Olympics 2021: നീരജ് ചോപ്രയുടെ ആ സുവര്‍ണ നേട്ടത്തെ സഹായിച്ചത് കാശിനാഥ് നായിക്

ടോക്കിയോ: നീരജ് ചോപ്ര ജാവലിനില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായിരിക്കുകയാണ്. എന്നാല്‍ ആ നേട്ടത്തിലേക്കുള്ള യാത്ര നീരജിന് അത്ര എളുപ്പമായിരുന്നില്ല. നിരവധി പരിശീലകര്‍ നീരജിനെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. ജയവീര്‍ ചൗധരിയും ക്ലോസ് ബാര്‍ട്ടോനീറ്റ്‌സുമെല്ലാം ആ പരിശീലകരുടെ നിരയില്‍ ഉള്ളവരാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നീരജിനെ പരിശീലിപ്പിച്ചത് ഇവരാണ്. എന്നാല്‍ രണ്ട് ഇന്ത്യന്‍ പരിശീലകരാണ് യഥാര്‍ത്ഥത്തില്‍ എല്ലാ അര്‍ത്ഥത്തിലും നീരജിനെ ലോകോത്തര താരമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. കാശിനാഥ് നായിക്കാണ്.

IND vs ENG: റിഷഭ് പന്ത് 'മുട്ടികളിക്കണ്ട', ആക്രമണോത്സുകതയാണ് ഇന്ത്യക്ക് നല്ലത്, മൂന്ന് കാരണങ്ങള്‍IND vs ENG: റിഷഭ് പന്ത് 'മുട്ടികളിക്കണ്ട', ആക്രമണോത്സുകതയാണ് ഇന്ത്യക്ക് നല്ലത്, മൂന്ന് കാരണങ്ങള്‍

ജയവീര്‍ ചൗധരിയുടെയും കാശിനാഥ് നായിക്കിനെയും നീരജ് എടുത്ത് പറയുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഗാരി കള്‍വെര്‍ട്ടും ജര്‍മന്‍ ഇതിഹാസം ഉവെ ജോണും നീരജിനെ പരിശീലിപ്പിച്ചിട്ടുണ്ട്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ താരമാണ് കാശിനാഥ് നായിക്ക്. എടുത്ത് പറയേണ്ടതാണ് അദ്ദേഹത്തിന്റെ പരിശീലനം. ചോപ്ര ജയവീറിന് കീഴില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഈ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിനില്‍ ഇന്ത്യ ആദ്യമായി നേടുന്ന മെഡലായിരുന്നു ഇത്. കാശിനാഥ് നായിക് ചരിത്രം രചിച്ചു എന്ന് തന്നെ പറയാമായിരുന്നു.

IND vs ENG: സമനിലയില്‍ നിരാശ, എങ്കിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ അഞ്ച് കാര്യങ്ങള്‍IND vs ENG: സമനിലയില്‍ നിരാശ, എങ്കിലും ഇന്ത്യക്ക് ആശ്വസിക്കാന്‍ അഞ്ച് കാര്യങ്ങള്‍

ഏഷ്യന്‍ ഗെയിംസില്‍ 1982ല്‍ ജാവലിനില്‍ മെഡല്‍ നേടിയ ശേഷമുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം കൂടിയായിരുന്നു കാശിനാഥിലൂടെ നേടിയത്. എന്നാല്‍ കായിക താരമായിരുന്നപ്പോള്‍ ഹീറോയായിരുന്ന കാശിനാഥ് നായിക് പരിശീലനത്തിലും ഇത് ആവര്‍ത്തിക്കുന്നതാണ് കണ്ടത്. നായിക്ക് ആദ്യം കള്‍വര്‍ട്ടിന്റെ സഹായിയായിരുന്നു. നീരജ് ചോപ്ര അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടുമ്പോള്‍ കള്‍വര്‍ട്ടിനൊപ്പം അസിസ്റ്റന്റ് കോച്ചായിരുന്നു നായിക്. 2016ല്‍ പോളണ്ടില്‍ വെച്ച് നടന്ന ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു അത്.

2015ലെ ഫെഡറേഷന്‍ കപ്പിലെ പ്രകടനത്തെ തുടര്‍ന്നാണ് നീരജ് ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. താരത്തിന്റെ പ്രകടനം നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയത്ത് വളരെ മെലിഞ്ഞൊരു താരമായിരുന്നു നീരജ്. ഒരുപാട് ഊര്‍ജം പാഴാക്കിയായിരുന്നു ഓരോ ത്രോയും താരം എറിഞ്ഞിരുന്നത്. നാലോ അഞ്ചോ ആയിരുന്നു ഫിനിഷ് ചെയ്തിരുന്നത്. ആ സമയം താരത്തെ വളര്‍ത്തിയെടുത്തത് നായിക്കാണ്. 2013 മുതല്‍ 2018 വരെ കാശിനാഥ് നായിക്കായിരുന്നു ദേശീയ കോച്ച.് അടുത്ത കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീരജ് സീനിയര്‍ തലത്തില്‍ മെഡലുകള്‍ നേടാന്‍ തുടങ്ങിയിരുന്നു.

IND vs ENG: 'അവസരങ്ങള്‍ ലഭിക്കാത്തത് നിരാശയുണ്ടാക്കി, പക്ഷെ ഇപ്പോള്‍ വളരെ ഹാപ്പി'- കെ എല്‍ രാഹുല്‍IND vs ENG: 'അവസരങ്ങള്‍ ലഭിക്കാത്തത് നിരാശയുണ്ടാക്കി, പക്ഷെ ഇപ്പോള്‍ വളരെ ഹാപ്പി'- കെ എല്‍ രാഹുല്‍

മംഗളൂരുവില്‍ നടന്ന ഇന്റര്‍ സ്‌റ്റേറ്റ് മീറ്റീല്‍ നീരജായിരുന്നു രണ്ടാമത് എത്തിയത്. അതിന് ശേഷമാണ് വുഹാനില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നീരജ് പങ്കെടുക്കുന്നത്. അവിടെ നല്ല രീതിയിലുള്ള പ്രകടനം നീരജിന് നടത്താന്‍ സാധിച്ചില്ലെന്ന് നായിക് പറയുന്നു. എന്നാല്‍ 2016ലെ സൗത്തേഷ്യന്‍ ഗെയിംസില്‍ നീരജ് മികവിലേക്കുയര്‍ന്നു. അതിന് ശേഷമാണ് കാള്‍വര്‍ട്ട് വന്നതും പോണ്ടില്‍ ജൂനിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നതും. ഒരു വര്‍ഷത്തിനുള്ളില്‍ കാള്‍വര്‍ട്ട് കരാര്‍ അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. അതേസമയം കര്‍ണാടക സര്‍ക്കാര്‍ നായിക്കിന് പത്ത് ലക്ഷം സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. നീരജിനെ പരിശീലിപ്പിച്ചതിനാണ് ഈ സമ്മാനം.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 9, 2021, 23:42 [IST]
Other articles published on Aug 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X