ഗവാസ്‌കര്‍, സച്ചിന്‍, ദ്രാവിഡ്... ധോണി അതുക്കുംമേലെ, മുന്‍ നായകനെക്കുറിച്ച് കപില്‍ പറഞ്ഞത്
ദില്ലി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മുന്‍ നായകന്‍ എംഎസ് ധോണിയെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും അദ്ദേഹത്തിനു മുന്നില്‍ വഴിമാറാത്ത റെക്കോര്‍ഡുകളില്ല. ഐസിസിയുടെ മൂന്നു ടൂര്‍ണമെന്റുകളിലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ തന്നെ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.
കരിയറിലെ അവസാനത്തെ ഏകദിന ലോകകപ്പില്‍ കളിക്കാനൊരുങ്ങുകയാണ് എംഎസ്ഡി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ധോണി ലോകകപ്പിലും ഇതാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ധോണിയെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.

ധോണിയോളം വരില്ല മറ്റൊരാളും
ഒരു ദേശീയ ചാനലിനോടു സംസാരിക്കവെയാണ് ധോണിയെ കപില്‍ പ്രശംസ കൊണ്ടു മൂടിയത്. ധോണിയെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയേണ്ട ആവശ്യമില്ല. രാജ്യത്തെ വളരെ മികച്ച രീതിയിലാണ് അദ്ദേഹം സേവിച്ചുകൊണ്ടിരിക്കുന്നത്.
ധോണിയെപ്പോലെ ഇന്ത്യയെ സേവിച്ച മറ്റൊരു ക്രിക്കറ്ററില്ല. അക്കാര്യത്തില്‍ ധോണി ഏറെ ബഹുമാനം അര്‍ഹിക്കുന്നതായും കപില്‍ അഭിപ്രായപ്പെട്ടു.

വീണ്ടുമൊരു ലോകകിരീടം കൊണ്ടുവരും
ഇത്തവണ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ മറ്റൊരു കിരീടം കൂടി ഇന്ത്യയിലേക്കു കൊണ്ടു വരാന്‍ ധോണിക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നു കപില്‍ വ്യക്തമാക്കി. എത്ര കാലം ധോണി ക്രിക്കറ്റില്‍ തുടരുമെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. സ്വന്തം ശരീരം അനുവദിക്കുന്നിടത്തോളം കാലം അദ്ദേഹം കളി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധോണിക്ക് ഈ ലോകകപ്പില്‍ എല്ലാവിധ ആശംസകളും നേരുകയാണ് എല്ലാവരും ചെയ്യേണ്ടത്. ഈ ലോകകപ്പ് കൂടി അദ്ദേഹം ടീമിനു സമ്മാനിക്കുമെന്നു വിശ്വസിക്കുന്നതായും കപില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു എളുപ്പമാവില്ല
ലോകകപ്പില്‍ ശക്തമായ ടീമിനെ തന്നെയാണ് ഇന്ത്യ അണിനിരത്തുന്നതെന്നു കപില്‍ പറഞ്ഞു. മികച്ച ഒരുപിടി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ ലോകകപ്പ് ജയിക്കുക വിരാട് കോലിക്കും സംഘത്തിനും എളുപ്പമാവില്ല. ഒരു ടീമായി ലോകകപ്പില്‍ ഇന്ത്യ ഒത്തിണക്കത്തോടെ കളിക്കണം. ടീമിലെ ആര്‍ക്കും പരിക്കേല്‍ക്കരുതെന്നാണ് ആശിക്കുന്നത്. ഭാഗ്യം കൂടി ഒപ്പം നിന്നാല്‍ ഇന്ത്യക്കു തീര്‍ച്ചയായും ലോകകിരീടവുമായി മടങ്ങാന്‍ കഴിയുമെന്നും ഇന്ത്യക്കു ആദ്യ ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications