വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവന്‍ ക്രിസ്റ്റിയാനോയേക്കാള്‍ കേമനാകും; യുണൈറ്റഡ് താരത്തെ പുകഴ്ത്തി പരിശീലകന്‍

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍താരമായി മാറിക്കഴിഞ്ഞ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ വാനോളം പുകഴ്ത്തി പരിശീലകന്‍ ഒലി ഗണ്ണര്‍ സോള്‍ഷ്യര്‍. പോര്‍ച്ചുഗലിന്റെ മുന്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാള്‍ കേമനാകും റാഷ്‌ഫോര്‍ഡ് എന്നാണ് സോള്‍ഷ്യറുടെ പ്രവചനം. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റാഷ്‌ഫോര്‍ഡ് ഗോള്‍ നേടിയിരുന്നു. ഈ സീസണില്‍ ഇതോടെ താരം 10 ഗോള്‍ നേടിക്കഴിഞ്ഞു.

കഴിഞ്ഞ 14 കളികളില്‍ 13 ഗോളാണ് റാഷ്‌ഫോര്‍ഡ് നേടിയത്. മുന്‍ യുണൈറ്റഡ് താരമായ ക്രിസ്റ്റിയാനോ 292 കളികളില്‍ നിന്നും 118 ഗോളുകള്‍ ടീമിനായി നേടിയിരുന്നു. ഈ രീതിയില്‍ റാഷ്‌ഫോര്‍ഡും എത്തുമെന്നാണ് സോള്‍ഷ്യര്‍ പറയുന്നത്. ക്രിസ്റ്റ്യാനോയുമായി ഏല്ലാവിധത്തിലും താരതമ്യം ചെയ്യാവുന്ന കളിക്കാരനാണ് റാഷ്‌ഫോര്‍ഡ്. കഴിവും, ശാരീരിക മികവും, മനോഭാവവുമെല്ലാം റാഷ്‌ഫോര്‍ഡിനും സമാനമാണെന്ന് പരിശീലകന്‍ പറഞ്ഞു.

ഇന്റര്‍മിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മെസ്സി പുറത്ത്ഇന്റര്‍മിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മെസ്സി പുറത്ത്

olegunnarsolskjaerandmarcusrashford

കളി പുരോഗമിക്കുന്തോറും ക്രിസ്റ്റിയാനോയേക്കാള്‍ മികവുകാട്ടാന്‍ റാഷ്‌ഫോര്‍ഡിന് കഴിയും. അവസരം ഒരുക്കുന്നതിലും വിനിയോഗിക്കുന്നതിലും താരം മികവുകാട്ടുന്നുണ്ട്. അത് ഒരു കളിക്കാരനെന്ന നിലയില്‍ ഭാവിയില്‍ ഗുണംചെയ്യുമെന്നും സോള്‍ഷ്യര്‍ ചൂണ്ടിക്കാട്ടി. യുണൈറ്റഡിനുവേണ്ടി 366 കളികളില്‍നിന്നും 126 ഗോളുകള്‍ നേടിയ താരമാണ് സോള്‍ഷ്യര്‍. ഇദ്ദേഹം പരിശീലകനായശേഷമാണ് റാഷ്‌ഫോര്‍ഡും കുതിപ്പ് തുടങ്ങിയത്.

Story first published: Tuesday, December 10, 2019, 14:15 [IST]
Other articles published on Dec 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X