For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് നിരാശ, സിംഗിള്‍സില്‍ സുതീര്‍ത്ഥ മുഖര്‍ജി പുറത്ത്

By Vaisakhan MK

ടോക്കിയോ: ടേബിള്‍ ടെന്നീസില്‍ വന്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ നിരാശ. വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ഇന്ത്യയുടെ സുതീര്‍ത്ഥ മുഖര്‍ജി രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. പോര്‍ച്ചുഗലിന്റെ ഫു യുവിനോടാണ് പരാജയപ്പെട്ടത്. തുടക്കം മുതല്‍ മത്സരത്തില്‍ സുതീര്‍ത്ഥ പിന്നിലായി. പോര്‍ച്ചുഗീസ് താരത്തിന്റെ മികവിന് മുന്നില്‍ അതിവേഗമാണ് സുതീര്‍ത്ഥ കീഴടങ്ങിയത്. അതേസമയം മറ്റ് താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് ഈ നിരാശയുണ്ടായിരിക്കുന്നത്.

1

23 മിനുട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്. 4-0ന് മത്സരം ഫു യു വിജയിക്കുകയും ചെയ്തു. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതോടെ തന്നെ സുതീര്‍ത്ഥ പ്രതിരോധത്തിലായിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ പൊരുതി നോക്കിയാല്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തിരിച്ചുവരവിന് പോലും ഒരവസരവും ഫു യു ഇന്ത്യന്‍ താരത്തിന് നല്‍കിയില്ല. മൂന്നാമത്തെ ഗെയിമും അനായാസമായിട്ടാണ് പോര്‍ച്ചുഗീസ് താരം നേടിയത്. അവസാന സെറ്റില്‍ സുതീര്‍ത്ഥ മുഖര്‍ജി പൊരുതി നോക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

തുടര്‍ച്ചയായി നാല് ഗെയിമുകള്‍ തോറ്റതോടെ ഒളിമ്പിക്‌സില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു സുതീര്‍ത്ഥ. ആദ്യ സെറ്റ് 11-3നാണ് ഫു യു വിജയിച്ചത്. രണ്ടാം സെറ്റ് 11-3, മൂന്നാം സെറ്റ് 11-5, എന്നിങ്ങനെയാണ് സ്‌കോര്‍. നേരത്തെ അജന്ത കമല്‍ മൂന്നാം റൗണ്ടിലേക്ക് വിജയിച്ച് മുന്നേറിയിരുന്നു. പോര്‍ച്ചുഗലിന്റെ ടിയാഗോ അപലോണിയയെയാണ് കമല്‍ പരാജയപ്പെടുത്തിയത്. 4-2നായിരുന്നു പുരുഷ വിഭാഗം സിംഗിള്‍സ് ടേബിള്‍ ടെന്നീസില്‍ അജന്ത കമാലിന്റെ വിജയം. 48 മിനുട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്. അതേസമയം മറ്റൊരു താരം മാനിക ബത്ര ഓസ്ട്രിയയുടെ സോഫിയ പോള്‍ക്കാനോവയെയും ഇന്ന് നേരിടുന്നുണ്ട്.

ചിത്രം:ട്വിറ്റർ

Story first published: Monday, July 26, 2021, 10:06 [IST]
Other articles published on Jul 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+