Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്‌പോണ്‍സര്‍മാരില്ല; ഇംഗ്ലണ്ടിനെതിരേ പാക് ജേഴ്‌സിയില്‍ അഫ്രീദി ഫൗണ്ടേഷന്‍ ലോഗോ പതിപ്പിക്കും

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്താന്‍ ടീം ജേഴ്‌സിയില്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പതിപ്പിക്കാനൊരുങ്ങി പിസിബി. ടീം ജഴ്‌സിയില്‍ ലോഗോ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആളെ ലഭിക്കാത്തതിനാണ് പിസിബി ഇത്തരത്തില്‍ ചെയ്യുന്നത്. ഒരു മദ്യ കമ്പിനി പാകിസ്താന്‍ ജേഴ്‌സിയില്‍ ലോഗോ പതിപ്പിക്കാന്‍ താല്‍പ്പര്യം അറിയിച്ചിരുന്നെങ്കിലും പരസ്പരം ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. കമ്പനിയുമായി ചര്‍ച്ച നടത്തിയെങ്കിലും പിസിബി പ്രതീക്ഷിച്ചതിലും വലിയ കുറവ് തുകയാണ് കമ്പനി പറയുന്നത്.

ഇതിനാലാണ് സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യം നീണ്ടുപോയതെന്ന് പിസിബി മാര്‍ക്കറ്റിങ് വൃത്തങ്ങള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് കമ്പനികളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇതാണ് പാകിസ്താന്റെ സ്‌പോണ്‍സര്‍ഷിപ്പിനേയും ബാധിച്ചത്. അതേ സമയം പാകിസ്താന്റെ ജേഴ്‌സിയില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പതിപ്പിക്കുന്നതില്‍ സന്തോഷമെന്ന് അഫ്രീദി പ്രതികരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പിസിബിയുടെ പങ്കാളികളാണ് ഞങ്ങള്‍.തുടര്‍ച്ചയായുള്ള പിന്തുണയ്ക്ക് വസിം ഖാനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനും നന്ദി പറയുന്നു.

shahidafridi

പര്യടനത്തില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നുവെന്നും അഫ്രീദി ട്വിറ്ററിലൂടെ അറിയിച്ചു. പാകിസ്താനില്‍ വലിയ രീതിയിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്. പ്രധാനമായും കുട്ടികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തികളും രോഗികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളുമാണ് ഫൗണ്ടേഷന്റെ കീഴില്‍ നടത്തുന്നത്. കോവിഡ് കാലത്തും നിരവധി പ്രവര്‍ത്തനങ്ങള്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

മുന്‍ പാക് നായകനായായ അഫ്രീദി ഇടയ്ക്കിടെ ഇന്ത്യയ്‌ക്കെതിരേ വിവാദ പരാമര്‍ശനങ്ങള്‍ നടത്താറുണ്ട്. കഴിഞ്ഞിടെ കാശ്മീരിനെപ്പറ്റിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അവഹേളിച്ച അഫ്രീദിയുടെ പ്രസ്താവനകള്‍ വളരെ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തോല്‍വിക്ക് ശേഷം ഇന്ത്യന്‍ താരങ്ങള്‍ പാകിസ്താനോട് മാപ്പ് ചോദിക്കാറുണ്ടായിരുന്നെന്ന അഫ്രീദിയുടെ വെളിപ്പെടുത്തലും ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിലാണ് പാകിസ്താന്‍ ടീമുള്ളത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ് ടീം അംഗങ്ങള്‍.

മൂന്ന് വീതം ടെസ്റ്റും ടി20യുമാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട്.ഇതിന് ശേഷമാവും പാകിസ്താനുമായുള്ള പരമ്പര ആരംഭിക്കുക. ഓഗസ്റ്റ് 5-9വരെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് ആദ്യ ടെസ്റ്റ് നടക്കുക.ര ണ്ടാം ടെസ്റ്റ് 13-17വരെ സതാംപ്റ്റണിലും മൂന്നാം ടെസ്റ്റ് 21-25വരെ ഇതേ വേദിയിലും നടക്കും. മൂന്ന് ടി20 മത്സരങ്ങളും ഓള്‍ഡ് ട്രഫോര്‍ഡിലാവും കളിക്കുക. ഓഗസ്റ്റ് 28,30,സെപ്തംബര്‍ 1 എന്നീ ദിവസങ്ങളിലാവും മത്സരങ്ങള്‍ നടക്കുക.

Story first published: Friday, July 10, 2020, 11:29 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+