Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍ച്ചയായ അനുമോദന ചടങ്ങുകള്‍ തളര്‍ത്തി, കടുത്ത പനിയെത്തുര്‍ന്ന് നീരജ് ചോപ്ര ആശുപത്രിയില്‍

പാനിപ്പത്ത്: ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടി അഭിമാനം വാനോളം ഉയര്‍ത്തിയ താരമാണ് നീരജ് ചോപ്ര. നാട്ടില്‍ തിരിച്ചെത്തിയത് മുതല്‍ അഭിനന്ദന പ്രവാഹവും അനുമോദന ചടങ്ങുകളും ഏറ്റുവാങ്ങുന്ന നീരജ് ചോപ്രയെ ഇപ്പോള്‍ കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ തുടര്‍ച്ചയായി അനുമോദന ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ക്ഷീണമാണ് നീരജിനെ ശാരീരികമായി തളര്‍ത്തിയത്.

ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീരജും പങ്കെടുത്തിരുന്നു. എന്നാല്‍ പനി മൂര്‍ച്ഛിക്കുകയും ശാരീരിക അസ്വസ്തതകള്‍ പ്രകടമാക്കുകയും ചെയ്തതോടെയാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിരവധി അനുമോദന ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ക്ഷീണം മാത്രമാണെന്നും നീരജിന് വിശ്രമം അത്യവശ്യമാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

neerajchopra

'വിശ്രമം ലഭിച്ചാല്‍ ശരിയാകുന്ന ശാരീരിക പ്രശ്‌നമാണുള്ളത്. ഇക്കഴിഞ്ഞ എല്ലാ ദിവസങ്ങളിലും ഒന്നിലധികം അനുമോദന ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. കൂടാതെ നിരവധി അഭിമുഖങ്ങളും തുടര്‍ച്ചയായി യാത്രയും നടത്തേണ്ടി വന്നു. അതിനാല്‍ത്തന്നെ വിശ്രമിക്കാനുള്ള സമയം ലഭിച്ചില്ല. അത്‌ലറ്റാണെങ്കിലും അവനും വിശ്രമം ആവിശ്യമാണ്'-നീരജിന്റെ കുടുംബാംഗം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യക്കാര്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന നേട്ടമാണ് നീരജ് ചോപ്ര നേടിയെടുത്തത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ്. അതിനാല്‍ത്തന്നെ ഈ നേട്ടം രാജ്യം വളരെ ആഘോഷമാക്കുകയും ചെയ്തു. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നീരജ്. നാട്ടില്‍വെച്ച് നടന്ന ഒരു അനുമോദന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നീരജിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചുള്ള ചില റിപ്പോര്‍ട്ടുകളില്‍ നീരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും തുടര്‍ച്ചയായി അനുമോദന ചടങ്ങുകളില്‍ പങ്കെടുക്കുകയും യാത്രകള്‍ ചെയ്യുകയും ചെയ്യുന്നതിന്റെ ക്ഷീണം മൂലം വീട്ടില്‍ വിശ്രമിക്കുകയാണെന്നുമാണുള്ളത്. നീരജിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണങ്ങള്‍ പുറത്തുവന്നാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു. ഇന്ത്യക്കായി അഭിമാന നേട്ടം സ്വന്തമാക്കിയ നീരജിന് ആറ് കോടി രൂപ ഹരിയാന സര്‍ക്കാര്‍ സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും മറ്റ് പല പ്രമുഖരും നീരജിന് നിരവധി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Story first published: Wednesday, August 18, 2021, 13:19 [IST]
Other articles published on Aug 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+