വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍; നോബോളിനായി പ്രത്യേക അമ്പയര്‍, ഉദ്ഘാടനം ഉണ്ടാകില്ല; ബിസിസിഐ

Coming in IPL 2020: Exclusive no-ball umpire

മുംബൈ: ഐപിഎല്ലില്‍ കാതലായ മാറ്റങ്ങള്‍ക്കൊരുങ്ങി ബിസിസിഐ. കഴിഞ്ഞദിവസം നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേണിങ് കൗണ്‍സില്‍, ബിസിസിഐ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. മുംബൈ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന കൂടിക്കാഴ്ചയില്‍ വരാനിരിക്കുന്ന സീസണിലേക്കുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്തു. നോബോള്‍ പരിശോധിക്കാനായി പ്രത്യേക അമ്പയറെ നിയോഗിക്കാനുള്ള തീരുമാനമാണ് പ്രധാനപ്പെട്ടത്. കഴിഞ്ഞ സീസണുകളില്‍ നോബോല്‍ വിവാദം ഐപിഎല്ലിനെ നിറംകെടുത്തിയിരുന്നു.

ഫ്രാഞ്ചൈസികളുടെ വിദേശ പര്യടനങ്ങളും ചര്‍ച്ചയില്‍ വരികയുണ്ടായി. സീസണ് മുന്നോടിയായി വിദേശങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാനുള്ള സാഹചര്യം ഒരുക്കിയേക്കും. കൂടാതെ ഐപിഎല്‍ ഉദ്ഘാടനം ഇനിമുതല്‍ വേണ്ടെന്നു വെച്ചു. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. അതേസമയം ബോളിവുഡ് അവാര്‍ഡ് നൈറ്റിന് സമാനമായ ചില പരിപാടികള്‍ ആലോചിക്കുന്നുണ്ട്.

ഐപിഎല്‍ താരലേലം ഇത്തവണ ദാദയുടെ നാട്ടില്‍, കൊല്‍ക്കത്തയില്‍ ഇതാദ്യം... തിയ്യതി പ്രഖ്യാപിച്ചുഐപിഎല്‍ താരലേലം ഇത്തവണ ദാദയുടെ നാട്ടില്‍, കൊല്‍ക്കത്തയില്‍ ഇതാദ്യം... തിയ്യതി പ്രഖ്യാപിച്ചു

bcci

ഉദ്ഘാടന പരിപാടികള്‍ പണം വെറുതെ കളയുന്നതാണെന്ന് ഒരു ബിസിസിഐ അംഗം പ്രതികരിച്ചു. ക്രിക്കറ്റ് ആരാധകര്‍ക്ക് അതില്‍ താത്പര്യമില്ല. പരിപാടി അവതരിപ്പിക്കുന്നവര്‍ക്ക് വന്‍തുക പ്രതിഫലം നല്‍കേണ്ടിവരുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ ഉദ്ഘാടനം വേണ്ടെന്ന് വെച്ചിരുന്നു. ഉദ്ഘാടനത്തിനായി നീക്കിവെച്ച തുക പുല്‍വാമ തീവ്രവാദി ആക്രമണത്തില്‍ ഇരയായ സൈനികരുടെ കുടുംബത്തിനായി നല്‍കുകയായിരുന്നു. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസം പരിപാടി നടത്തുന്നതിനാല്‍ എല്ലാ ക്യാപ്റ്റന്മാര്‍ക്കും പങ്കെടുക്കാനുള്ള അസൗകര്യവും നേരത്തെ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Story first published: Wednesday, November 6, 2019, 14:20 [IST]
Other articles published on Nov 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X