Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ മകന് നന്ദി, തന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി; നീരജ് ചോപ്രയെ പുകഴ്ത്തി പി.ടി ഉഷയും അഞ്ജുവും

ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ ചരിത്രം കുറിച്ച നീരജ് ചോപ്രയെ പ്രശംസിച്ച് ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റുകളായ പി.ടി ഉഷയും അഞ്ജു ബോബി ജോര്‍ജും. 37 വര്‍ഷത്തിന് ശേഷം സഫലമാവാത്ത തന്റെ സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്, നന്ദി എന്റെ മകനെ- എന്നായിരുന്നു നീരജ് ചോപ്രയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളിലൊരാളായ സ്പ്രിന്റ് റാണി പി.ടി ഉഷ ട്വിറ്ററില്‍ കുറിച്ചത്. പി.ടി ഉഷയുടെ വൈകാരിക ട്വീറ്റില്‍ ഒളിംപിക്‌സില്‍ കൈയെത്തും ദൂരത്ത് തനിക്ക് നഷ്ടമായ മെഡല്‍ നേട്ടത്തിന്റെ എല്ലാ സങ്കടങ്ങളും ഉണ്ടായിരുന്നു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായിരുന്ന പ്രത്യേകിച്ച് മലയാളികളുടെ അഭിമാനമായ പി.ടി ഉഷയ്ക്ക് 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സിലാണ് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായത്. 400 മീറ്റര്‍ ഹര്‍ഡില്‍സ് ഓട്ടത്തില്‍ സെമിഫൈനലില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത പി.ടി ഉഷ ഫോട്ടോഫിനിഷില്‍ ഫൈനലില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതിഹാസ താരം മില്‍ഖാ സിങിന് പിന്നാലെ 0.01 സെക്കന്‍ഡ് വ്യത്യാസത്തിലാണ് പി.ടി ഉഷയ്ക്ക് മൂന്നാം സ്ഥാനവും ഒളിംപിക്‌സിലെ ചരിത്ര മെഡല്‍ നേട്ടവും നഷ്ടമായത്.

ptusha-neeraj

അഭിനന്ദനങ്ങള്‍, തീര്‍ച്ചയായും ഞാന്‍ നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു, നിന്റെ നാട്ടിലേക്കുള്ള തിരിച്ചുവരവിനായി ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്, നിന്റെ സ്വീകരിക്കാന്‍ ഞങ്ങളെല്ലാം വിമാനത്താവളത്തിലുണ്ടാവും- ലോങ് ജംപില്‍ ഇന്ത്യയിലെ മികച്ച താരങ്ങളിലൊരാളാ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. 2004 ഏതന്‍സ് ഒളിംപിക്‌സില്‍ കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ജു അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

130 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനതയുടെ അഭിമാനമായി പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലൂടെയാണ് 23 കാരനായ നീരജ് ചോപ്ര ചരിത്ര സ്വര്‍ണ മെഡല്‍ നേട്ടം സ്വന്തമാക്കിയത്. ഒളിംപിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമാണ് നീരജിലൂടെ മുത്തമിട്ടത്. 87.58 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ടോക്കിയോയില്‍ ഇന്ത്യക്ക് സുവര്‍ണ ചിരി സമ്മാനിച്ചത്. എത്രമികവ് പ്രകടിപ്പിച്ചിട്ടും നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടപ്പെട്ട ചരിത്രമായിരുന്നു നാളിതുവരെ ഇന്ത്യന്‍ അത്ലറ്റിക്സിന്. ആ നിര്‍ഭാഗ്യത്തെ കൂടിയാണ് നീരജ് ചരിത്ര നേട്ടത്തിലൂടെ മറിക്കടന്നത്.

Story first published: Sunday, August 8, 2021, 16:39 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+