Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എപ്പോള്‍ കായികക്ഷമത വീണ്ടെടുക്കും? കൃത്യമായി പറയാനാകില്ലെന്ന് ഭുവനേശ്വര്‍ കുമാര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നെടുന്തൂണായ പേസ് ബൗളിങ് കൂട്ടുകെട്ടാണ് ഭുവനേശ്വര്‍ കുമാര്‍-ജസ്പ്രീത് ബൂംറ. സമീപകാലത്തായി ഇരുവരും പരിക്കേറ്റ് ടീമിന് പുറത്താണ്. ശ്രീലങ്കന്‍ പരമ്പരയിലൂടെ ബൂംറ തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ ഭുവിക്ക് ഇനിയും കാത്തിരിക്കണം. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടി നല്‍കുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിലും ഇടം പിടിക്കാന്‍ കഴിയാത്ത ഭുവി പരിക്കിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്.

എപ്പോള്‍കായിക ക്ഷമത വീണ്ടെടുക്കുമെന്ന് പറയാനാവില്ലെന്നാണ് ഭുവിയുടെ പ്രതികരണം. കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയ ചെയ്യുന്ന കാര്യം അന്തിമ തീരുമാനം ആയിട്ടില്ല.ടി20 ലോകകപ്പിനെക്കുറിച്ച് ആലോചിച്ച് ആശങ്കയില്ല. ഒമ്പത് മാസം ഇനിയും അതിന് സമയമുണ്ട്. ആദ്യ കായികക്ഷമത വീണ്ടെടുക്കുകയാണ് വേണ്ടത്. എന്നാല്‍ എപ്പോള്‍ പൂര്‍ണ ഫിറ്റാകുമെന്ന് പറയാന്‍ കഴിയില്ല. എന്‍സി എയില്‍ പോകാന്‍ താരങ്ങള്‍ വിസമ്മതിച്ചതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും ഏറ്റവും മികച്ചത് നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്.

bhuvaneswarkumar

പരിക്കുകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും വല്ലാത്ത നിരാശ തോന്നാറില്ല. ഏറ്റവും മികച്ച പ്രകടനത്തോടെ തിരിച്ചുവരും-ഭുവനേശ്വര്‍ പറഞ്ഞു. 29കാരനായ ഭുവനേശ്വര്‍ ഇന്ത്യക്കുവേണ്ടി 21 ടെസ്റ്റില്‍ നിന്ന് 63 വിക്കറ്റും 114 ഏകദിനത്തില്‍ നിന്ന് 132 വിക്കറ്റും 43 ടി20യില്‍ നിന്ന് 41 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും അര്‍ധ സെഞ്ച്വറിയും ഭുവി നേടിയിട്ടുണ്ട്.

Story first published: Tuesday, December 31, 2019, 8:51 [IST]
Other articles published on Dec 31, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+