Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പോര്‍ട്‌സിലൂടെ ഐക്യം; ഒളിമ്പിക്‌സിന് സംയുക്ത വേദിയുമായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും

ദില്ലി: കടുത്ത ശത്രുതയില്‍ കഴിയുന്ന ഉത്തര കൊറിയയും ദക്ഷിണ കൊറിയയും അടുത്തിടെ കായിക രംഗത്ത് ഒരുമിച്ചുള്ള മുന്നേറ്റത്തിന് സമ്മതംമൂളിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഒരുമിച്ച് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്ത രാജ്യങ്ങള്‍ ഒളിമ്പിക്‌സിന് സംയുക്ത വേദിയാകാനാണ് ഇനി ശ്രമം. 2018ലെ വിന്റര്‍ ഒളിമ്പിക്‌സ് ദക്ഷിണ കൊറിയയില്‍വെച്ച് നടന്നപ്പോള്‍ ഉത്തര കൊറിയന്‍ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത ശത്രുത ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിത്തന്നെ 2032ലെ ഒളിമ്പിക്‌സിന് സംയുക്ത വേദിക്ക് അവകാശവാദം ഉന്നയിക്കാനാണ് കൊറിയകളുടെ തീരുമാനം. ഇതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്ക് അപേക്ഷ നല്‍കും. നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും ഇക്കാര്യത്തില്‍ സമ്മതം മൂളിയതോടെയാണ് സോളില്‍ പ്രഖ്യാപനമുണ്ടായത്. കിം ജോങ് ഉന്‍ ഈ വര്‍ഷം സോളില്‍ സന്ദര്‍ശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

olympics

1945ല്‍ ഇരു രാജ്യങ്ങളും വേറിട്ടശേഷം ആദ്യമായാണ് ഒരു ഉത്തര കൊറിയന്‍ നേതാവ് സോളില്‍ സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും സംയുക്തമായി വരാനിരിക്കുന്ന ഗെയിംസുകളില്‍ പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. 2020ല്‍ ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സില്‍ രണ്ടു രാജ്യങ്ങളും ഒരുമിച്ചാണ് പങ്കെടുക്കുക. ഇരു രാജ്യങ്ങളിലെയും കായിക താരങ്ങള്‍ സമാധാനത്തിന് മുഖ്യ പങ്കുവഹിക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ കായിക മന്ത്രി വിലയിരുത്തി. സമാധാന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്ന ഏവര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

Story first published: Wednesday, September 19, 2018, 14:27 [IST]
Other articles published on Sep 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+