Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ആരംഭ ചടങ്ങ് എങ്ങനെ? എവിടെ തത്സമയം കാണാം? നിയന്ത്രങ്ങള്‍ എന്തൊക്കെ? എല്ലാം അറിയാം

ടോക്കിയോ: ഒളിംപിക്‌സ് ആവേശത്തിനൊപ്പം ലോകം സഞ്ചരിക്കാന്‍ ഇനി വെറും മൂന്ന് നാള്‍ മാത്രം ബാക്കി.23നാണ് ടോക്കിയോയിലെ ആവേശ കാഴ്ചകള്‍ക്ക് തുടക്കമാവുന്നത്. 206 രാജ്യങ്ങളില്‍ നിന്നുള്ള 11000 ത്തോളം അത്‌ലറ്റുകളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.33 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ കായിക മാമാങ്കം നടക്കുന്നത്. ടോക്കിയോയിലെ പ്രധാന നിയന്ത്രണങ്ങളും പുതുക്കിയ നിയമങ്ങളും എല്ലാം പരിശോധിക്കാം.

കോവിഡിന്റെ പ്രതിസന്ധികളുണ്ടെങ്കിലും ആരംഭ ചടങ്ങുകള്‍ ഒഴിവാക്കിയിട്ടില്ല. ആതിഥേയ രാജ്യമായ ജപ്പാന്റെ ആചാര,ആനുഷ്ടാന,സംസ്‌കാരങ്ങള്‍ എല്ലാം ഉള്‍പ്പെടുന്നതാവും ആരംഭ ചടങ്ങുകള്‍. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാവും ചടങ്ങുകള്‍ നടത്തുക. ജൂലൈ 23ന് ജപ്പാന്‍ സമയം വൈകീട്ട് 8 മണിക്കാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് ചടങ്ങുകള്‍ കാണാനാവുക. സോണി ടെന്‍ 1,സോണി ടെന്‍ 2,സോണി ടെന്‍ 3 ചാനലുകളിലൂടെയാണ് ചടങ്ങുകള്‍ തത്സമയം കാണാനാവുക.

tokyoolympics2021

കോവിഡ് ബാധിച്ച താരത്തെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സെമിയില്‍ ജയിച്ച് ഫൈനലിലെത്തിയ താരത്തിന് കോവിഡ് പോസിറ്റീവായാല്‍ സെമിയില്‍ തോറ്റ താരത്തെ ഫൈനലിലേക്ക് പരിഗണിച്ച് മത്സരം നടത്തും. അതിനാല്‍ത്തന്നെ കോവിഡ് പോസിറ്റീവാകാതിരിക്കാന്‍ താരങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ടതാണ്.

എല്ലാ ഒളിംപിക്‌സിലും ഭാഗ്യമുദ്രകള്‍ ഉണ്ടാകാറുണ്ട്. ടോക്കിയോ ഒളിംപിക്‌സിലെ ഭാഗ്യമുദ്ര മിറാട്ടോവിയയാണ്. ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി വളരെ വേഗം മാറിയ കാര്യമാണ് ഭാഗ്യമുദ്ര.1968ലെ ഒളിംപിക്‌സിലാണ് ആദ്യമായി ഇത് അവതരിപ്പിച്ചതെങ്കിലും 1972ലെ ഒളിംപിക്‌സ് മുതലാണ് ഇതിന് ഔദ്യോഗിക പിന്തുണ ലഭിക്കുന്നത്.

ടോക്കിയോ ഒളിംപിക്‌സിലെ മെഡലുകള്‍ക്കും ഒരു കഥ പറയാനുണ്ട്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നാണ് ടോക്കിയോ ഒളിംപിക്‌സിനായുള്ള മെഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണ്ണം,വെള്ളി,വെങ്കലം എന്നിങ്ങനെ 5000ത്തോളം മെഡലുകളാണ് ഒളിംപിക്‌സിനായി തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ജപ്പാന്റെ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന മാതൃകയിലാണ് മെഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

മെഡല്‍ വിതരണ ചടങ്ങില്‍ കഴുത്തില്‍ അണിയിച്ച് തരുന്ന പതിവ് ഇത്തവണയില്ല. താരങ്ങള്‍ സ്വയം മെഡല്‍ കഴുത്തിലണിയുകയും സാമൂഹിക അകലം പാലിച്ച് നില്‍ക്കുകയും വേണം. കൂടാതെ അത്‌ലറ്റുകളടക്കം എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നത് കര്‍ശനമായി നിര്‍ദേശിച്ചിരിക്കുകയാണ്. ഒളിംപിക് വില്ലേജിലടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Story first published: Tuesday, July 20, 2021, 15:59 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+