ടോക്യോ: ഒളിമ്പിക്‌സ് ജൂഡോയില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ സുശീല ദേവിക്ക് പരാജയം. പ്രീക്വാര്‍ട്ടറില്‍ ഹംഗേറിയന്‍ താരം ഇവാ സെര്‍നോവിസ്‌കിയോടാണ് സുശീല പരാജയപ്പെട്ടത്. വനിതകളുടെ 48 കിലോ ഗ്രാം ഇവന്റിലാണ് സുശീല മത്സരിച്ചത്. ഒളിമ്പിക് ജൂഡോയില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധി കൂടിയാണ് സുശീല ദേവി. ഇപ്പോണിലൂടെയാണ് സെര്‍നോവിസ്‌കിയെ പരാജയപ്പെടുത്തിയത്. അതേസമയം ജൂഡോയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്മതിച്ചെന്ന് പറയാനാവില്ല.

ജൂഡോയില്‍ റെപ്പഷാഗെ റൗണ്ടുണ്ട്. ഇതില്‍ മത്സരിച്ച് യോഗ്യത നേടിയാല്‍ നോക്കൗട്ടില്‍ മത്സരിക്കാന്‍ സാധിക്കും. സമാന രീതിയില്‍ പരാജയപ്പെട്ട താരങ്ങളാണ് മത്സരിക്കുക. അതില്‍ മികച്ചയാള്‍ക്കാണ് യോഗ്യത. റെപ്പഷാഗെയില്‍ മികച്ച പ്രകടനം നടത്തിയാല്‍ സുശീല്‍ ദേവിക്ക് മെഡല്‍ റൗണ്ടിലെത്തുകയും ചെയ്യാം. കോണ്ടിനെന്റല്‍ ക്വാട്ടയിലൂടെയാണ് ടോക്യോ ഒളിമ്പിക്‌സിന് സുശീല ദേവി യോഗ്യത നേടിയത്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടി തരംഗമായ താരമാണ് സുശീല ദേവി.
ഒളിമ്പിക്‌സ് ഗെയിംസ് ക്വാട്ടയില്‍ 46ാം റാങ്കായിരുന്നു സുശീലയ്ക്ക്. ടോപ് 18ന് പുറത്ത് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള താരമാണ് സുശീല ദേവി. ഈ 18 പേര്‍ ഒളിമ്പിക്‌സിന് നേരിട്ട് നേടുന്നവരാണ്. ജപ്പാന്റെ കരുത്തുറ്റ മേഖലയായിട്ടാണ് ജൂഡോ അറിയപ്പെടുന്നത്. നേരത്തെ തന്നെ സുശീല്‍ കടുത്ത പോരാട്ടം ഒളിമ്പിക്‌സില്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഈ വര്‍ഷം നടന്ന ലോക ജൂഡോ ചാമ്പ്യന്‍ഷിപ്പിലും ജാപ്പനീസ് താരങ്ങളാണ് സ്വര്‍ണവും വെള്ളിയും നേടിയിരുന്നു. ഫുനാ ടോനാകിയാണ് ദേശീയ ട്രയല്‍സില്‍ വിജയിച്ച് ഒളിമ്പിക്‌സ് സ്‌ക്വാഡിലെത്തിയത്.
അതേസമയം ഇന്ത്യയില്‍ ടോക്യോയില്‍ അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ആര്‍ച്ചറിയില്‍ നേട്ടമുണ്ടായെങ്കിലും ഹോക്കിയിലാണ് ഏറ്റവും തിളങ്ങിയത്. ന്യൂസിലന്‍ഡിനെ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ സാധിച്ചു. ടേബിള്‍ ടെന്നീസില്‍ അടക്കം ഇന്ത്യ പതറി നില്‍ക്കുകയാണ്. തുഴച്ചിലിലും തിരിച്ചടി നേരിട്ടു. ഇനി റെപ്പഷാഗെ റൗണ്ടിലാണ് പ്രതീക്ഷ.