വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിസാര കാര്യങ്ങള്‍ക്കു തല്ലുകൂടി, പ്രണയത്തിനു തുടക്കം അതിനു ശേഷം- മനസ്സ്തുറന്ന് ദീപികയും അതാനുവും

കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം

ഇന്ത്യയുടെ ഒളിംപിക്‌സ് സംഘത്തിലെ താരദമ്പതികളാണ് അമ്പെയ്ത്ത് താരങ്ങളായ അതാനു ദാസും ദീപിക കുമാരിയും. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടെയും വിവാഹം. ഇത്തവണ രാജ്യത്തിനായി മല്‍സരിക്കാനിറങ്ങിയതോടെ ഒരേയിനത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച ഇന്ത്യയുടെ ആദ്യത്തെ ദമ്പതികളെന്ന അപൂര്‍വ്വനേട്ടം ഇവരെ തേടിയെത്തിയിരുന്നു. ദീ-ദാസ് എന്നറിയപ്പെടുന്ന ദീപികയും അതാനുവും വ്യക്തിഗത ഇനങ്ങളില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷ നല്‍കി മുന്നേറുകയാണ്. ഇരുവരും പ്രീക്വാര്‍ട്ടറില്‍ ഇടം നേടിക്കഴിഞ്ഞു.

ദീപിക ബുധനാഴ്ചയാണ് അവസാന 16പേരില്‍ ഒരാളായതെങ്കില്‍ ഇന്നായിരുന്നു അതാനുവും പ്രീക്വാര്‍ട്ടറില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. രണ്ടു തവണ ഒളിംപിക് ചാംപ്യനായിട്ടുള്ള ദക്ഷിണ കൊറിയയുടെ ഓ ജിന്‍ ഹൈക്കിനെ ഞെട്ടിച്ചായിരുന്നു ഇന്ത്യന്‍ താരത്തിന്റെ കുതിപ്പ്. അതാനു ചരിത്ര വിജയത്തിലേക്കു അസ്ത്രം പായിക്കുമ്പോള്‍ സ്റ്റാന്‍ഡ്‌സില്‍ പ്രിയതമനു വേണ്ടി ആര്‍പ്പുവിളിച്ചും കൈയടിച്ചും ദീപികയെയും കാണാമായിരുന്നു.

 ടാറ്റ അക്കാദമിയില്‍ ഒരേ ബാച്ചുകാര്‍

ടാറ്റ അക്കാദമിയില്‍ ഒരേ ബാച്ചുകാര്‍

അതാനു-ദീപിക പ്രണയത്തെക്കുറിച്ച് പറഞ്ഞു വരുമ്പോള്‍ കുറച്ചധികം പിറകിലേക്കു പോവേണ്ടി വരും. 2009ല്‍ ജംഷജ്പൂരിലെ ടാറ്റ അക്കാദമിയില്‍ ഒരേ ബാച്ചുകാരായിരുന്നു ഇരുവരും. തുടക്കകാലത്ത് ഇരുവരും തമ്മില്‍ സൗഹൃദമൊന്നുമില്ലായിരുന്നു. അവനു അന്നു ഹിന്ദിയൊന്നും അറിയില്ലായിരുന്നു. അതുതകൊണ്ടു തന്നെ എന്നോടു സംസാരിച്ചിരുന്നില്ലെന്നു ദീപിക വെളിപ്പെടുത്തി. പരിചയപ്പെട്ടെ ശേഷവും ഇരുവരും തമ്മില്‍ ഇടയ്ക്കിടെ ബാലിശമായ തര്‍ക്കങ്ങള്‍ പതിവായിരുന്നു. പര്സരം ഈഗോയുമുണ്ടായിരുന്നു. ഇടയ്ക്കു നിസാരമായ കാര്യങ്ങളുടെ പേരില്‍ ഞങ്ങള്‍ വഴക്കിടുമായിരുന്നു. വെള്ളക്കുപ്പിയുടെ പേരില്‍പ്പോലും വഴക്ക് നടന്നിട്ടുണ്ടെന്നു അതാനു ഓര്‍മിക്കുന്നു.

