Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റ് കരിയറിനെക്കുറിച്ച് മനസ് തുറന്ന് രോഹിത് ശര്‍മ; റിഷഭ് പന്തിനെക്കുറിച്ചും പ്രതികരണം

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞത്. ഇന്ത്യയുടെ പരിമിത ഓവര്‍ നായകനെ പലപ്പോഴും ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞെങ്കിലും ഓപ്പണറെന്ന നിലയില്‍ അദ്ദേഹം ശക്തമായി ടീമിലേക്ക് തിരിച്ചെത്തി. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്‍ ടീമുകളുമായുള്ള മത്സരം വരാനിരിക്കെ തന്റെ ടെസ്റ്റ് കരിയറിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രോഹിത് ശര്‍മ.

ടെസ്റ്റ് കരിയറിനെക്കുറിച്ച് ഓര്‍ത്ത് ഇപ്പോള്‍ കൂടുതല്‍ ആശങ്കപ്പെടാറില്ലെന്നാണ് രോഹിത് പറഞ്ഞത്. നേരത്തെ ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുന്നതിനായി കഠിനമായി പ്രയത്‌നിച്ചു. പിഴവുകള്‍ നിരീക്ഷിച്ച് കണ്ടെത്തി. ഓരോ മത്സരത്തിന് ശേഷവും വീഡിയോ കണ്ട് എവിടെയാണ് തെറ്റ് പറ്റിയതെന്ന് വീക്ഷിക്കും. ടെക്‌നിക്കുകളെക്കുറിച്ചും ഷോട്ടുകളെക്കുറിച്ചും ചിന്തിച്ച് മനസിനെ പാകപ്പെടുത്തും. എന്നാല്‍ ഇപ്പോഴത് കാര്യമായി ചെയ്യാറില്ല. ടെക്‌നിക്കുകളെക്കുറിച്ചും ഷോട്ടുകളെക്കുറിച്ചും ഒരുപാട് ചിന്തിക്കുമ്പോള്‍ മത്സരം ആസ്വാദ്യകരമാക്കാന്‍ കഴിയുന്നില്ല. നന്നായി കളിക്കാന്‍ കഴിയുമെന്ന് മനസില്‍ ഉറപ്പിക്കുമെന്നും താരം പറഞ്ഞു. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് മുമ്പായി ഞാന്‍ എന്നോട് തന്നെ പറഞ്ഞു. വരാനുള്ളത് വരും അമിതമായി ചിന്തിച്ച് സമ്മര്‍ദമാക്കണ്ട. ചിരിയോടെ രോഹിത് പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രോഹിതിന്റെ അഭിപ്രായ പ്രകടനം.

rohitsharmaa

റിഷഭ് പന്തിനെക്കുറിച്ചും രോഹിത് പ്രതകരിച്ചു.22 വയസ് മാത്രം പ്രായമുള്ള പന്തിന് അനാവശ്യ സമ്മര്‍ദം നല്‍കരുത്. എല്ലാ മത്സരങ്ങളിലും സെഞ്ച്വറി അടിക്കാനാണ് ആളുകള്‍ പന്തിനോട് പറയുന്നത്. അദ്ദേഹം തുടക്കക്കാരനാണ്. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അവസരം ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, January 7, 2020, 9:14 [IST]
Other articles published on Jan 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+