കൊറോണ കാരണം കായിക ലോകം സ്തംഭിച്ചു നില്‍ക്കുകയാണ്. ഇന്ത്യയില്‍ ഐപിഎല്‍ അടക്കം എല്ലാ ടൂര്‍ണമെന്റുകളും അനിശ്ചിതത്വത്തില്‍ തുടരുന്നു. ഈ അവസരത്തില്‍ എന്തു സംപ്രേക്ഷണം ചെയ്യും? സ്‌പോര്‍ട്‌സ് ചാനലുകള്‍ക്ക് മുന്നിലെ പ്രധാന ചോദ്യമിതായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധിയെ ചാനലുകള്‍ തന്ത്രപരമായി മറികടന്നു. പഴയ ഐസിസി ലോകകപ്പ് മത്സരങ്ങളും ഡബ്ല്യുഡബ്ല്യുഇ മത്സരങ്ങളും പുനഃസംപ്രേക്ഷണം ചെയ്യാനുള്ള സ്‌പോര്‍ട്‌സ് ചാനലുകളുടെ തീരുമാനം ഫലം കണ്ടു.

ക്രിക്കറ്റടക്കമുള്ള കായിക മത്സരങ്ങളും ഇല്ലാതിരുന്നിട്ടും പോയവാരം (13 ആം ആഴ്ച്ച) 21 ശതമാനം വര്‍ധനവാണ് കാഴ്ച്ചക്കാരുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 2011 ലോകകപ്പിലെ ഇന്ത്യാ - പാകിസ്താന്‍ മത്സരം കാണാനായിരുന്നു ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും താത്പര്യം.
ഇന്ത്യാ - പാകിസ്താന്‍ ലോകകപ്പ് മത്സരം പുനഃസംപ്രേക്ഷണം ചെയ്തപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്് 87 ശതമാനം കാഴ്ച്ചക്കാരെയാണ് മുന്‍വാരത്തെ അപേക്ഷിച്ച് കൂടുതല്‍ കിട്ടിയത്. ഇക്കാലയളവില്‍ ഡബ്ല്യുഡബ്ല്യുഇ ബ്ലോക്ക്ബസ്‌റ്റേഴ്‌സും ഇന്ത്യാ - ശ്രീലങ്ക ലോകകപ്പ് മത്സരങ്ങള്‍ കാണാനും ആളുകള്‍ താത്പര്യം കാട്ടി. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണാണ് ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരുള്ള സ്‌പോര്‍ട്‌സ് ചാനല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് വണ്‍ ഹിന്ദി തൊട്ടുപിറകില്‍ സ്ഥാനമുറപ്പിക്കുന്നു. സോണി ടെന്‍ വണ്‍ ചാനലാണ് ഈ നിരയില്‍ മൂന്നാമത്. സോണി ടെന്‍ ത്രീ, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 ചാനലുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.
ബിസിസിഐയുമായി സഹകരിച്ച് ഡിഡി സ്‌പോര്‍ട്‌സും ഇന്ത്യയുടെ പഴയ ക്രിക്കറ്റ് മത്സരങ്ങളുടെ ഹൈലൈറ്റ് കൊറോണക്കാലത്ത് പുനഃസംപ്രേക്ഷണം ചെയ്യുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളെ അലട്ടുന്ന പ്രധാന ചോദ്യം. മാര്‍ച്ച് 29 -നായിരുന്നു ഐപിഎല്‍ 13 ആം പതിപ്പ് ഇന്ത്യയില്‍ തിരിതെളിയാന്‍ കാത്തുനിന്നത്. എന്നാല്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഭീതിയില്‍ ഏപ്രില്‍ 15 -ലേക്ക് സീസണ്‍ മാറ്റിവെയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായി.
നേരത്തെ, ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും കൊറോണ വൈറസ് വ്യാപനം കാരണം റദ്ദു ചെയ്തിരുന്നു. മൂന്നു മത്സരങ്ങളുണ്ടായിരുന്ന പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉപേക്ഷിക്കുകയാണുണ്ടായത്. നിലവില്‍ രാജ്യത്തെ എല്ലാ ആഭ്യന്തര, ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ബിസിസിഐ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
രാജ്യാന്തര തലത്തിലും ചിത്രം വ്യത്യസ്തമല്ല. പ്രമുഖ ഫുട്ബോള്‍ ലീഗുകളെല്ലാം അതത് സംഘടനകള്‍ മാറ്റിവെച്ചു കഴിഞ്ഞു. ലാ ലിഗ, സീരീ എ, എഎഫ്സി കപ്പ്, കോപ്പ അമേരിക്ക, ചാംപ്യന്‍സ് ലീഗ് എന്നിവയെല്ലാം ഇതില്‍പ്പെടും. കൊറോണ ഭീതിയുടെ സാഹചര്യത്തില്‍ ടോക്യോ ഒളിമ്പിക്സും അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. വിംബിള്‍ഡണും അടുത്തവര്‍ഷമേ ഇനി നടക്കുകയുള്ളൂ.