Olympics 2021: കോവിഡ് തടസമാവില്ല, ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം നടക്കും
ടോക്കിയോ: ഒളിംപിക് വില്ലേജില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഒളിംപിക്‌സ് റദ്ദാക്കുമെന്ന ആശങ്ക നേരത്തെ മുതല്‍ ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഔദ്യോഗിക സ്ഥിരീകരണം എത്തിയിരിക്കുകയാണ്. കോവിഡ് കേസുകള്‍ ആശങ്ക ഉണ്ടാക്കുന്നതാണെങ്കിലും കര്‍ശന നിയന്ത്രണങ്ങളോടെ ഒളിംപിക്‌സ് നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
23നാണ് ഒളിംപ്ക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. കോവിഡ് ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാവും ചടങ്ങുകള്‍ നടത്തുക. ആറ് ഒഫീഷ്യല്‍സിന് മാത്രമാവും ഒരു ടീമിനൊപ്പം പങ്കെടുക്കാന്‍ അവസരം. കോവിഡ് പകരാനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കെടുക്കുന്ന താരങ്ങളെക്കുറിച്ച് ഇന്ത്യയുടെ ചീഫ് ഡി മിഷന്‍ ബിപി ബൈശ്യ വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്ന അത്‌ലറ്റിക്കുകളടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് തവണ ലോക അത്‌ലറ്റിക് കിരീടം ചൂടിയ എംഎസി മേരി കോം,ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ് എന്നിവര്‍ ചേര്‍ന്നാവും ചടങ്ങില്‍ പതാകയേന്തി ഇന്ത്യയെ നയിക്കുക. 127 അത്‌ലറ്റുകളാണ് ഇന്ത്യയില്‍ നിന്ന് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.
ബ്രിട്ടീഷ് ഒളിംപിക്‌സ് അസോസിയേഷനും (ബിഒഎ) ഉദ്ഘാടന ചടങ്ങളില്‍ പങ്കെടുക്കുന്ന അത്‌ലറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 376 താരങ്ങളിലെ 30 പേര്‍ മാത്രമാവും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് ബിഒഎ വ്യക്തമാക്കിയത്.പരമാവധി സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. താരങ്ങളും ഒഫീഷ്യല്‍സും എല്ലാ സമയത്തും മാസ്‌ക് ധരിക്കണം.
മെഡല്‍ വിതരണ സമയത്തും നിയന്ത്രണമുണ്ട്. എല്ലാ തവണത്തെപ്പോലെ മെഡല്‍ കഴുത്തിലണിയിക്കില്ല. ജേതാക്കള്‍ സ്വയം മെഡല്‍ കഴുത്തിലണിയണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒളിംപിക് വില്ലേജില്‍ കോവിഡ് കേസുകള്‍ ബാധിക്കുന്നവരെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കോവിഡ് കേസുകള്‍ ഉയരാനുള്ള സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ടോക്കിയോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.ഒളിംപിക്‌സ് തീരുന്നതുവരെ ഈ അടിയന്തരാവസ്ഥ തുടരും.
ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞു. മികച്ച പരിശീലന സംവിധാനങ്ങളാണ് അത്‌ലറ്റുകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഓരോ രാജ്യങ്ങളുടെയും സംസ്‌കാരം അനുസരിച്ചുള്ള ഭക്ഷണക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജപ്പാന്റെ സാംസ്‌കാരിക,പാരമ്പര്യ,പൈതൃകങ്ങള്‍ ഉള്‍പ്പെടുത്തിയാവും ഉദ്ഘാടന ചടങ്ങിലെ പരിപാടികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications