Olympics 2021: നീരജ് ചോപ്രയ്ക്ക് ഒരു കോടി നല്‍കുമെന്ന് ബിസിസിഐ, എസ്‌യുവി കൊടുക്കുമെന്ന് മഹീന്ദ്ര

ടോക്കിയോ: ജാവലില്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടി റെക്കോര്‍ഡിട്ട് നീരജ് ചോപ്ര സമ്മാനപ്പെരുമഴ. ക്രിക്കറ്റ് സംഘടനയായ ബിസിസിഐ ഒരു കോടി രൂപയാണ് താരത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 2008ല്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടിയ ശേഷം ഇന്ത്യ നേടുന്ന ആദ്യ വ്യക്തിഗത മെഡലാണിത്. രാജ്യം മുഴുവന്‍ താരത്തിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് വലിയൊരു തുക സമ്മാനമായി ബിസിസിഐ പ്രഖ്യാപിച്ചത്. സംഘടനാ സെക്രട്ടറി ജയ് ഷാ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

IND vs ENG: ഇംഗ്ലണ്ടിന്റെ ലീഡ് അതിനുള്ളില്‍ ഒതുക്കിയാല്‍ ഇന്ത്യക്കു ജയിക്കാം - ബട്ട് പറയുന്നുIND vs ENG: ഇംഗ്ലണ്ടിന്റെ ലീഡ് അതിനുള്ളില്‍ ഒതുക്കിയാല്‍ ഇന്ത്യക്കു ജയിക്കാം - ബട്ട് പറയുന്നു

വെള്ളി നേടി മീരഭായ് ചാനുവിനും രവികുമാര്‍ ദാഹിയക്കും 50 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാവായ പിവി സിന്ധുവിനും, ലവ്‌ലിന് ബോര്‍ഗോഹെയിനും ബജ്രംഗ് പൂനിയക്കും 25 ലക്ഷം രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ബിസിസിഐ. അതേസമയം 41 വര്‍ഷത്തിന് പുരുഷ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന് 1.25 കോടി രൂപ സമ്മാനത്തുകയായി ബിസിസിഐ നല്‍കും. അതേസമയം ഒളിമ്പിക്‌സിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ഇന്ത്യ ഇത്തവണ കാഴ്ച്ചവെച്ചത്. ഏഴ് മെഡല്‍ നേടിയിട്ടുണ്ട് ഇന്ത്യ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആറ് മെഡല്‍ നേടിയതായിരുന്നു ഇതിന് മുമ്പുള്ള മികച്ച നേട്ടം.

Olympics 2021: നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായവരുടെ പട്ടികയില്‍ അതിഥിയുംOlympics 2021: നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായവരുടെ പട്ടികയില്‍ അതിഥിയും

അതേസമയം ഹരിയാന സര്‍ക്കാര്‍ ആറ് കോടി രൂപയാണ് നീരജ് ചോപ്രയുടെ നേട്ടത്തിനുള്ള സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആനന്ദ് മഹീന്ദ്ര എസ്‌യുവി 700 ആണ് സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് വന്നാല്‍ ഉടന്‍ ഈ കാര്‍ നല്‍കുമെന്നാണ് സൂചന. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തന്നെയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. ഹരിയാനയിലെ പാനിപത്ത് സ്വദേശിയാണ് നീരജ്. അതുകൊണ്ട് സംസ്ഥാനത്തിന് കൂടി ഇത് അഭിമാനിക്കാവുന്ന കാര്യമാണ്. ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ നീരജിനെ അഭിനന്ദിച്ചിരുന്നു.

കൂടുതല്‍ തവണ മാന്‍ ഓഫ് സീരീസ് - സച്ചിന്‍ തന്നെ രാജാവ്, പക്ഷെ കോലി പിന്നാലെയുണ്ട്!കൂടുതല്‍ തവണ മാന്‍ ഓഫ് സീരീസ് - സച്ചിന്‍ തന്നെ രാജാവ്, പക്ഷെ കോലി പിന്നാലെയുണ്ട്!

അതേസമയം പിടി ഉഷയും താരത്തെ അഭിനന്ദിച്ച് രംഗത്ത് വന്നു. തന്റെ സ്വപ്‌നമാണ് നീരജ് 37 വര്‍ഷത്തിന് ശേഷം സാക്ഷാത്കരിച്ചത്. മകനേ നിനക്ക് നന്ദിയെന്നായിരുന്നു ഉഷ ട്വീറ്റ് ചെയ്തത്. അതേസമയം ഫൈനലില്‍ എന്തെങ്കിലും പ്രത്യേകതയുള്ള കാര്യം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് മത്സര ശേഷം നീരജ് വെളിപ്പെടുത്തി. സ്വര്‍ണ മെഡലിനെ കുറിച്ചല്ല താന്‍ ചിന്തിച്ചത്. ഒളിമ്പിക് റെക്കോര്‍ഡ് തനിക്ക് ഭേദിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് തനിക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതെന്നും നീരജ് പറഞ്ഞു. താന്‍ ഈ മെഡല്‍ മില്‍ഖാ സിംഗിന് സമര്‍പ്പിക്കുന്നതായും താരം പറഞ്ഞു. പിടി ഉഷ അടക്കമുള്ള, മെഡലിനരികെ എത്തിയ എല്ലാ ഇന്ത്യന്‍ താരങ്ങള്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നുവെന്നും നീരജ് പറഞ്ഞു.

ഇവര്‍ ക്രിക്കറ്റിലെ 'തടിയന്മാര്‍', റഖീം കോണ്‍വാളിന്റെ ഭാരം ഞെട്ടിക്കും, രണതുങ്കയും മോശമല്ലഇവര്‍ ക്രിക്കറ്റിലെ 'തടിയന്മാര്‍', റഖീം കോണ്‍വാളിന്റെ ഭാരം ഞെട്ടിക്കും, രണതുങ്കയും മോശമല്ല

<strong>IND vs ENG: ' അവന്‍ മറ്റൊരു ദ്രാവിഡ് തന്നെ, അതേ ഗുണങ്ങള്‍ ', - താരതമ്യപ്പെടുത്തി സഹീര്‍ ഖാന്‍</strong> IND vs ENG: ' അവന്‍ മറ്റൊരു ദ്രാവിഡ് തന്നെ, അതേ ഗുണങ്ങള്‍ ', - താരതമ്യപ്പെടുത്തി സഹീര്‍ ഖാന്‍

ചിത്രം:ട്വിറ്റർ

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, August 7, 2021, 23:45 [IST]
Other articles published on Aug 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X