ട്ട്)

അമ്പെയ്ത്ത്

രാവിലെ 7.31: പുരുഷന്മാരുടെ വ്യക്തിഗത എലിമിനേഷന്‍ (അതാനു ദാസ് vs യു ചെങ് ഡെങ്)

പായ്‌വഞ്ചിയോട്ടം

രാവിലെ 8.35: പുരുഷന്മാരുടെ വണ്‍ പേഴ്‌സണ്‍ ഡിങ്ഹി ലേസര്‍ ഏഴാം റേസ് (വിഷ്ണു ശരവണന്‍)

പിന്നാലെ എട്ടാം റേസും

രാവിലെ 8.35: പുരുഷന്മാരുടെ സ്‌കിഫ് 49 - അഞ്ചാം റേസ് (ഗണപതി കേളപാണ്ട - വരുണ്‍ താക്കര്‍)

പിന്നാലെ എട്ടാം റേസും

ബോക്‌സിങ്

രാവിലെ 8.48: പുരുഷന്മാരുടെ സൂപ്പര്‍ ഹെവി (+91 കിലോ) റൗണ്ട് 16 മത്സരം (സതീഷ് കുമാര്‍ vs റിക്കാര്‍ഡോ ബ്രൗണ്‍)

ഗോള്‍ഫ്

രാവിലെ 8.52: പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേ റൗണ്ട് 1 (അനിര്‍ബന്‍ ലഹിരി)

ഗോള്‍ഫ്

രാവിലെ 11.09: പുരുഷന്മാരുടെ സ്‌ട്രോക്ക് പ്ലേ റൗണ്ട് 1 (ഉദയന്‍ മനെ)

ബോക്‌സിങ്

വൈകീട്ട് 3.36: വനിതകളുടെ ഫ്‌ളൈ (48-51 കിലോ) റൗണ്ട് 16 മത്സരം (മേരി കോം vs ഇങ്ക്രിത് ലോറന വാലന്‍സിയ വിക്ടോറിയ)

നീന്തല്‍

വൈകീട്ട് 4.16: പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ് 2 (സജന്‍ പ്രകാശ്)

Story first published: Wednesday, July 28, 2021, 20:43 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X