 പ്രണയത്തിന്റെ തുടക്കം

പ്രണയത്തിന്റെ തുടക്കം

2016ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി ഒരുമിച്ച് മല്‍സരിച്ചപ്പോഴും അതാനുവും ദീപികയും തമ്മില്‍ പ്രണയമോ അടുത്ത സൗഹൃദമോയൊന്നും ഇല്ലായിരുന്നു. തൊട്ടടടുത്ത വര്‍ഷം, അതായാത് പരിചയപ്പെട്ട് 10 വര്‍ഷത്തോളം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ഇരുവരും അടുപ്പത്തിലാവുന്നത്. 2017ല്‍ മെക്‌സിക്കോ സിറ്റിയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇരുവരുടെയും ജീവിതത്തിലെ നിര്‍ണായക ടേണിങ് പോയിന്റ്. ഇന്ത്യയുടെ റികവര്‍വ് ടീം ചാംപ്യന്‍ഷിപ്പില്‍ ദയനീയ പരാജയം നേരിട്ടിരുന്നു. ഈ നിരാശയും ദുഖവുമെല്ലാം അതാനുവിനെയും ദീപികയെയും കൂടുതല്‍ അടുപ്പിക്കുകയായിരുന്നു.
അവിടെ വച്ച് ഞങ്ങള്‍ കൂടുതല്‍ തുറന്നു സംസാരിക്കുകയും ഒരുമിച്ച ഷോപ്പിങിനൊക്കെ പോവുകയും ചെയ്തിരുന്നു. അതുവരെ പരസ്പരമുണ്ടായിരുന്ന തെറ്റിദ്ധാരണകളും സംശങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഇതോട് അലിഞ്ഞ് ഇല്ലാതാവുകയായിരുന്നുവെന്നു അതാനു മനസ്സ് തുറന്നു.

 ടീമംഗങ്ങള്‍ പോലുമറിഞ്ഞില്ല

ടീമംഗങ്ങള്‍ പോലുമറിഞ്ഞില്ല

പ്രണയത്തിലായ ശേഷവും രണ്ടു പേരും ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു ടീമംഗങ്ങളോടു പോലും രണ്ടു പേരും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ഞങ്ങളുടെ ടീമംഗങ്ങള്‍ ഇതേക്കുറിച്ച് അറിയരുതെന്ന് ആഗ്രഹിച്ചിരുന്നു, അതിനാല്‍ ഞങ്ങള്‍ എല്ലാം രഹസ്യമാക്കി വച്ചു. 2018 ഡിസംബറില്‍ എന്‍ഗേജ്‌മെന്റിനു തൊട്ടുമുമ്പായിരുന്നു ടീമംഗങ്ങള്‍ പോലും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതെന്നും അതാനു പറയുന്നു.

 ഒളിംപിക്‌സിനു മുമ്പ് വിവാഹം

ഒളിംപിക്‌സിനു മുമ്പ് വിവാഹം

ടോക്കിയോ ഒളിംപിക്‌സിനു ശേഷം വിവാഹിതരാവാനായിരുന്നു ഇരുവരും ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടക്കാനിരുന്ന ഒളിംപിക്‌സ് ഈ വര്‍ഷത്തേക്കു മാറ്റിവച്ചതോടെ അതാനുവും ദീപികയും പ്ലാനില്‍ മാറ്റം വരുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. ദീപികയുടെ ജന്‍മനാടായ റാഞ്ചിയില്‍ നടന്ന സ്വകാര്യചടങ്ങിലായിരുന്നു രണ്ടു പേരും ജീവിതത്തിലെ പുതിയ ഇന്നിങ്‌സിനു തുടക്കമിട്ടത്.

Story first published: Thursday, July 29, 2021, 13:40 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X