വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയെ അന്ന് ശകാരിച്ചത് തെറ്റായിപ്പോയി; തുറന്ന് പറഞ്ഞ് നെഹ്റ

മുംബൈ: ഇന്ത്യയുടെ മികച്ച ഇടം കൈയന്‍ പേസര്‍മാരിലൊരാളായിരുന്നു ആശിഷ് നെഹ്‌റ. ലോകകപ്പിലടക്കം മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള നെഹ്‌റ വിരമിക്കലിന് ശേഷം പരിശീലകനായി പ്രവര്‍ത്തിച്ചുവരികയാണ്. ഇപ്പോഴിതാ തന്റെ കരിയറില്‍ സംഭവിച്ച മോശം സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. 2005ലെ ഇന്ത്യ -പാകിസ്താന്‍ പരമ്പരയ്ക്കിടയിലെ സംഭവത്തെക്കുറിച്ചാണ് നെഹ്‌റ പറഞ്ഞത്.

ചിരവൈരികളായ പാകിസ്താനെതിരായ മത്സരം ഇന്ത്യയെ സംബന്ധിച്ചോളം അഭിമാനപ്പോരാട്ടമാണ്. പാകിസ്താന്‍ വെടിക്കെട്ട് താരമായ ഷാഹിദ് അഫ്രീദിയുടെ ക്യാച്ച് നെഹ്‌റയുടെ ഓവറില്‍ ധോണി പാഴാക്കി. ധോണിയുടെ ഫസ്റ്റ് സ്ലിപ്പിന്റെയും ഇടയിലൂടെയാണ് പന്ത് കടന്നുപോയത്. ഇതില്‍ ധോണിയെ നെഹ്‌റ ശാസിച്ചിരുന്നു.ഇതിന്റെ വീഡിയോയും വൈറല്‍ ആയിരുന്നു. അന്ന് വിശാഖപട്ടണത്ത് നടന്ന മത്സരത്തെക്കുറിച്ച് വലുതായി ഓര്‍ക്കാന്‍ സാധിക്കുന്നില്ല. അത് പരമ്പരയിലെ രണ്ടാം മത്സരമായിരുന്നു. അക്കാലത്ത് അഫ്രീദിയുടെ ക്യാച്ച് പാഴാക്കിയതിന് ഞാന്‍ ധോണിയെ ശാസിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ അത് വിശാഖപട്ടണത്ത് നടന്ന മത്സരത്തിലല്ല സംഭവിച്ചത്.

ബംഗളൂരുവില്‍ ഇപ്പോള്‍ സന്തോഷമില്ല, കിരീടത്തിന്റെ സമ്മര്‍ദ്ദംമാത്രം: വിരാട് കോലിബംഗളൂരുവില്‍ ഇപ്പോള്‍ സന്തോഷമില്ല, കിരീടത്തിന്റെ സമ്മര്‍ദ്ദംമാത്രം: വിരാട് കോലി

dhoniandnehra

സത്യത്തിലത് അഹമ്മദാബാദിലാണ് നടന്നത്. എന്തായാലും അന്നത്തെ എന്റെ പെരുമാറ്റം ശരിയല്ലെന്ന ഉത്തമ ബോധ്യം ഇപ്പോളുണ്ട്-നെഹ്‌റ പറഞ്ഞു. ഇന്ത്യ പാക് മത്സരത്തിന്റെ സമ്മര്‍ദ്ദം എത്രയാണെന്ന് പറയാന്‍ കഴിയില്ല. ക്യാച്ച് നഷ്ടപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് അഫ്രീദി എന്നെ സിക്‌സര്‍ പായിച്ചിരുന്നു. ഇതാണ് എന്നെ കൂടുതല്‍ പ്രകോപ്പിച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ താരങ്ങള്‍ക്ക് നിയന്ത്രണം വിടാറുണ്ട്.എന്നാല്‍ ഇത് എന്റെ മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമെല്ലന്നും അദ്ദേഹം പറഞ്ഞു.

ആ വീഡിയോ വൈറലായതിന് കാരണം താനല്ല,മറുവശത്ത് ധോണിയായതിനാലാണ്. വിരാട് കോലിക്ക് സമ്മാനം കൊടുക്കുന്ന തന്റെ ചിത്രം വൈറലായത് മറുവശത്ത് കോലിയായതുകൊണ്ടാണെന്നും നെഹ്‌റ പറഞ്ഞു. ഇന്ത്യന്‍ ജഴ്‌സിയില്‍ ധോണി നേടിയ ആദ്യ സെഞ്ച്വറിയുടെ 15ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് നെഹ്‌റയുടെ തുറന്നുപറച്ചില്‍. ധോണിക്ക് പകരക്കാരനെക്കണ്ടെത്തുക പ്രയാസകരമായ കാര്യമാണ്. കെ എല്‍ രാഹുലിനെ ദീര്‍ഘകാലത്തേക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പരിഗണിക്കാന്‍ പറ്റുമോയെന്ന് ആലോചിച്ച് നോക്കിയാല്‍ ഇതിനുത്തരം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിട്ടില്ല. ന്യൂസീലന്‍ഡിനോട് സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിലേക്ക് ധോണി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം മൂലം ഐപിഎല്‍ അനിശ്ചിതത്വത്തിലായത് ധോണിക്കും കടുത്ത തിരിച്ചടിയായി.

Story first published: Sunday, April 5, 2020, 18:19 [IST]
Other articles published on Apr 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X