For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക ഇന്ത്യയുടെ 28 പേര്‍, പതാക ഏന്തുന്നത് ഇതിഹാസ താരം

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ ആരംഭിച്ച് കഴിഞ്ഞെങ്കിലും ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങ് 23നാണ് നടക്കുന്നത്. ജപ്പാന്‍ പാരമ്പര്യവും സംസ്‌കാരവും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന വലിയ ഉദ്ഘാടന ചടങ്ങായിരുന്നു പദ്ധതിയെങ്കിലും കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സാമൂഹിക അകലവും എല്ലാ സമയത്തും മാസ്‌കും നിര്‍ബന്ധമാക്കിയാണ് ഒളിംപിക്‌സ് നടക്കുക. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് താരങ്ങളും ഒഫീഷ്യല്‍സും ഉള്‍പ്പെട്ട 28 അംഗ ടീമാണ് ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുക. 22 അത്‌ലറ്റുകളും ആറ് ഒഫീഷ്യല്‍സുമാവും ഇന്ത്യന്‍ സംഘത്തിലുണ്ടാവുകയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ദ്രുവ് ബത്ര അറിയിച്ചിട്ടുണ്ട്.

marykomandmanpreetsingh

ഇന്ത്യക്കായി പതാകയേന്തുക ആറ് തവണ ലോക കിരീടം ചൂടിയ മേരി കോമും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ്ങുമാണ്. ആദ്യ ദിനത്തില്‍ ഇന്ത്യക്ക് പ്രധാന മത്സരങ്ങളുള്ളതിനാലാണ് മറ്റ് ചില പ്രധാന താരങ്ങളെ മാറ്റി നിര്‍ത്തിയതെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാത്രിയിലെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം രാവിലെ മത്സരത്തില്‍ പങ്കെടുക്കുക പ്രയാസമാകുമെന്ന് വിലയിരുത്തിയാണ് ഇത്തരമൊരു നടപടി.

ഇന്ത്യന്‍ പുരുഷ,വനിതാ ഹോക്കി ടീമിന് ശനിയാഴ്ച മത്സരമുണ്ടെങ്കിലും ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാന്‍ മന്‍പ്രീത് സിങ് സമ്മതം അറിയിക്കുകയായിരുന്നു. ബോക്‌സിങ്ങ് വിഭാഗത്തിലെ എട്ട് താരങ്ങളെ ഇന്ത്യ ചടങ്ങിലേക്ക് പരിഗണിച്ചപ്പോള്‍ ടേബിള്‍ ടെന്നിസില്‍ നിന്ന് മൂന്ന് പേരെയും നീന്തല്‍,ഫെന്‍സിങ്,ജിംനാസ്റ്റിക്‌സ് തുടങ്ങിയവയില്‍ നിന്നെല്ലാം ഓരോ താരങ്ങളെയുമാണ് പരിഗണിച്ചിരിക്കുന്നത്.

എല്ലാ രാജ്യങ്ങളില്‍ നിന്നും 28 പേര്‍ മാത്രം ഉള്‍പ്പെടുന്ന സംഘത്തിനാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. ആളുകളുടെ എണ്ണം കുറച്ച് കോവിഡ് വ്യാപന സാധ്യത കുറക്കുകയാണ് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 12000ലധികം ആളുകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.

ഒളിംപിക്‌സ് വില്ലേജില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഒളിംപിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന ആശങ്കകള്‍ ഉയര്‍ന്നിരുന്നെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്നും അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഒളിംപിക്‌സ് അവസാനിക്കുന്നതുവരെ ടോക്കിയോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയാണ്.

Story first published: Thursday, July 22, 2021, 14:36 [IST]
Other articles published on Jul 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+