Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക് ഉദ്ഘാടന ചടങ്ങിന്റെ ഡയറക്ടറെ പുറത്താക്കി, ഹോളോകോസ്റ്റ് പരാമര്‍ശത്തില്‍ വിവാദം

ടോക്യോ: ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുമ്പേ സംഘാടകര്‍ക്ക് വന്‍ തിരിച്ചടി. ഉദ്ഘാടന ചടങ്ങിന്റെ ഡയറക്ടറെ പുറത്താക്കിയിരിക്കുകയാണ്. ഹോളോകോസ്റ്റ് പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. ടോക്യോ ഒളിംപിക്‌സിന്റെ ഷോ ഡയറക്ടറായ കെന്റാരോ കോബയാഷിയെയാണ് പുറത്താക്കിയതെന്ന് സംഘാടക സമിതി അറിയിച്ചു. 1998ലെ കോമഡി ഷോയില്‍ ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിഹാസമാണ് ഇപ്പോള്‍ വന്‍ തിരിച്ചടിയായത്. ഇത് വീണ്ടും ഉയര്‍ത്തി കാണിച്ചതിന് പിന്നാലെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

1

അതേസമയം വിവാദം ടോക്യോ ഒളിംപിക്‌സിനെ ഒഴിഞ്ഞ് പോകുന്നില്ല. മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതെല്ലാം കായിക മാമാങ്കത്തിന്റെ ശോഭ കെടുത്തുന്നതാണ്. അതേസമയം ചടങ്ങിന്റെ ഭാഗമാവേണ്ടിയിരുന്ന പ്രമുഖ സംഗീതഞ്ജനും പുറത്തുപോയിരിക്കുകയാണ്. ഇയാളുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുറത്തുപോകുന്നത്. ടോക്യോയിലേക്ക് ഒളിംപിക്‌സ് വരുന്നതിന് നിര്‍ണായക പങ്കുവഹിച്ചത് ഷിന്‍സോ ആബെയാണ്. അദ്ദേഹമില്ലാതെ ചടങ്ങ് നടത്തുന്നതും സംഘാടകര്‍ക്ക് വലിയ ക്ഷീണമാണ്.

നിരവധി പ്രകൃതി ദുരന്തങ്ങളെയും ഫുകുഷിമയിലെ ആണവ ദുരന്തവും അടക്കം അതിജീവിച്ചാണ് ജപ്പാന്‍ ഇപ്പോള്‍ കാണുന്ന ഒളിംപിക്‌സിന് വേദിയൊരുക്കുന്നത്. ഇതെല്ലാം ആബെയുടെ മിടുക്ക് കൊണ്ടായിരുന്നു. എന്നാല്‍ നടത്തിപ്പിനായുള്ള കാലയളവില്‍ വലിയ പ്രശ്‌നങ്ങളാണ് ഇതുവരെ ടോക്യോ ഒളിംപിക്‌സ് നേരിട്ടത്. ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന യോഷിരോ മോറി സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചു. ക്രിയേറ്റീവ് ഹെഡായ ഹിരോഷി സസാകി ജപ്പാനീസ് നടിയെ കുറിച്ചുള്ള മോശം പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ചതായിരുന്നു അടുത്തത്.

ഇതിന് പിന്നാലെ കെന്റാരോ കോബയാഷിയും രാജിവെച്ചിരിക്കുന്നത്. കോബയാഷിക്കെതിരെ ജൂത മനുഷ്യാവകാശ സംഘടനയായ സൈമണ്‍ വീസെന്റല്‍ സെന്റര്‍ രംഗത്ത് വന്നിരുന്നു. ഒളിംപിക്‌സുമായി ഇയാള്‍ ബന്ധപ്പെടുന്നത്. ജര്‍മനിയില്‍ കൊല്ലപ്പെട്ട ആറ് മില്യണ്‍ ജൂതരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘന പറഞ്ഞു. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ജപ്പാനിലെ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഏകദേശം 950 പേരോളം ഉണ്ടാവും. 15 ആഗോള നേതാക്കള്‍ പങ്കെടുക്കും. യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ജപ്പാനില്‍ വാക്‌സിനേഷന്‍ വളരെ മെല്ലെയാണ് നടക്കുന്നത്. ഇതും ആശങ്കയാണ്.

Story first published: Friday, July 23, 2021, 14:35 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+