വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒലിവര്‍ ജിറൗഡ് ചെല്‍സിയില്‍ തുടരും; പുതിയ കരാര്‍ ഒരു വര്‍ഷത്തേക്ക്

ലണ്ടന്‍: ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൗഡ് ചെല്‍സിയുമായി കരാര്‍ പുതിക്കി.ഒരു വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയത്. ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായുള്ള ചെല്‍സി ജിറൗഡ് വിടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ തുടരനാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ജിറൗഡിന്റെ സാന്നിധ്യം ക്ലബ്ബിന് കൂടുതല്‍ കരുത്താകും. താരലേലത്തിലുള്ള വിലക്ക് നിലനില്‍ക്കുന്നതിനാല്‍ സൂപ്പര്‍ താരങ്ങളെയൊന്നും ടീമിലെത്തിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞിരുന്നില്ല.

അവസാന സീസണോടെ പരിശീലകന്‍ മൗറീസ്യോ സാറിയും സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡും ക്ലബ്ബ് വിട്ടതോടെ ചെല്‍സി പ്രതിസന്ധിയിലായെങ്കിലും ശരാശരി ടീമിനെവെച്ച് ലംപാര്‍ഡ് ടീമിനെ കൈപിടിച്ചുയര്‍ത്തി. മുന്നേറ്റനിരയില്‍ ജിറൗഡ് തുടരുന്നതോടെ ലംപാര്‍ഡിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. 33കാരനായ താരത്തിന് പരിക്കിനെത്തുടര്‍ന്ന് അവസാന സീസണിലെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമായിരുന്നു. 2018ല്‍ ആഴ്‌സണല്‍വിട്ട് ചെല്‍സിയിലെത്തിയ താരം 49 മത്സരത്തില്‍ നിന്ന് ഏഴ് ഗോളും നേടി.

ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്ധോണിയെ എഴുതിത്തള്ളാന്‍ വരട്ടെ! തിരിച്ചുവരവിന് ഇനിയും സാധ്യത- കാരണം ചൂണ്ടിക്കാട്ടി കൈഫ്

oliviergiroud

മാര്‍ച്ചില്‍ എവര്‍ട്ടനെതിരായ മത്സരത്തിലാണ് അവസാനമായി ജിറൗഡ് ചെല്‍സി ജഴ്‌സിയില്‍ കളിച്ചത്.ഈ സീസണോടെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് ചെല്‍സിയുടെ പുതിയ നീക്കം.എന്റെ ഫുട്‌ബോള്‍ യാത്ര ചെല്‍സിയില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും സഹതാരങ്ങളോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനായി കാത്തിരിക്കാന്‍ കഴിയുന്നില്ലെന്നും ജിറൗഡ് പ്രതികരിച്ചു.

ജിറൗഡിനെക്കൂടാതെ ഗോള്‍കീപ്പര്‍ വില്ലി കബല്ലീറോയുടെ കരാറും ചെല്‍സി പുതുക്കി നല്‍കി. ഒരു വര്‍ഷത്തേക്കുള്ള കരാറിലാണ് കബല്ലീറോയും ഒപ്പിട്ടത്. അര്‍ജന്റീനക്കാരനായ കബല്ലീറോ 38ാം വയസിലും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. 2017ല്‍ മാഞ്ചസ്റ്റര്‍ വിട്ട് ചെല്‍സിയിലെത്തിയ കബല്ലീറോയ്ക്ക് കാര്യമായ അവസരം നീലപ്പടയുടെ ജഴ്‌സിയില്‍ ലഭിച്ചില്ല. ഒമ്പത് മത്സരങ്ങളാണ് അദ്ദേഹം ചെല്‍സിക്കുവേണ്ടി കളിച്ചത്. അര്‍ജന്റീനയ്ക്കുവേണ്ടി അഞ്ച് മത്സരങ്ങളിലും അദ്ദേഹം വലകാത്തു.

Sachin Vs Kohli: ബെസ്റ്റ് സച്ചിന്‍ തന്നെ... ക്രിക്കറ്റ് ആകെ മാറി, ഇപ്പോള്‍ ബാറ്റിങ് എളുപ്പം- ഗംഭീര്‍Sachin Vs Kohli: ബെസ്റ്റ് സച്ചിന്‍ തന്നെ... ക്രിക്കറ്റ് ആകെ മാറി, ഇപ്പോള്‍ ബാറ്റിങ് എളുപ്പം- ഗംഭീര്‍

കൊറോണയെത്തുടര്‍ന്ന് പ്രീമിയര്‍ ലീഗിന് ഷട്ടറിടുമ്പോള്‍ ചെല്‍സി നാലാം സ്ഥാനത്താണ്. 48 പോയിന്റാണ് ചെല്‍സിയുടെ അക്കൗണ്ടിലുള്ളത്.29 മത്സരം കളിച്ചതില്‍ ഒമ്പത് മത്സരം മാത്രമാണവര്‍ തോറ്റത്.നിലവില്‍ ചെല്‍സി താരങ്ങള്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. നേരത്തെ കൊറോണയ്‌ക്കെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യമൊരുക്കി ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ച് കൈയടി നേടിയിരുന്നു.

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പ്രവര്‍ത്തകര്‍ക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ മില്ലേനിയും ഹോട്ടലില്‍ സൗജന്യ താമസം ഒരുക്കിയാണ് അബ്രമോവിച്ച് മാതൃകയായത്. എന്തായും ഉടന്‍ തന്നെ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗ് ക്ലബ്ബിലെ ആറ് താരങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത് മത്സരം പുനരാരംഭിക്കുന്നതിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Story first published: Friday, May 22, 2020, 9:22 [IST]
Other articles published on May 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X