For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: തലനാരിഴയ്ക്ക് മെഡല്‍ നഷ്ടം, ഗോള്‍ഫില്‍ ഇന്ത്യക്ക് അഭിമാനമായി അതിഥി അശോക്

By Vaisakhan MK

ടോക്കിയോ: ഗോള്‍ഫില്‍ ഇന്ത്യയുടെ അതിഥി അശോകിന് തലനാരിഴയ്ക്ക് മെഡല്‍ നഷ്ടം. വനിതകളുടെ സ്‌ട്രോക് പ്ലോയില്‍ നാലാം സ്ഥാനത്താണ് അതിഥി ഫിനിഷ് ചെയ്തത്. എന്നാല്‍ ഗംഭീര പ്രകടനമായിരുന്നു അവര്‍ നടത്തിയത്. ഇന്ത്യയില്‍ പ്രചാരം പോലുമില്ലാത്ത ഒരു മത്സരത്തിലാണ് വന്‍ നേട്ടം അതിഥി സ്വന്തമാക്കിയത്. 72 ഹോള്‍സിന് ശേഷമാണ് നാലാം സ്ഥാനത്ത് അതിഥി ഫിനിഷ് ചെയ്തത്. അതേസമയം മെഡല്‍ ഉറപ്പിച്ചിരുന്ന ഘട്ടത്തിലായിരുന്നു അതിഥി. മൂന്നാം റൗണ്ട് ഫിനിഷ് ചെയ്യുമ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു അവര്‍. ലോക 200ാം നമ്പര്‍ താരമാണ് അതിഥി. ഇത്രയും വലിയ മുന്നേറ്റം അവര്‍ നടത്തിയപ്പോള്‍ കായിക ലോകത്ത് തന്നെ അത് അമ്പരപ്പായിരുന്നു.

1

ഇന്ന് മൂന്ന് ബേര്‍ഡികളാണ് അതിഥി നേടിയത്. നാലാം സ്ഥാനത്തെത്തിയത് ഇങ്ങനെയാണ്. നാല് റൗണ്ട് പോരാട്ടമായിരുന്നു ഇത്. ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരം നെല്ലി കോര്‍ഡയോടും നിലവിലെ വെള്ളി മെഡല്‍ ജേതാവ് ലിഡിയ കോയോടും ഇഞ്ചോടിഞ്ച് മത്സരമാണ് അതിഥി നടത്തിയത് ലിഡിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. ഷോര്‍ട്ട് പ്ലേയിലൂടെയാണ് അദിതി ഇവര്‍ക്കൊപ്പം പിടിച്ച് നിന്നത്. കര്‍ണാടകത്തില്‍ നിന്നുള്ള താരമാണ് അതിഥി. റിയോ ഒളിമ്പിക്‌സിലും അതിഥി മത്സരിച്ചിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ഫര്‍ എന്ന നേട്ടമാണ് അതിഥി സ്വന്തമാക്കിയത്.

റിയോയില്‍ 41ാം സ്ഥാനത്തായിരുന്നു അതിഥി ഫിനിഷ് ചെയ്തത്. എന്നാല്‍ ടോക്കിയോയില്‍ എത്തുമ്പോഴേക്ക് അവര്‍ ഒരുപാട് മുന്നേറി കഴിഞ്ഞിരുന്നു. ഗെയിം സ്റ്റൈലിലും മാറ്റമുണ്ടായിരുന്നു. ജപ്പാന്റെ മോണെ ഇനാമിയും ഗംഭീര പ്രകടനമാണ് നടത്തിയത്. പത്ത് ബേര്‍ഡികളാണ് ഇനി തൊടുത്തത്. അവസാന ഷോട്ട് വരെ മെഡല്‍ പോരാട്ടം നടന്നിരുന്നു. ആര്‍ക്കൊക്കെ മെഡല്‍ ലഭിക്കുക എന്നതും പ്രവചനാതീതമായിരുന്നു. മത്സത്തില്‍ മഴയും വലിയ വെല്ലുവിളിയായിരുന്നു. മെഡല്‍ പോരിനായുള്ള മത്സരം മഴയെ തുടര്‍ന്ന് നീളുകയായിരുന്നു. അവസാന ഹോളിന് മുമ്പ് നാലാം സ്ഥാനത്തായിരുന്നു അതിഥി. ആദ്യ മൂന്ന് സ്ഥാനത്തില്‍ നെല്ലി കോര്‍ഡയും മോണോ ഇനാമിയും ലിഡിയോ കോയും എത്തി.

ബെംഗളൂരു ഗോള്‍ഫ് ക്ലബില്‍ നിന്നാണ് ഇന്ന് കാണുന്ന നേട്ടങ്ങള്‍ അഥിതിയെ തേടിയെത്താന്‍ തുടങ്ങിയത്. ആറാം വയസ്സില്‍ ആദ്യ നേട്ടം തേടിയെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ അതിഥി ജൂനിയര്‍ ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ തുടങ്ങിയിരുന്നു. ആണ്‍കുട്ടികളുടെ കൂടെയായിരുന്നു മത്സരം. 12 വയസ്സ് വരെ ആണ്‍കുട്ടികളുടെ കൂടെയായിരുന്നു മത്സരം. പെണ്‍കുട്ടികളുടെ മത്സരത്തില്‍ ഏഴോ എട്ടോ ഷോട്ടുകള്‍ക്കുള്ളില്‍ തന്നെ അതിഥി വിജയിക്കുമായിരുന്നു. സെന്റ് റൂള്‍ ട്രോഫിയിലെ വിജയത്തോടെയാണ് അതിഥി അറിയപ്പെടുന്ന താരമായത്. 2016 ല്‍ താരം മുഴുവന്‍ സമയ അംഗീകാരം ലഭിച്ച താരമായി. പല ടൂര്‍ണമെന്റുകളിലും പങ്കെടുക്കാന്‍ തുടങ്ങി. റിയോയില്‍ പങ്കെടുത്ത തോടെ ഇന്ത്യയില്‍ എതിരില്ലാത്ത താരമായും അതിഥി വളര്‍ന്നു.

ചിത്രം : ട്വിറ്റർ

Story first published: Sunday, August 8, 2021, 11:13 [IST]
Other articles published on Aug 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+