Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോക്കിയോ പൂരം കൊടിയിറങ്ങുന്നു; കയ്യടിക്കാം, ഇന്ത്യയ്ക്ക് നേട്ടങ്ങളേറെ!

ടോക്കിയോ: ഇന്ത്യയുടെ ഒളിമ്പിക് ക്യാംപയിന് ശനിയാഴ്ച്ച തിരശ്ശീല വീണിരിക്കുന്നു. അവസാന ഇനത്തില്‍ സ്വര്‍ണം കുറിച്ചുകൊണ്ടാണ് ഇന്ത്യയുടെ മടക്കം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര കുറിച്ച പൊന്നിന്‍ തിളക്കം ഉള്‍പ്പെടെ ടോക്കിയോയില്‍ ഏഴു മെഡലുകളുണ്ട് ഇന്ത്യയ്ക്ക്.

മെഡല്‍ ചിത്രം നോക്കിയാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്‌സ് ക്യാംപയിനാണ് ടോക്കിയോയില്‍ കണ്ടതെന്നും പറയണം. മുന്‍പ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലാണ് ഇന്ത്യ മെഡലുകള്‍ 'വാരിക്കൂട്ടിയത്'. അന്ന് രണ്ടു വെള്ളിയും നാലു വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടില്‍ കയറി. പറഞ്ഞുവരുമ്പോള്‍ ഒരുപിടി സവിശേഷതകളും ടോക്കിയോയില്‍ ഇന്ത്യ കുറിച്ചിട്ടുണ്ട്. ഇവ എന്തെല്ലാമെന്ന് ചുവടെ അറിയാം.

Olympics 2021: Indias First Achievements In Tokyo Olympics

അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയുടെ സ്വര്‍ണം

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേട്ടമാണ് ജാവലിന്‍ ത്രോയിലൂടെ നീരജ് ചോപ്ര വെട്ടിപ്പിടിച്ചത്. ഒളിമ്പിക്‌സിലെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം കുറിക്കുന്ന രണ്ടാമത്തെ താരമായും 23 -കാരനായ ചോപ്ര മാറി. മുന്‍പ്, 2008 ബീജിങ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്രയാണ് ഈ നേട്ടം ആദ്യം കരസ്ഥമാക്കിയത്. അന്ന് 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലാണ് ബിന്ദ്ര ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവന്നത്.

ബാഡ്മിന്റണില്‍ പിവി സിന്ധുവിന്റെ വെള്ളി

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെങ്കലം കുറിച്ച പിവി സിന്ധു മറ്റൊരു സവിശേഷ നേട്ടം കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കായി രണ്ടു തവണ വ്യക്തിഗത ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി പിവി സിന്ധു മാറി. മുന്‍പ്, 2016 റിയോ ഒളിമ്പിക്‌സില്‍ വെള്ളി നേട്ടം സിന്ധു കണ്ടെത്തിയിരുന്നു. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും സിന്ധുവിന് സ്വന്തം. 2019 -ലാണ് ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് പിവി സിന്ധു കരസ്ഥമാക്കിയത്.

ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന്റെ വെള്ളി

ടോക്കിയോ ഒളിമ്പിക്‌സില്‍ മീരാബായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യ മെഡല്‍ കണ്ടെത്തുന്നത്. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു വെള്ളി കരസ്ഥമാക്കി. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഒളിമ്പിക്‌സ് മെഡലാണിത്. മുന്‍പ്, 2000 -ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി 69 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു.

വനിതാ ഹോക്കിയില്‍ നാലാം സ്ഥാനം

ഇത്തവണ ഹോക്കിയിലും ഇന്ത്യ കെങ്കേമമായ പ്രകടനം നടത്തി. ടോക്കിയോയില്‍ നാലാം സ്ഥാനത്താണ് വനിതാ ഹോക്കി ടീം ക്യാംപയിന്‍ അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഹോക്കി ചരിത്രത്തില്‍ ആദ്യമായി വനിതാ ടീം ഒളിമ്പിക്‌സ് സെമി വരെയെത്തി. ലോക രണ്ടാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ പെണ്‍പട സെമി യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ അര്‍ജന്റീനയോട് ഇന്ത്യ പരാജയപ്പെട്ടു. 1980 -ലെ മോസ്‌കോ ഒളിമ്പിക്‌സിലും ഇന്ത്യന്‍ വനിതാ ഹോക്കി ടീം നാലാമത് എത്തിയിരുന്നു. എന്നാല്‍ അന്ന് ആറ് ടീമുകള്‍ മാത്രമാണ് റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ പങ്കെടുത്തത്. 2016 റിയോ ഒളിമ്പിക്‌സില്‍ 12 ആം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഗോള്‍ഫില്‍ അഥിതി അശോക് നാലാമത്

വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേ ഇനത്തില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ഇന്ത്യയുടെ അഥിതി അശോക് കാഴ്ച്ചവെച്ചത്. നാലാം സ്ഥാനക്കാരിയായി ഇന്ത്യന്‍ താരം മത്സരം പൂര്‍ത്തിയാക്കുകയും ചെയ്തു. ലോക റാങ്കിങ്ങില്‍ 200 ആം സ്ഥാനത്തുള്ള അഥിതി മത്സരത്തിന്റെ ഭൂരിഭാഗവും രണ്ടാം സ്ഥാനത്താണ് മുന്നേറിയത്. എന്നാല്‍ അവസാന ദിനത്തില്‍ കേവലം ഒരു ഷോട്ടിന് താരത്തിന് മെഡല്‍ നഷ്ടമായി. 2016 റിയോ ഒളിമ്പിക്‌സില്‍ 41 ആം സ്ഥാനത്താണ് അഥിതി അശോക് മത്സരം പൂര്‍ത്തിയാക്കിയത്.

ലൈറ്റ്‌വെയ്റ്റ് ഡബിള്‍ സ്‌കള്‍സില്‍ സെമി

ഡബിള്‍ സ്‌കള്‍സില്‍ സെമി കാണുന്ന ആദ്യ ഇന്ത്യന്‍ ജോടിയായി ഇത്തവണ ടോക്കിയോയില്‍ അര്‍ജന്‍ ജാട്ട് - അരവിന്ദ് സിങ് സഖ്യം. 11 ആം സ്ഥാനത്താണ് ഇന്ത്യന്‍ ജോടി മത്സരം പൂര്‍ത്തിയാക്കിയത്. ഒളിമ്പിക്‌സിലെ ഈ ഇനത്തില്‍ ഇന്ത്യ കുറിക്കുന്ന എക്കാലത്തേയും മികച്ച പ്രകടനമാണിത്. മുന്‍പ്, 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 18 ആം സ്ഥാനം ഇന്ത്യ കയ്യടക്കിയിരുന്നു.

ഫെന്‍സിങ്ങില്‍ അരങ്ങേറ്റം

ഒളിമ്പിക്‌സ് ഗെയിംസിനായി യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ഫെന്‍സിങ് താരമായും ഇത്തവണ ഭവാനി ദേവി മാറി. വനിതകളുടെ വ്യക്തിഗത സാബ്രെ ഇനത്തിലാണ് ഭവാനി ഇന്ത്യയെ പ്രതിനിധീകരിച്ചത്. ചെന്നൈ സ്വദേശിയായ ഭവാനി ദേവി കോമണ്‍വെല്‍ത്ത് ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം കുറിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ്. 2018 -ലാണ് ഭവാനി ദേവി ഈ നേട്ടം കണ്ടെത്തുന്നത്.

Story first published: Sunday, August 8, 2021, 8:24 [IST]
Other articles published on Aug 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+