വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശസ്ത്രക്രിയ വേണ്ട; ജസ്പ്രീത് ബൂംറ ഉടന്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച്

മുംബൈ: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബൂംറ പരിക്ക് ഭേദമായി ഉടന്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് ഭരത് അരുണ്‍. നേരത്തെ അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴത് വേണ്ടെന്നും ബൂംറ സുഖം പ്രാപിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. പുറം വേദനയെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് കുറച്ചുനാളായി വിട്ട് നില്‍ക്കുകയായിരുന്ന ബൂംറ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

വരാനിരിക്കുന്ന ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക പരമ്പരകളില്‍ നിന്ന് ബൂംറ വിട്ടുനില്‍ക്കും. 2020ല്‍ ട്വന്റി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ബൂംറയ്ക്ക് കൂടുതല്‍ വിശ്രമം നല്‍കുമെന്നാണ് വിവരം. അതേ സമയം ബൂംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ ബാധിച്ചിട്ടില്ലെന്ന് ഭരത് അരുണ്‍ അഭിപ്രായപ്പെട്ടു.ടെസ്റ്റ് ക്രിക്കറ്റില്‍ ഉമേഷ് യാദവ് കൃത്യമായി അവസരം മുതലെടുത്തു.

വിജയ് ഹസാരെ ട്രോഫി ഫൈനല്‍: മിഥുന് ഹാട്രിക്ക്, കര്‍ണാടകയുടെ ലക്ഷ്യം 253വിജയ് ഹസാരെ ട്രോഫി ഫൈനല്‍: മിഥുന് ഹാട്രിക്ക്, കര്‍ണാടകയുടെ ലക്ഷ്യം 253

jaspritbumrah

മുഹമ്മദ് ഷമിക്കും ഇഷാന്ത് ശര്‍മയ്ക്കുമൊപ്പം മികച്ച പ്രകടനം ഉമേഷ് പുറത്തെടുത്തത് ബൂംറയുടെ കുറവിനെ നികത്താന്‍ സഹായിച്ചു. ഉമേഷ് മികച്ച ബൗളറാണെന്നും വേഗവും സിങുമാണ് അദ്ദേഹത്തിന്റെ ബൗളിങ്ങിന്റെ കരുത്തെന്നും അരുണ്‍ പറഞ്ഞു. സ്പിന്‍ ബൗളര്‍മാരായ രവിചന്ദ്ര അശ്വിനെയും രവീന്ദ്ര ജഡേജയേയും അരുണ്‍ പുകഴ്ത്തി. അശ്വിന്‍ ലോകത്തിലെ മികച്ച സ്പിന്നറാണെന്നും ജഡേജ മികച്ച ഓള്‍റൗണ്ടറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപ കാലത്തായി ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകടനം എതിര്‍ ടീമുകളുടെ പേടി സ്വപ്‌നമാണ്.

Story first published: Friday, October 25, 2019, 16:52 [IST]
Other articles published on Oct 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X