Olympics 2021: കോച്ചിന്റെ ആവേശപ്രകടനവും ഫ്രണ്ട്ഷിപ്പ് ഗോള്‍ഡും ടോക്കിയോയിലെ വൈറല്‍ നിമിഷങ്ങള്‍

ടോക്കിയോ: ജപ്പാനില്‍ ഒളിമ്പിക്‌സിന് കൊടിയിറങ്ങുമ്പോള്‍ നിരവധി വൈറല്‍ നിമിഷങ്ങള്‍ക്ക് കൂടിയാണ് ഗെയിംസ് സാക്ഷ്യം വഹിച്ചത്. പുതിയ ഹീറോകള്‍ പിറക്കുകയും അപ്രതീക്ഷിതമായ അട്ടിമറികളും ടോക്കിയോയില്‍ സംഭവിച്ചു. അത്തരം ചില സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഫ്രണ്ട്ഷിപ്പ് ഗോള്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സംഭവമാണ് അത്തരത്തില്‍ വൈറലായ സംഭവങ്ങളിലൊന്ന്. ഖത്തറിന്റെ മുതാസ് ബാര്‍ഷിമും ഇറ്റലിയും ജിയാന്‍മാര്‍ക്കോ താമ്പേരിയും വ്യക്തിഗത മികവിന് മുകളില്‍ സൗഹൃദത്തെ അടയാളപ്പെടുത്തുന്ന നിമിഷമായിരുന്നു അത്.

രണ്ടുപേരും പുരുഷ വിഭാഗം ഹൈജമ്പില്‍ ഒരേപോയിന്റായിരുന്നു. ജേതാവിനെ കണ്ടെത്താന്‍ അവസാനമായി ജമ്പ് സംഘാടകര്‍ നല്‍കാമെന്ന് ഇവരെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കുമായി സ്വര്‍ണ മെഡല്‍ തരുമോ എന്നായിരുന്നു ബാര്‍ഷിമിന്റെ ചോദ്യം. അതിന് ഒളിമ്പിക് സമിതി അനുമതി നല്‍കി. ഇതോടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് സ്വര്‍ണം പങ്കിടുകയായിരുന്നു. ഇരുവരും പിന്നീട് പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പരിക്കിനെ അതിജീവിച്ചാണ് ഇരുതാരങ്ങളും ഒളിമ്പിക്‌സിന് എത്തിയതെന്ന പ്രത്യേകതയുമുണ്ട്.

ഓസ്‌ട്രേലിയന്‍ നീന്തല്‍ കോച്ച് ഡീന്‍ ബോക്‌സലിന്റെ ആവേശപ്രകടനമായിരുന്നു വൈറലായ മറ്റൊരു രംഗം. അരിയാനെ ടിറ്റ്മസ് 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സ്വര്‍ണം നേടിയതോടെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ആവേശപ്രകടനം കോച്ച് നടത്തിയത്. ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേറ്റ് ആര്‍പ്പുവിളികളോടെയാണ് വിജയാഘോഷം അരങ്ങേറിയത്. കോച്ചിംഗ് സ്റ്റാഫുകള്‍ അടക്കം അമ്പരപ്പോടെ ബോക്‌സലിനെ നോക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. മാസ്‌ക് വലിച്ചെറിഞ്ഞും ആവേശത്തുള്ളലായിരുന്നു ബോക്‌സലില്‍ നിന്നുണ്ടായത്. മാസ്‌ക് വലിച്ചെറിഞ്ഞതില്‍ ബോക്‌സല്‍ മാപ്പുചോദിക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഡ്രൈവര്‍ ടോം ഡേലി നേരത്തെ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ വനിതകളുടെ സ്പ്രിംഗ്‌ബോര്‍ഡ് ഫൈനലില്‍ രാജ്യത്തിനായി ആര്‍പ്പുവിളിക്കുകയും അതോടൊപ്പം തുന്നലില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഡേലിയുടെ രംഗവും വൈറലായിരുന്നു. ബ്രിട്ടീഷ് പതാകയുടെ പൗച്ചാണ് താരം തുന്നിക്കൊണ്ടിരുന്നത്. ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം കൈലി മക്കീയോണ്‍ ലൈവില്‍ മോശം വാക്കുകള്‍ തമാശരൂപേണ ഉപയോഗിച്ചതും വൈറലായിരുന്നു. യുഎസ് ജിംനാസ്റ്റ് സിമോണി ബൈല്‍സിന്റെ മെഡല്‍ നേട്ടവും അതിന് സഹായിച്ച ഫ്രഞ്ച് ബുള്‍ഡോഗുകളും വൈറലായവില്‍ വരുന്നതാണ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 9, 2021, 22:30 [IST]
Other articles published on Aug 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X