Olympics 2021: ഒളിംപിക് വിരുദ്ധ പ്രക്ഷോഭം കത്തുന്നു, വീടില്ലാത്തവരെ നഗരത്തില്‍ നിന്ന് നീക്കം ചെയ്തു
ടോക്യോ: ജപ്പാനില്‍ ഒളിംപിക് വിരുദ്ധ പ്രക്ഷോഭം കത്തുന്നു. ടോക്യോയില്‍ ഒളിംപ്ക്‌സിന്റെ ആദ്യ ഔദ്യോഗിക ദിനം തന്നെ പ്രതിഷേധത്തില്‍ മുങ്ങിയിരിക്കുകയാണ്. ടോക്യോയിലെ മെട്രോപൊളിറ്റന്‍ സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം അരങ്ങേറുന്നത്. കൊവിഡ് കാരണം ജപ്പാനില്‍ ഒളിംപിക്‌സ് നടത്താന്‍ പാടില്ലെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ജപ്പാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. വിദേശത്ത് നിന്ന് താരങ്ങള്‍ വരുന്നതോടെ കൊവിഡിന്റെ അടുത്ത തരംഗം ശക്തമാകുമെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.

അതേസമയം വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഒളിംപിക്‌സിനെ തേടിയെത്തുന്നുണ്ട്. തലസ്ഥാന നഗരിയില്‍ നിന്ന് പാവപ്പെട്ട ജനങ്ങളെയും ദരിദ്രരെയും ഒഴിപ്പിച്ചിരിക്കുകയാണ് ജപ്പാന്‍ സര്‍ക്കാര്‍. ഇത്രയും വലിയൊരു കായിക മാമാങ്കത്തിന് കളങ്കമേല്‍ക്കാതിരിക്കാനാണ് ഒളിംപിക് അധികൃതരും ഇത്തരമൊരു നീക്കം നടത്തുന്നത്. ടോക്യോയില്‍ തന്നെ അധികം ശ്രദ്ധ പതിയാത്ത ഇടങ്ങളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ ഇവരെ ഇത്തരമൊരു ഇടത്തേക്ക് മാറ്റുന്നതും വലിയ അപകടങ്ങളുണ്ടാക്കും.
ടോക്യോ നഗരം ഒളിംപിക്‌സിന് വേണ്ടി മിനുക്ക് പണികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. കൊത്തുപണികളും ശില്‍പ്പങ്ങളും എല്ലാം ഉള്‍പ്പെടുത്തിയാണ് മോടി പിടിപ്പിക്കല്‍. 15 ബില്യണോളം ഐഒസിയും ജപ്പാനിലെ സംഘാടകരും ചേര്‍ന്ന് ചെലവിട്ടിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ ഭവനരഹിതരും തെരുവില്‍ അലഞ്ഞ് നടക്കുന്നവരും ഇതിന് കളങ്കമുണ്ടാക്കുന്നുവെന്നാണ് സര്‍ക്കാരും ഒളിംപിക് അധികൃതരും കരുതുന്നത്. ഈ വര്‍ഷം തന്നെ നഗരത്തിലെ ടെന്റുകളില്‍ താമസിച്ചിരുന്നവരെ അവിടെ നിന്ന് ഒഴിപ്പിരുന്നു. കാര്‍ഡ് ബോര്‍ഡ് കൊണ്ടുണ്ടാക്കിയ വീട് വരെ അധികൃതര്‍ പൊളിച്ചുമാറ്റി.
ജപ്പാനില്‍ നിരവധി ഭവനരഹിതരുണ്ടെന്ന് നേരത്തെ സര്‍വേയിലൂടെ പുറത്തുവന്നതാണ്. ടോക്യോയിലെ ട്രെയിന്‍ സ്‌റ്റേഷനുകളിലും പാര്‍ക്കുകളിലുമൊക്കെയായിട്ടാണ് ഇവര്‍ താമസിച്ചിരുന്നു. അതാണ് ഇപ്പോള്‍ ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. അതേസമയം ആഗോള മാധ്യമങ്ങള്‍ ഇതിലേക്ക് ഒന്നും തിരിഞ്ഞ് നോക്കിയിട്ടില്ല. അതുകൊണ്ട് വലിയ പ്രതിഷേധവും ഇക്കാര്യത്തില്‍ ഉയര്‍ന്നിട്ടില്ല. മുമ്പ് ഇന്ത്യയിലും സമാനമായ കാര്യം നടന്നിരുന്നു. ദില്ലിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍ ഇതേ പോലെ ദരിദ്രരെ കുടിയൊഴിപ്പിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications