നൊവാക് ജോക്കോവിച്ചും ഭാര്യ ജെലനയും കൊവിഡ് മുക്തരായി
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് കൊവിഡ് മുക്തനായി. ജോക്കോവിച്ചിന്റെയും ഭാര്യ ജെലനയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് വ്യാഴാഴ്ച്ച തെളിഞ്ഞു. നേരത്തെ, സെര്‍ബിയയിലും ക്രൊയേഷ്യയിലും സംഘടിപ്പിച്ച പരമ്പരയ്ക്കിടെയാണ് ജോക്കോവിച്ചിന് കൊവിഡ് ബാധ കണ്ടെത്തിയത്. ബെല്‍ഗ്രേഡിലും സദറിലും നടന്ന മത്സരങ്ങളില്‍ സാമൂഹ്യ അകലം പാലിച്ചിരുന്നില്ല. എന്തായാലും പത്തു ദിവസങ്ങള്‍ക്കിപ്പുറം നൊവാക് ജോക്കോവിച്ചും ഭാര്യ ജെലനയും രോഗമുക്തി നേടിയതായി താരത്തിന്റെ മീഡിയ ടീം ഔദ്യോഗിക പ്രസ്താവനയിറക്കി.

മുന്‍പ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരും വീട്ടുനിരീക്ഷണത്തില്‍ കടന്നിരുന്നു. ഇതേസമയം, ജോക്കോവിച്ചിനോ ഭാര്യയ്‌ക്കോ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. നിലവില്‍ സെര്‍ബിയയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും മാസ്‌ക് ധാരണവും രാജ്യത്ത് ഭരണകൂടം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ജോക്കോവിച്ചിനൊപ്പം ബെല്‍ഗ്രേഡിലും സദറിലും നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത മറ്റു ടെന്നീസ് നാലു താരങ്ങള്‍ക്കും കൊവിഡ് ബാധ കണ്ടെത്തിയിരുന്നു. മൂന്നു തവണ ഗ്രാന്‍ഡ് സ്ലാം സെമി ഫൈനല്‍ കണ്ട ഗ്രിഗര്‍ ദിമിത്രോവ്, ബോര്‍ണ കോറിക്, വിക്ടര്‍ ട്രോയിക്കി എന്നിവര്‍ക്കാണ് കൊവിഡ് ബാധയേറ്റത്. ജോക്കോവിച്ചിന്റെ പരിശീലകന്‍ ഗോറന്‍ ഇവാനിസെവിക്കും കൊവിഡ് ബാധിതനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications