Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: 75 ലക്ഷം ക്യാഷ്‌പ്രൈസ്, ഐഒഎയില്‍ ഭിന്നത, ക്രെഡിറ്റ് ഏറ്റെടുത്ത് നരീന്ദര്‍ ബത്ര

ദില്ലി: ടോക്യോ ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്ക് ക്യാഷ്‌പ്രൈസ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഘടനയില്‍ വിള്ളല്‍. ഐഒഎ പ്രസിഡന്റ് നരീന്ദര്‍ ബത്രയും സെക്രട്ടറി ജനറല്‍ രാജീവ് മേത്തയും തമ്മിലാണ് തമ്മിലടി. ചേരിതിരിഞ്ഞാണ് ഇവര്‍ തമ്മിലടി തുടരുന്നത്. മുതിര്‍ന്ന താരം ലളിത് ഭാനോട്ടിന്റെ പിന്തുണ ബത്രയ്ക്കുണ്ട്. ടെന്നീസിലെ വെറ്ററന്‍ അനില്‍ ഖന്ന രാജീവ് മേത്തയെ പിന്തുണയ്ക്കുന്നു. മേത്തയാണ് ക്യാഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

1

ഇതിന് മുമ്പ് അത്തരമൊരു പ്രഖ്യാപനം ഐഒഎയില്‍ നടന്നിരുന്നില്ല. ആദ്യമായിട്ടാണ് സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്ക് 75 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നരീന്ദര്‍ ബത്ര സംഘടനയുടെ യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. വളരെ രഹസ്യമായ കാര്യങ്ങളായിരുന്നു ഇത്. ഐഒഎ ഫിനാന്‍സ് കമ്മിറ്റി യോഗത്തിന്റെ വിവരങ്ങളാണ് ബത്ര പരസ്യമാക്കിയത്. ഈ യോഗത്തില്‍ പറഞ്ഞതും നടപ്പാക്കിയതുമായ കാര്യങ്ങള്‍ തന്റെ നിര്‍ദേശങ്ങളാണെന്ന് ബത്ര പറഞ്ഞു. ക്രെഡിറ്റ് ആര്‍ക്കാണെന്ന നേട്ടത്തിന് വേണ്ടി കൂടിയാണ് പോരാട്ടം.

ഐഒഎയുടെ പ്രസിഡന്റാണ് യോഗത്തിന്റെ അജണ്ട തീരുമാനിക്കുന്നത്. താനാണ് കൊവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് സംഘടനയിലെ എല്ലാ അംഗങ്ങള്‍ക്കും ഗ്രാന്‍ഡുകള്‍ അനുവദിച്ചതെന്നും നരീന്ദര്‍ ബത്ര പറഞ്ഞു. ഐഒഎയിലുള്ള നാല് പേര്‍ എന്ത് കാര്യത്തിനും ക്രെഡിറ്റ് സ്വന്തമാക്കാന്‍ നടക്കുന്നവരാണ്. സ്വയം മേന്‍മ നടിച്ച് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കുന്നവരാണെന്നും ബത്ര തുറന്നടിച്ചു. ഇതിനിടെ രാജീവ് മേത്തയെ പിന്തുണച്ച് അനില്‍ ഖന്ന രംഗത്തെത്തുകയായിരുന്നു. 25 കോടി സ്‌പോണ്‍സര്‍ഷിപ്പ് അനുവദിച്ചതില്‍ ഖന്ന അദ്ദേഹം അഭിനന്ദിച്ചു.

25 കോടിക്കും മുകളില്‍ തുക ുണ്ടാവുമായിരുന്നു. സൂക്ഷിച്ച് കൈകാര്യം ചെയ്യാത്തത് കൊണ്ട് തുക കുറഞ്ഞ് പോയതെന്ന് ബത്ര തുറന്നടിച്ചു. ഇപ്പോള്‍ സ്‌പോണ്‍സര്‍ഷിപ്പുകള്‍ അവസാനിപ്പിക്കുകോ മാറ്റുകയോ ചെയ്യണമെന്ന് ബത്ര വ്യക്തമാക്കി. ഒളിംപിക്‌സിന് ശേഷം അത് മാറ്റുമെന്ന സൂചനയും നരീന്ദ്രര്‍ ബത്ര നല്‍കി. കഴിഞ്ഞ ദിവസം ഐഒഎ മെഡല്‍ നേടുന്നവര്‍ക്ക് ക്യാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചത്. വെള്ളി നേടുന്നവര്‍ക്ക് 40 ലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് 25 ലക്ഷവും ഐഒഎ അഡൈ്വസറി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്നവര്‍ക്ക് ഓരോ ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ചിത്രം: ഫേസ്ബുക്ക്‌

Story first published: Friday, July 23, 2021, 12:22 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+