Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

olympics 2021: ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി, ശരത് കമല്‍ മൂന്നാം റൗണ്ടില്‍ വീണു

ടോക്കിയോ: ഇന്ത്യ ഏറെ പ്രതീക്ഷ വെച്ചിരുന്ന ടേബിള്‍ ടെന്നീസില്‍ അജന്ത ശരത് കമലിന് തോല്‍വി. മൂന്നാം റൗണ്ടില്‍ മാ ലോംഗിനോടാണ് താരം പരാജയപ്പെട്ടത്. മികച്ച ഫോമില്‍ കളത്തിലിറങ്ങിയ താരം ആദ്യ മൂന്ന് സെറ്റിലും പൊരുതിയെങ്കിലും അവസാന രണ്ട് സെറ്റില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍ 11-7, 8-11, 13-11. 11-4, 11-4. രണ്ടാം റൗണ്ടില്‍ പോര്‍ച്ചുഗീസ് താരം തിയാഗോ അപ്പലോണിയയെ പരാജയപ്പെടുത്തിയായിരുന്നു ശരതിന്റെ വരവ്. നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് മാ ലോംഗ്.

1

ശരത് ഒന്നാം നമ്പര്‍ താരത്തിനെതിരെ മികച്ച മത്സരം കാഴ്ച്ചവെക്കുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യ സെറ്റില്‍ മികവോടെയാണ് മാ ലോംഗ് തുടങ്ങിയത്. എന്നാല്‍ പതര്‍ച്ചയില്‍ നിന്ന് തിരിച്ചടിച്ചെങ്കിലും സെറ്റ് സ്വന്തമാക്കാന്‍ ശരതിന് സാധിച്ചില്ല. എന്നാല്‍ രണ്ടാം സെറ്റില്‍ മാ ലോംഗിനെ ശരത് കമല്‍ ഞെട്ടിച്ചു. കടുത്ത പോരാട്ടത്തില്‍ തന്നെ മത്സരം സ്വന്തമാക്കാന്‍ കമലിന് സാധിച്ചു. മൂന്നാം സെറ്റിലും താരം ആ മികവ് തുടര്‍ന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഈ സെറ്റില്‍ നടന്നത്. ലോക ഒന്നാം നമ്പര്‍ താരത്തെ ഞെട്ടിച്ചെങ്കിലും മൂന്നാം ഗെയിം മാ ലോംഗ് തന്നെ സ്വന്തമാക്കുകയായിരുന്നു.

പിന്നീടാണ് കളി കൈവിട്ട് പോയത്. അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി പ്രീക്വാര്‍ട്ടറിലേക്ക് താരം മുന്നേറുകയായിരുന്നു. തിരിച്ചുവരവിനുള്ള സാധ്യത പോലും നല്‍കാതെയായിരുന്നു നാലുംഅഞ്ചും ഗെയിമിലൂടെ മാ ലോംഗിന്റെ പ്രകടനം. 46 മിനുട്ടാണ് മത്സരം നീണ്ടുനിന്നത്. രണ്ടാം റൗണ്ടില്‍ മികച്ച കളിയായിരുന്നു ശരത് കമല്‍ പുറത്തെടുത്തത്. ആദ്യ ഗെയിമില്‍ ബുദ്ധിമുട്ടിയിരുന്ന താരം മികവോടെ തിരിച്ചെത്തിയാണ് മത്സരം സ്വന്തമാക്കിയിരുന്നത്. നേരത്തെ വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ മാനിക ബത്രയും തോറ്റ് പുറത്തായിരുന്നു. ഓസ്ട്രിയയുടെ സോഫിയ പോള്‍ക്കാനോവയോടായിരുന്നു തോല്‍വി.

Story first published: Tuesday, July 27, 2021, 10:25 [IST]
Other articles published on Jul 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+