Olympics 2021: ചരിത്രമെഴുതാന്‍ നീരജ് ചോപ്ര, ജാവലിന്‍ ത്രോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലേക്ക് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര.23 വയസിനുള്ളില്‍ നിരവധി നേട്ടങ്ങള്‍ അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ജാവലിന്‍ത്രോ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോഡിനുടമയാണ് 23കാരനായ നീരജ്. 2016ല്‍ പോളണ്ടില്‍ നടന്ന യൂത്ത് അത്‌ലറ്റിക്‌സ് മീറ്റിലാണ് നീരജിന്റെ റെക്കോഡ് പ്രകടനം. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച് റെക്കോഡിടാനും നീരജിനായി.
ഒളിംപിക്‌സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നീരജ്. മികച്ച പരിശീലനവും മുന്നൊരുക്കവും നടത്തിയാണ് നീരജ് മത്സരിക്കാനിറങ്ങുന്നത്. ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്ന നീരജിന്റെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനങ്ങളും റെക്കോഡുകളും നോക്കാം.

ഇതുവരെയുള്ള മെഡലുകള്‍
23കാരനായ താരം ആറ് മെഡലുകള്‍ ഇതിനോടകം നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് സ്വര്‍ണ്ണവും ഒരു വെള്ളിയുമാണ്. ഒരു വെങ്കല മെഡല്‍ പോലുമില്ല. 2016ലെ പ്രകടനത്തോടെ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ നീരജിനായി. ദക്ഷിണ ഏഷ്യന്‍ ഗെയിംസിലും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയ നീരജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി.

2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ താരം 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണ്ണത്തിലേക്ക് ജാവലിന്‍ പായിച്ചു. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്റര്‍ ജാവലിന്‍ പായിച്ച താരം ദേശീയ റെക്കോഡും സ്വന്തം പേരിലാക്കി. 2021ല്‍ സ്വന്തം റെക്കോഡ് തിരുത്തിയ നീരജ് 88.07 മീറ്റര്‍ ജാവലിന്‍ പായിച്ചു. ഇതേ മികവ് ഒളിംപിക്‌സില്‍ ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് മെഡല്‍ നേട്ടം ഉറപ്പാണ്. ദക്ഷിണാഫ്രിക്കയില്‍ 87.86 മീറ്റര്‍ ജാവലിങ് പായിച്ചാണ് നീരജ് ഒളിംപിക്‌സ് യോഗ്യത നേടിയത്.

മുന്‍ ജര്‍മന്‍ താരത്തിന് കീഴില്‍ പരിശീലനം
58കാരനായ ജര്‍മനിയുടെ മുന്‍ ജാവലിന്‍ ത്രോ താരം ഉവി ഹോനിന് കീഴിലാണ് നീരജിന്റെ പരിശീലനം നടക്കുന്നത്. 1984ല്‍ 104.80 മീറ്റര്‍ ജാവലിന്‍ പായിച്ച് ലോക റെക്കോഡിട്ട വ്യക്തിയാണ് അദ്ദേഹം. 1985ലെ ലോകകപ്പിലും 1982ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഉവി സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ വലിയ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ പിന്തുണ നീരജിനെ ആദ്യ ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications