Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാന്‍

ടോക്കിയോ: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നീണ്ടുപോയ ടോക്കിയോ ഒളിംപിക്‌സ് ഈ മാസം ആരംഭിക്കുകയാണ്. ടീമുകളെല്ലാം ടോക്കിയോയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിക്കിടയില്‍ നടക്കുന്ന ഒളിംപിക്‌സിനായി കര്‍ശന നിയന്ത്രണങ്ങളാണ് ടോക്കിയോയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ കോവിഡ് വ്യാപന സാഹചര്യം കുറക്കുന്നതിനായി ഒളിംപിക്‌സിന് വേദിയായവുന്ന ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ടോക്കിയോയില്‍ ഒളിംപിക്‌സ് നടത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ജപ്പാനില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ഒളിംപിക്‌സ് കൂടി നടത്തിയാല്‍ അത് രോഗ വ്യാപനം വേഗത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇതൊന്നും വകവെക്കാതെ മുന്നോട്ട് പോകുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളും ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 17000ത്തോളം ആളുകള്‍ ടോക്കിയോയിലേക്ക് എത്തിപ്പെട്ടേക്കും.

tokyoolympics2021

ഈ സാഹചര്യത്തില്‍ നാട്ടുകാര്‍ കൂടി ടോക്കിയോയിലേക്ക് എത്തിയാല്‍ കോവിഡ് വ്യാപനം വളരെ വേഗത്തിലാവാനും ഒളിംപിക്‌സിനെ അത് ബാധിക്കാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടോക്കിയോയില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്.

ഒളിംപിക്‌സില്‍ നിന്ന് പൂര്‍ണ്ണമായും കാണികളെ വിലക്കിയ സര്‍ക്കാര്‍ ഓഗസ്റ്റ് 22വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയത്ത് അതിക്രമിച്ച് കടക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തിലാവും ഒളിംപിക്‌സ് നടക്കുകയെന്ന് ഉറപ്പാണ്. നേരത്തെ ആഭ്യന്തര കാണികളില്‍ നിശ്ചിത എണ്ണം ആളുകളെ പരിഗണിക്കാമെന്ന് സംഘാടകര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം ശക്തമാവുന്ന സാഹചര്യത്തില്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.

ടോക്കിയോയില്‍ മത്സരിക്കാനെത്തുന്ന താരങ്ങളുടെയും പരിശീലകരുടെയും സുരക്ഷക്ക് വലിയ പ്രാധാന്യം നല്‍കിയാണ് ഒളിംപിക്‌സിന്റെ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടക്കുന്നത്. കോവിഡ് വ്യാപനം ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. എന്നാല്‍ നിലവില്‍ അതിനെ അതിജീവിച്ച് രോഗവ്യാപനത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇത്രയും താരങ്ങള്‍ പങ്കെടുക്കുന്നതോടെ രാജ്യത്തെ കോവിഡ് കേസുകളിലും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം നിശ്ചയിച്ച ഒളിംപിക്‌സാണ് 2021ലേക്ക് നീണ്ടത്. ഒളിംപിക്‌സ് നടത്താന്‍ സാധിക്കാതെ വന്നാല്‍ ജപ്പാനെ സംബന്ധിച്ചത് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും. അതിനാലാണ് കര്‍ശന നിയന്ത്രണങ്ങളോടെ ഒളിംപിക്‌സുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Story first published: Thursday, July 8, 2021, 15:45 [IST]
Other articles published on Jul 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+