Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ചരിത്രമെഴുതി എലെയ്ന്‍ തോംസണ്‍, സ്പ്രിന്റില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ താരം

ടോക്കിയോ: ഒളിമ്പിക്‌സ് 200 മീറ്റര്‍ സ്പ്രിന്റില്‍ ചരിത്രം കുറിച്ച് ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറാ. ചരിത്രത്തില്‍ ആദ്യമായി സ്പ്രിന്റ് ഡബിള്‍സ് സ്വര്‍ണം നിലനിര്‍ത്തുന്ന താരമായി മാറിയിരിക്കുകയാണ് സ്പ്രിന്റ് ക്യൂന്‍ എന്നറിയപ്പെടുന്ന എലെയ്ന്‍. 21.53 സെക്കന്‍ഡിലായിരുന്നു എലെയിന്റെ ഫിനിഷിംഗ്. നേരത്തെ നൂറ് മീറ്റര്‍ എലെയ്ന്‍ തന്നെ സ്വര്‍ണം നേടിയിരുന്നു. തനിക്ക് സ്പ്രിന്റില്‍ യാതൊരു തരത്തിലുള്ള വെല്ലുവിളിയും ഒരാളില്‍ നിന്നുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് താരം. റിയോ ഒളിമ്പിക്‌സ്, നൂറ് മീറ്റര്‍, 200 മീറ്റര്‍ എന്നിവയില്‍ സ്വര്‍ണം നേടിയിരുന്നു എലെയ്ന്‍ തോംസണ്‍.

1

സ്പ്രിന്റില്‍ അഞ്ച് വര്‍ഷം മുമ്പ് നേടിയ സ്വര്‍ണം ഇത്തവണയും അവര്‍ കൈവിട്ടില്ല. ഇതിനൊരു ഒരു വനിതാ താരവും നൂറ്, 200 മീറ്റര്‍ കിരീടങ്ങള്‍ നിലനിര്‍ത്തിയിട്ടില്ല. മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും എലെയിന് വെല്ലുവിളിയുണ്ടായിരുന്നില്ല. തുടക്കത്തില്‍ തന്നെ മത്സരത്തില്‍ എലെയ്‌നാണ് ആധിപത്യം പുലര്‍ത്തിയത്. നമീബിയയുടെ ക്രിസ്റ്റീന്‍ എംബോമ ഗംഭീര പ്രകടനമാണ് അവസാന 30 മീറ്ററില്‍ നടത്തിയത്. ആറാം സ്ഥാനത്തായിരുന്നു എംബോമയുടെ കുതിപ്പിനാണ് ടോക്കിയോ സാക്ഷ്യം വഹിച്ചത്. അവര്‍ എല്ലാവരെയും ഞെട്ടിച്ച് വെള്ളി നേടുകയും ചെയ്തു. 21.81 സെക്കന്‍ഡിലായിരുന്നു ഫിനിഷിംഗ്.

Also Read: IND vs ENG: ആര് പരമ്പര നേടും? ഇംഗ്ലണ്ടിനെ അത് ബാധിക്കും, അലെസ്റ്റര്‍ കുക്കിന്റെ പ്രവചനമിതാ

അമേരിക്കയുടെ ഗാബി തോമസിനാണ് വെങ്കലം. 21.87 സെക്കന്‍ഡിലായിരുന്നു ഫിനിഷിംഗ്. നൂറ് മീറ്ററിലെ വെള്ളി മെഡല്‍ നേടിയ താരം ഷെല്ലി ആന്‍ ഫ്രേസറെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഗാബി തോമസ് മറികടന്നത്. അതേസമയം എലെയിന്‍ തോംസന്റെ നേട്ടത്തില്‍ കായിക പ്രേമികള്‍ എല്ലാം ആവേശത്തിലാണ്. ഉസൈന്‍ ബോള്‍ട്ടിന്റെ നാട്ടില്‍ നിന്ന് തന്നെയാണ് സ്പ്രിന്റ് ക്വീനിന്റെ വരവും. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കൊണ്ടാണ് എലെയ്ന്‍ ഫിനിഷ് ചെയ്തത്. അതേസമയം ഫോമിലേക്ക് ഉയരാന്‍ പാടുപെട്ട് കൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനൊരു നേട്ടം കൂടി ജമൈക്കന്‍ താരം സ്വന്തമാക്കിയത്.

Also Read: IND vs ENG: 'അവന്‍ തിളങ്ങിയാല്‍ ഇന്ത്യ പരമ്പര നേടും', നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് നെഹ്‌റ

ഈ വര്‍ഷം ഒളിമ്പിക്‌സ് തുടങ്ങുന്നത് വരെ പരിക്കുകള്‍ അവരെ അലട്ടിയിരുന്നു. തുടര്‍ന്ന് ജപ്പാനിലേക്ക് വരുന്നത് വരെ അവര്‍ക്ക് ഫോം കണ്ടെത്താനും സാധിച്ചിരുന്നില്ല. ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോയ്‌നേഴ്‌സിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ പറ്റിയില്ല എന്നതാണ് എലെയ്‌നുള്ള വിഷയമം. 21.34 സെക്കന്‍ഡാണ് ജോയ്‌നറുടെ റെക്കോര്‍ഡ്. ഇത് 33 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ്. നൂറ് മീറ്ററില്‍ ഒളിമ്പിക് റെക്കോര്‍ഡ് എലെയ്ന്‍ നേടി. പക്ഷേ ഫ്‌ളോ ജോയുടെ 10.49 സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് താരത്തിന് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. എലെയിന് നാല് മെഡലുകളാണ് ഇതുവരെ ഉള്ളത്.

ഇനിയുള്ളത് 4-100 മീറ്റര്‍ റിലേയാണ്. അതില്‍ സ്വര്‍ണം നേടാനായാല്‍ അവര്‍ക്ക് അഞ്ചാം സ്വര്‍ണവും കൊണ്ട് നാട്ടിലേക്ക് മടങ്ങാം. അതേസമയം എലെയ്‌നെ ജമൈക്കന്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുത്തിയ താരമായിരുന്നു ഷെല്ലി ആന്‍ ഫ്രേസര്‍. ടോപ് ത്രീയില്‍ ഷെല്ലിക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. ബഹാമാസിന്റെ ഷോനെ മില്ലര്‍ ഐബോ റിയോയില്‍ 400 മീറ്ററില്‍ സ്വര്‍ണം നടേിയിരുന്നു. ഇത്തവണ 200 മീറ്ററില്‍ സ്വര്‍ണം നേടുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ അവസാന സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

ചിത്രം:ട്വിറ്റർ

Story first published: Friday, August 27, 2021, 12:19 [IST]
Other articles published on Aug 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+