Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: സീനിയറും ജൂനിയറും... ധോണി ഇന്ത്യയുടെ വല്ല്യേട്ടന്‍, കുഞ്ഞനുജന്‍ ഈ താരം, ഇനിയുമുണ്ട്

ധോണി ഇന്ത്യയുടെ വല്ല്യേട്ടന്‍, കുഞ്ഞനുജന്‍ കുൽദീപ്

ദില്ലി: മേയ് അവസാനത്തോടെ ഐസിസിയുടെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുകയാണ്. 10 മുന്‍നിര ടീമുകള്‍ മാത്രം അണിനിരക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ലോകകപ്പിലെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനെക്കൂടാതെ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവരാണ് കിരീടസാധ്യതയില്‍ മുന്നിലുള്ളത്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന നാലു മുന്‍ നിര ടീമുകളിലെ ഏറ്റവും പ്രായം കൂടിയ താരവും പ്രായം കുറഞ്ഞ താരവും ആരൊക്കെയാണെന്നു നോക്കാം.

ധോണിയും കുല്‍ദീപും (ഇന്ത്യ)

ധോണിയും കുല്‍ദീപും (ഇന്ത്യ)

ടീം ഇന്ത്യയുടെ വല്ല്യേട്ടന്‍ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ്. 37 വയസ്സാണ് ധോണിയുടെ പ്രായം. ഇന്ത്യന്‍ ടീമിലെ ഏറ്റവും ജൂനിയര്‍ താരമാവട്ടെ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്. താരത്തിനു 24 വയസ്സ് മാത്രമേയുള്ളൂ.
ധോണിയുടെ അനുഭവസമ്പത്ത് ലോകകപ്പില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. താരത്തിന്റെ അവസാന ലോകകപ്പ് കൂടിയായിരിക്കും ഇത്. കുല്‍ദീപിന്റെ കന്നി ലോകകപ്പാണിത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഇന്ത്യയുടെ സ്പിന്‍ സെന്‍സേഷനായി താരം മാറിയത്. 43 മല്‍സരങ്ങളില്‍ നിന്നും 86 വിക്കറ്റുകള്‍ കുല്‍ദീപ് നേടിക്കഴിഞ്ഞു

മാര്‍ഷും റിച്ചാര്‍ഡ്‌സനും (ഓസ്‌ട്രേലിയ)

മാര്‍ഷും റിച്ചാര്‍ഡ്‌സനും (ഓസ്‌ട്രേലിയ)

നിലവിലെ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ ടീമിലെ ഏറ്റവും മുതിര്‍ന്ന താരം മധ്യനിര ബാറ്റ്‌സ്മാനായ ഷോണ്‍ മാര്‍ഷാണ് (35 വയസ്സ്). ജൂനിയറാവട്ടെ പേസര്‍ ജൈ റിച്ചാര്‍ഡ്‌സനും (22 വയസ്സ്).
2008ല്‍ ഓസീസിനായി അരങ്ങേറിയ മാര്‍ഷ് പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു. പരിക്കുകളാണ് പലപ്പോഴും താരത്തിന്റെ കരിയറിനു വില്ലനായത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും സസ്‌പെന്‍ഷനെ തുടര്‍ന്ന് പുറത്തായത് മാര്‍ഷിനെ വീണ്ടും ഏകദിന ടീമിലെത്തിക്കുകയായിരുന്നു. 11 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ് താരം ലോകകപ്പ് ടീമിന്റെ ഭാഗമാവുന്നത്.
അതേസമയം, 12 ഏകദിനങ്ങളില്‍ നിന്നും 24 വിക്കറ്റെടുത്ത റിച്ചാര്‍ഡ്‌സന്‍ വേഗതയും കൃത്യതയും കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

പ്ലങ്കെറ്റും കറെനും (ഇംഗ്ലണ്ട്)

പ്ലങ്കെറ്റും കറെനും (ഇംഗ്ലണ്ട്)

ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ട് ടീമിലെ ഏറ്റവും മുതിര്‍ന്ന താരം പേസര്‍ ലിയാം പ്ലങ്കെറ്റും (34 വയസ്സ്) ജൂനിയര്‍ താരം ടോം കറെനുമാണ് (24 വയസ്സ്). 2005ല്‍ പാകിസ്താനെതിരേ കളിച്ചാണ് പ്ലങ്കെറ്റ് ദേശീയ ടീമിനു വേണ്ടി അരങ്ങേറിയത്. പിന്നീട് ടീമിന് അകത്തും പുറത്തുമായിരുന്നു അദ്ദേഹം. 2015 മുതലാണ് പ്ലങ്കെറ്റ് വീണ്ടും ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയത്.
അതേസമയം, 13 ഏകദിനങ്ങളില്‍ മാത്രമേ കറെന്‍ കളിച്ചിട്ടുള്ളൂ. ഡെത്ത് ഓവറിലെ മികച്ച ബൗളിങാണ് താരത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

ഹഫീസും അഫ്രീഡിയും (പാകിസ്താന്‍)

ഹഫീസും അഫ്രീഡിയും (പാകിസ്താന്‍)

പാകിസ്താന്‍ ടീമിലെ സീനിയര്‍ താരം മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസാണ്. 38 കാരനായ അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും ഇത്. ടീമിലെ ജൂനിയര്‍ താരം പേസര്‍ ഷഹീന്‍ അഫ്രീഡിയാണ് (19 വയസ്സ്).
ലോകകപ്പില്‍ പാക് ബാറ്റിങിലെ നിര്‍ണായക താരമാണ് ഹഫീസ്. 2003ല്‍ അരങ്ങേറിയ അദ്ദേഹം 204 ഏകദിനങ്ങൡ കളിച്ചു കഴിഞ്ഞു. ബാറ്റിങില്‍ ഏതു പൊസിഷനിലും കളിക്കാന്‍ മിടുക്കനാണ് ഹഫീസ്. പാക് ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനാണ് അഫ്രീഡി. സീനിയര്‍ താരം മുഹമ്മദ് ആമിറിനെ പിന്തള്ളിയാണ് 19 കാരന്‍ ലോകകപ്പ് ടീമിന്റെ ഭാഗമായത്.

Story first published: Saturday, April 27, 2019, 14:13 [IST]
Other articles published on Apr 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+